ഒരു വർഷത്തെ നേട്ടം 1932%, നിക്ഷേപകരെ കോടീശ്വരനാക്കിയ ഓഹരി, നിങ്ങൾ വാങ്ങുന്നോ..?

ഓഹരി വിപണിയിൽ നിന്നും മികച്ച ലാഭമുണ്ടാക്കാമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ഏതെങ്കിലും ഓഹരി വാങ്ങിയത് കൊണ്ട് കാര്യമില്ല. കൃത്യമായ നിരീക്ഷണവും പഠനവും നടത്തിയതിന് ശേഷം മാത്രമേ നിക്ഷേപം നടത്താൻ പാടുള്ളു. താരതമ്യേന കുറഞ്ഞ വിലയുള്ള എന്നാൽ മികച്ച മാർക്കറ്റ് ക്യാപുള്ള ഓഹരികളാണെങ്കിൽ ഉയർന്ന റിട്ടേൺ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. അത്തരത്തിലുള്ള ഒരു മൾട്ടിബാഗർ ഓഹരിയുടെ വിവരങ്ങൾ നമുക്ക് ഇന്ന് പരിശോധിക്കാം.

ജൻഡെവാലസ് ഫുഡ്‌സ് ലിമിറ്റഡ്

ഇന്ത്യയിൽ പാലുൽപ്പന്നങ്ങളും ഭക്ഷ്യ ഉൽപന്നങ്ങളും നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നു കമ്പനിയാണ് ജൻഡെവാലസ് ഫുഡ്‌സ് ലിമിറ്റഡ് (Jhandewalas Foods). കഴിഞ്ഞ ഒരു വർഷത്തിനിടെ 1932 ശതമാനം വളർച്ചയാണ് കമ്പനിയുടെ ഓഹരി നേടിയത്. വെള്ളിയാഴ്ചത്തെ സെഷനിൽ നേടിയ 5 ശതമാനം നേട്ടത്തോടെ ഓഹരി വില 146.7 രൂപയിലേക്കുയർന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 21.14 ശതമാനം നേട്ടമുണ്ടാക്കാനും കമ്പനിയുടെ ഓഹരിക്ക് സാധിച്ചു.

ലാഭം 1932 ശതമാനം, മൾട്ടിബാഗറായാൽ ഇങ്ങനെ വേണം

ഏപ്രിൽ മാസം 79 ശതമാനം വളർച്ച

2024ലെ മാർച്ച് ഒഴികെയുള്ള മൂന്ന് മാസങ്ങളിലും ശരവേഗത്തിലുള്ള വളർച്ചയാണ് ഓഹരി കാഴ്ചവെച്ചത്. ജനുവരിയിൽ 65 ശതമാനവും ഫെബ്രുവരിയിൽ 73 ശതമാനവും നേട്ടമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചിരുന്നു. എന്നാൽ മാർച്ച് മാസത്തിൽ 20 ശതമാനം ഇടിവ് നേരിട്ടു. ഏപ്രിൽ മാസം ഇതുവരെ 79 ശതമാനം ഉയർന്ന് തിരിച്ചുവരവിന്‍റെ പാതയിലാണ് ഓഹരി.

2024 ജനുവരിക്ക് മുമ്പ്, ഓഹരി തുടർച്ചയായി 2 മാസങ്ങളിൽ മൾട്ടിബാഗർ റിട്ടേൺ നൽകി, 2023 ഡിസംബറിൽ 151 ശതമാനവും 2023 നവംബറിൽ 106 ശതമാനവും ഉയർന്നു.

ഏറ്റവും ഉയർന്ന ഓഹരി വില

കമ്പനി അതിന്‍റെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയിലേക്കെത്തിയത് വെള്ളിയാഴ്ചയാണ്. 146.7 രൂപ. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില 6.87 രൂപ. അതായത് 52 ആഴ്ചയ്ക്കുള്ളിൽ ഓഹരി നേടിയത് 1928 ശതമാനത്തിന്‍റെ വളർച്ച.

ബ്രോക്കറേജ് വിലയിരുത്തൽ

ജൻഡെവാലസ് ഫുഡ്‌സ് ലിമിറ്റഡ് ഓഹരി ഹ്രസ്വ, ഇടത്തരം, ദീർഘകാല ചലിക്കുന്ന ശരാശരികളെ സ്ഥിരമായി മറികടക്കുന്ന ശക്തമായ ആക്കം പ്രദർശിപ്പിച്ചിട്ടുണ്ട് എന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്‌ട് വിലയിരുത്തുന്നത്. അതോടൊപ്പം കഴിഞ്ഞ രണ്ട് വർഷമായി കമ്പനിയുടെ റിട്ടേൺ ഓൺ അസറ്റ്‌സ് മെച്ചപ്പെടുന്നുണ്ട്. അതേസമയം കുറഞ്ഞ പിയോട്രോസ്കി സ്കോർ, കുറയുന്ന നെറ്റ് കാഷ് ഫ്ലോ എന്നിവയാണ് കമ്പനിയുടെ ബലഹീനതകൾ.

ലാഭം 1932 ശതമാനം, മൾട്ടിബാഗറായാൽ ഇങ്ങനെ വേണം

ഇക്കാര്യം ശ്രദ്ധിക്കണം

ഓഹരി അഡീഷണൽ സർവൈലൻസ് മെഷർ (ASM)- ഘട്ടം II-ന് കീഴിലാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെയും എക്‌സ്‌ചേഞ്ചുകളുടെയും ഏതെങ്കിലും മാർക്കറ്റ് ഊഹക്കച്ചവടങ്ങളും കൃത്രിമത്വങ്ങളും നിരീക്ഷിക്കുന്നതിനുള്ള ഒരു സംരംഭമാണ് എഎസ്എം. സെബി വളരെ അസ്ഥിരവും അപകടസാധ്യതയുള്ളതുമായ സ്റ്റോക്കുകൾ എഎസ്എം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിരവധി ബ്രാൻഡുകൾ

1895-ൽ ജയ്പൂർ ആസ്ഥാനമായാണ് ജണ്ടേവാലസ് ഫുഡ്‌സ് ലിമിറ്റഡ് ആരംഭിക്കുന്നത്. നെയ്യ്, കേസർ, പപ്പടം, ശുദ്ധീകരിച്ച നിലക്കടല എണ്ണ, പാസ്ത, മസാല, മസാല മിശ്രിതം, റവ ഇഡ്‌ലി മിശ്രിതം തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ കമ്പനി വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. നമൻ, ഗോധേനു, ന്യൂട്രി ഫ്ലേക്സ്, സ്വീറ്റ് ബൈറ്റ്സ്, യം യൂ, പോൾക്കി എന്നീ ബ്രാൻഡുകൾക്ക് കീഴിൽ കമ്പനി ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നു.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X