2020 മെയ് മാസത്തിൽ 7.48 രൂപയുണ്ടായിരുന്ന ഒരു പെന്നി ഓഹരിയുടെ വില ഇന്ന് എത്രയുണ്ടാകുമെന്ന് നിങ്ങൾക്ക് ഊഹിക്കാമോ. 100 രൂപ അല്ലെങ്കിൽ 200 എന്നാണോ ഉത്തരണം. എന്നാൽ ഉത്തരം തെറ്റാണ്. 7.48 രൂപയിൽ നിന്നും ഓഹരി വില നാല് വർഷം കൊണ്ട് കുതിച്ചത് 1835 രൂപയിലേക്കാണ്. കണ്ണ് തള്ളാൻ വരട്ടെ. കെപിഐ ഗ്രീൻ എനർജിയാണ് നിക്ഷേപകരുടെ കീശ ബലൂൺ പോലെ വീർപ്പിച്ച ആ ഓഹരി.
റോക്കറ്റ് പോലെ കുതിച്ച ഓഹരി
2020 മെയ് മാസത്തിലെ 7.48 രൂപയിൽ നിന്ന് 1,835 രൂപയിലേക്കാണ് . കെപിഐ ഗ്രീൻ എനർജി ഓഹരി കുതിച്ച് പാഞ്ഞത്. അതായത് ഏകദേശം 24432 ശതമാനം നേട്ടം. കഴിഞ്ഞ 3 വർഷങ്ങളിലും ഓഹരി അസാധാരണമായ വരുമാനം നൽകി. 2021 മെയ് മാസത്തിലെ 16.5 രൂപയിൽ നിന്ന് 11007 ശതമാനം ഉയർന്നു. അതേസമയം, കഴിഞ്ഞ 1 വർഷത്തിൽ 468 ശതമാനമാണ് ഓഹരി കുതിച്ചത്. 2024-ൽ ഇതുവരെ ഏകദേശം 87.5 ശതമാനം നേട്ടം നൽകാനും ഓഹരിക്ക് സാധിച്ചു.
ഇതുവരെയുള്ള 5 മാസങ്ങളിൽ 4 മാസങ്ങളിലും പോസിറ്റീവ് റിട്ടേൺ നൽകി. മെയ് മാസത്തിൽ ഇതുവരെ 1.5 ശതമാനവും ഏപ്രിലിൽ 19 ശതമാനവുമാണ് ഓഹരി നേടിയ വളർച്ച. മാർച്ചിൽ ഇത് 12.5 ശതമാനം ഇടിഞ്ഞു. അതേസമയം, ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ ഇത് പോസിറ്റീവ് ആയിരുന്നു, ഫെബ്രുവരിയിൽ 43.2 ശതമാനവും 2024 ജനുവരിയിൽ 24.2 ശതമാനവും ഉയർന്നു.

ബ്രോക്കറേജ് വിലയിരുത്തൽ
ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്‌ട് പറയുന്നത് കെപിഐ ഗ്രീൻ ഓഹരി കൂടുതൽ മുന്നോട്ട് കുതിക്കാനുള്ള സാധ്യത ഉണ്ടെന്നാണ്. സമീപകാല ഫലങ്ങളിലെ ശക്തമായ ത്രൈമാസ വളർച്ച, കടം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ, നെറ്റ് കാഷ് ഉണ്ടാക്കാനുള്ള കമ്പനിയുടെ കഴിവ് എന്നിവ മുന്നോട്ടുള്ള കുതിപ്പിന് കരുത്താകും. അതോടൊപ്പം കെപിഐ ഗ്രീൻ കഴിഞ്ഞ രണ്ട് വർഷമായി അറ്റ പണമൊഴുക്കിൽ പുരോഗതി കാണിച്ചു, ഇത് അതിൻ്റെ സാമ്പത്തിക ആരോഗ്യത്തിലെ നല്ല പ്രവണതയെ സൂചിപ്പിക്കുന്നു എന്നും ബ്രോക്കറേജ് വ്യക്തമാക്കി.
ഓഹരി വിഭജനം
1:2 എന്ന അനുപാതത്തിൽ ഓഹരി വിഭജിക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം കമ്പനി പ്രഖ്യാപിച്ചിരുന്നു. അതായത് കമ്പനിയുടെ ഒരു ഇക്വിറ്റി ഷെയർ ഇപ്പോൾ 2 ഇക്വിറ്റി ഷെയറുകളായി വിഭജിക്കപ്പെടും. കമ്പനിയുടെ ഇക്വിറ്റി ഷെയറുകളുടെ ലിക്വിഡിറ്റി വർദ്ധിപ്പിക്കുന്നതിനും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിനുമാണ് ഓഹരി വിഭജനം നടത്തുന്നത്.

കെപിഐ ഗ്രീൻ എനർജി ലിമിറ്റഡ്
റിവ്യൂവബിള്‍ എനര്‍ജി സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കെപിഐ ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്. സോളാരിസം എന്ന ബ്രാന്‍ഡില്‍ കമ്പനി സോളാര്‍ പവര്‍ പ്ലാന്റുകള്‍ വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. കമ്പനി മുമ്പ് കെപിഐ ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നു, 2022 ഏപ്രിലിൽ അതിൻ്റെ പേര് കെപിഐ ഗ്രീൻ എനർജി ലിമിറ്റഡ് എന്നാക്കി മാറ്റി.
വരുമാനം
മാർച്ച് പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 25.8 കോടി രൂപയാണ്. 2023-ൽ ഇതേ പാദത്തിൽ ഏകീകൃത അറ്റാദായം 8.66 കോടി രൂപയായിരുന്നു. വരുമാനം മുൻവർഷത്തെ 95.36 രൂപയിൽ നിന്ന് 76 ശതമാനം ഉയർന്ന് 167.94 കോടി രൂപയായി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications