ഓഹരി വിപണിയിൽ നിക്ഷേപത്തിന് തയ്യാറാകുന്നവർ ആദ്യം ശ്രദ്ധിക്കുന്നത് പൊതുമേഖലാ ഓഹരികളെയാണ്. അതിൽ തന്നെ റെയിൽവേ ഓഹരികളോട് ഒരു പ്രത്യേക പ്രിയവുമുണ്ട്. കഴിഞ്ഞ കുറേ നാളുകളായി മികച്ച ലാഭം നിക്ഷേപകർക്ക് നൽകാൻ റെയിൽവേ ഓഹരികൾക്ക് സാധിച്ചിട്ടുണ്ട് എന്നത് തന്നെയാണ് ഈ ഇഷ്ടക്കൂടുതലിന് കാരണവും. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട റെയിൽവേ ഓഹരികളിൽ ചിലതാണ് ഐആർഎഫ്‌സി, ഐആർസിടിസി തുടങ്ങിയവ. അതിൽ ഐആർഎഫ്സി ഓഹരിയെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.
മൾട്ടിബാഗർ റെയിൽവേ ഓഹരി
നിലവിൽ 160.75 രൂപ എന്നതാണ് ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി)യുടെ ഓഹരി വില. കഴിഞ്ഞ 5 ദിവസത്തിനിടെ 11.05 ശതമാനം നേട്ടമാണ് വിപണിയിൽ നിന്നും ഓഹരി നേടിയത്. ഒരു മാസത്തിനിടെ ഏകദേശം 12 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു. 2024ൽ ഇതുവരെ 60 ശതമാനം റിട്ടേൺ ഓഹരി നൽകിയിട്ടുണ്ട്. ആറ് മാസത്തിനുള്ളിൽ, ഐആർഎഫ്‌സി ഓഹരികൾ അതിൻ്റെ നിക്ഷേപകർക്ക് 123 ശതമാനം മൾട്ടിബാഗർ റിട്ടേൺ നൽകി.
കഴിഞ്ഞ ഒരു വർഷത്തിനിടെ റെയിൽവേ സ്റ്റോക്ക് 400 ശതമാനത്തിലേറെയും രണ്ട് വർഷത്തിനുള്ളിൽ 620 ശതമാനവും മുന്നേറി. 192.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 29.33 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ഓഹരി വില ലക്ഷ്യം
ഐആർഎഫ്സി ഓഹരി വരും ദിവസങ്ങളിലും മുന്നേറ്റം തുടരുമെന്നാണാണ് ഓഹരി വിദഗ്ധരുടെ വിലയിരുത്തൽ. അതുകൊണ്ടു തന്നെ ഓഹരി വാങ്ങാം. ആദ്യ ടാർഗെറ്റ് വില 165 രൂപയും രണ്ടാമത്തെ ടാർഗെറ്റ് വില 176 രൂപയുമായി സെറ്റ് ചെയ്യാമെന്നുമാണ് ശുപാർശ.
8 മാസത്തിനുള്ളിൽ 220 രൂപ
അടുത്ത ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ ഐആർഎഫ്‌സി ഓഹരികൾ 220 രൂപ കടന്നേക്കുമെന്നാണ് ടെക്‌നിക്കൽ അനലിസ്റ്റ് മനസ് ജയ്‌സ്വാൾ വിലയിരുത്തുന്നത്. ഐആർഎഫ്‌സിയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുണ്ടെങ്കിലും, ഓഹരി 160 രൂപയിൽ കൂടിയാൽ മാത്രമേ 200 രൂപയ്ക്ക് മുകളിലെത്താനുള്ള സാധ്യതയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി)
ആഭ്യന്തര, വിദേശ വിപണികളിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനായി ഇന്ത്യൻ റെയിൽവേയുടെ സമർപ്പിത ധനകാര്യ വിഭാഗമാണ് ഐആർഎഫ്‌സി. ഈ കമ്പനി ആരംഭിച്ചത് 1986-ലാണ്. മിനിരത്‌ന പദവിയുള്ള പൊതുമേഖലാ കമ്പനിയാണിത്. ഐആർഎഫ്‌സിയിൽ സർക്കാരിന് 86.36 ശതമാനവും വിദേശ നിക്ഷേപകർക്ക് 1.14 ശതമാനവും പങ്കാളിത്തമുണ്ട്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്ക് 0.5 ശതമാനം ഓഹരികളാണ് കമ്പനിയിലുള്ളത്.

വിപണിയിൽ ഇന്ന്
ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നത്തെ ആദ്യഘട്ട വ്യാപാരത്തിൽ കുതിച്ചുയർന്നു. സെൻസെക്‌സ് 411.15 പോയിൻ്റ് ഉയർന്ന് 74,141.31 ലും നിഫ്റ്റി 94.2 പോയിൻ്റ് ഉയർന്ന് 22,514.15 ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യാ-പസഫിക് വിപണികളിലെ ശക്തമായ വ്യാപാരം വിപണിക്ക് താങ്ങായി. ഉയർന്ന ബോണ്ട് യീൽഡ് ബുൾ റണ്ണിനെ തടസ്സപ്പെടുത്തുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്മോൾക്യാപ് സൂചികകൾ 0.3 ശതമാനം വരെ നേട്ടമുണ്ടാക്കി. ഇന്ത്യ വിക്സ് പത്തു ശതമാനത്തിലധികം ഉയർന്ന് 12.03 ൽ വ്യാപാരം ആരംഭിച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
