ലാഭം 365 ശതമാനം, മൾട്ടിബാഗർ ഓഹരി വാങ്ങാൻ ബ്രോക്കറേജ് ശുപാർശ, നോക്കുന്നോ

കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന നേട്ടം നിക്ഷേപകന് നൽകുന്ന ഓഹരികളെയാണ് മൾട്ടിബാഗർ ഓഹരികളെന്ന് പറയുന്നത്. കഴിഞ്ഞ വർഷം ഇന്ത്യൻ വിപണി നിരവധി മൾട്ടിബാഗർ ഓഹരികളെ സൃഷ്ടിച്ചിട്ടുണ്ട്. കൃത്യമായ നിരീക്ഷണവും ധാരണയും ഉണ്ടെങ്കിൽ മാത്രമേ മൾട്ടിബാഗർ ഓഹരികളെ കണ്ടെത്താനും അതിൽ നിന്നും നേട്ടമുണ്ടാക്കാനും സാധിക്കുകയുള്ളു. എന്തായാലും മൾട്ടിബാഗർ നേട്ടം നൽകിയ എച്ച്ഇജി ലിമിറ്റഡിനെക്കുറിച്ച് വിശദമായി പരിശോധിക്കാം.

എച്ച്ഇജി ലിമിറ്റഡ്

ഇന്ത്യയിലെ പ്രമുഖ ഗ്രാഫൈറ്റ് ഇലക്‌ട്രോഡ് നിർമ്മാതാക്കളാണ് എച്ച്ഇജി ലിമിറ്റഡ്. 1977-ലാണ് കമ്പനി സ്ഥാപിക്കപ്പെടുന്നത്. ഐടി, വൈദ്യുതി ഉൽപ്പാദനം, തുണിത്തരങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എൽഎൻജെ ഭിൽവാര ഗ്രൂപ്പിന്‍റെ കീഴിലാണ് എച്ച്ഇജി ലിമിറ്റഡ്.

ആഗോള ഗ്രാഫൈറ്റ് ഇലക്‌ട്രോഡ് ഉൽപ്പാദകരിൽ ഏറ്റവും മികച്ച അഞ്ച് കമ്പനികളിലൊന്നാണ് എച്ച്ഇജി ലിമിറ്റഡ്. 7518 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

ഈ ഓഹരി വാങ്ങിയാൽ നേടാം 28 ശതമാനം വരെ നേട്ടം

ഓഹരി വിപണിയിലെ പ്രകടനം

വെള്ളിയാഴ്ച ഓഹരി വിപണിയിൽ 0.91 ശതമാനം ഇടിവോടെ 1,896 രൂപ എന്ന നിലയിലാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്. ഒരു മാസത്തിനിടെ 12.61 ശതമാനം നേട്ടമുണ്ടാക്കാൻ എച്ച്ഇജി ലിമിറ്റഡ് ഓഹരിക്ക് സാധിച്ചു. അതോടൊപ്പം ആറ് മാസത്തിനിടെ 10.06 ശതമാനം വളർച്ചയും ഒരു വർഷത്തിനിടെ 103.41 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ലാഭം നിക്ഷേപകർക്ക് നൽകാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

നാല് വർഷം കൊണ്ട് 365 ശതമാനം വളർച്ച

2021 ഒക്‌ടോബർ മുതൽ 2023 മാർച്ച് വരെ ഓഹരി വിപണിയിൽ വലിയ ഇടിവ് കമ്പനി നേരിട്ടിരുന്നു. എന്നാൽ അതിന് ശേഷം കൃത്യമായ ഇടവേളകളിൽ മുകളിലേക്കുയർന്നു. 2020 മാർച്ചിൽ എച്ച്ഇജി ലിമിറ്റഡ് ഓഹരി വില വെറും 409 രൂപയായിരുന്നു. എന്നാൽ നാല് വർഷം കൊണ്ടാണ് 1896 രൂപയിലേക്കെത്തിയത്. അതായത് 4 വർഷത്തിനിടെ നേടിയത് 365 ശതമാനത്തിന്‍റെ വളർച്ച.

2,037.85 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില 918 രൂപയാണ്.

ബൈ കോൾ നൽകി ഐസിഐസിഐ

ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്‌ട് റിസർച്ച്, എച്ച്ഇജി ലിമിറ്റഡിന് ബൈ കോൾ നൽകിയിട്ടുണ്ട്. 2,420 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് നിർദ്ദേശം. ഇത് ഓഹരിയുടെ മുൻ ക്ലോസിംഗ് വിലയിൽ നിന്ന് 27.3 ശതമാനം ഉയർച്ചാ സാധ്യതയെ സൂചിപ്പിക്കുന്നു.

ഈ ഓഹരി വാങ്ങിയാൽ നേടാം 28 ശതമാനം വരെ നേട്ടം

ആധുനിക രീതികളിലേക്ക് മാറി എച്ച്ഇജി ലിമിറ്റഡ്

ഓക്സിജൻ ഫർണസ് പോലുള്ള പരമ്പരാഗത രീതികളിൽ നിന്നും മാറി ഉരുക്ക് ഉൽപാദനത്തിനായി ഇലക്ട്രിക് ആർക്ക് ഫർണസ് രീതിയിലേക്ക് കൂടുതലായി മാറാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. അതുവഴി കാർബൺ ഉദ്‌വമനം ഏകദേശം 75% കുറയ്ക്കാൻ സാധിക്കും. അതോടൊപ്പം ആഗോള ക്രൂഡ് സ്റ്റീൽ ഉൽപ്പാദനത്തിൽ ഇലക്ട്രിക് ആർക്ക് ഫർണസിന്‍റെ പങ്ക് വരും വർഷങ്ങളിൽ 55 ശതമാനമായി ഉയരുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതുവഴി എച്ച്ഇജി ലിമിറ്റഡിന് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനം വിലയിരുത്തുന്നു.

2200 രൂപ ടാർഗെറ്റ് നിശ്ചയിച്ച് ആക്‌സിസ് സെക്യൂരിറ്റീസ്

1,870- 1,834 രൂപ പരിധിയിൽ കമ്പനിയുടെ ഓഹരി വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ആക്‌സിസ് സെക്യൂരിറ്റീസും നിർദ്ദേശിച്ചിട്ടുണ്ട്. 2,160 രൂപ മുതൽ 2,220 രൂപ വരെയാണ് ടാർഗെറ്റ് വില 1700 രൂപ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് വ്യക്തമാക്കി.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X