പെന്നി ഓഹരികളെ നിക്ഷേപകർക്ക് പ്രിയങ്കരമാക്കുന്നത് വലിയ ലാഭം നൽകാനുള്ള ശേഷിയാണ്. കുറഞ്ഞ ഓഹരി വിലയിൽ മികച്ച ലാഭം നൽകിയ നിരവധി പെന്നി ഓഹരികളെ വിപണിയിൽ കാണാനും സാധിക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 8166 ശതമാനം ലാഭമാണ് മഗല്ലനിക് ക്ലൗഡ് എന്ന ഓഹരി അതിന്‍റെ നിക്ഷേപകർക്ക് നൽകിയത്. അഞ്ച് വർഷം മുൻപ് 7.44 രൂപയായിരുന്നു ഓഹരി വില ഇന്ന് 600 രൂപയ്ക്ക് മുകളിലാണ്. മഗല്ലനിക് ക്ലൗഡ് ഓഹരിയെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.
മൾട്ടിബാഗർ ഓഹരി
ബിഎസ്ഇയിൽ 614.70 രൂപ എന്നതാണ് നിലവിൽ മഗല്ലനിക് ക്ലൗഡ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.86 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. 2024-ൽ ഇതുവരെയുള്ള 5 മാസങ്ങളിൽ 4 മാസങ്ങളിലും ഓഹരി പോസിറ്റീവ് റിട്ടേൺ നൽകി. ജനുവരിയിൽ 16 ശതമാനവും ഫെബ്രുവരിയിൽ 15.6 ശതമാനവും മുന്നേറ്റമാണ് ഓഹരി നേടിയത്. അതേ സമയം മാർച്ച് മാസത്തിൽ 22.6 ശതമാനം ഇടിവ് ഓഹരി നേരിട്ടു. എന്നാൽ ഏപ്രിൽ മാസത്തിൽ 28 ശതമാനം മുന്നേറ്റത്തോടെ തിരിച്ചെത്തി. മെയ് മാസത്തിൽ ഇതുവരെ 1 ശതമാനത്തോളവും ഓഹരി നേട്ടമുണ്ടാക്കി.
ഒരു വർഷത്തിനുള്ളിൽ 200 ശതമാനമാണ് ഓഹരിയുടെ വളർച്ച. മൂന്ന് വർഷത്തിനിടെ 4078 ശതമാനവും അഞ്ച് വർഷത്തിനിടെ 8166 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 672.05 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 198.10 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്‌ട് മഗല്ലനിക് ക്ലൗഡ് ഇപ്പോഴും പോസിറ്റീവാണെന്നാണ് വിലയിരുത്തുന്നത്. ഉയർന്ന ട്രെയിലിംഗ്, പന്ത്രണ്ട് മാസത്തെ (ടിടിഎം) ഇപിഎസ് വളർച്ച, അറ്റാദായത്തിലെ വളർച്ച, ക്വാർട്ടർ-ഓവർ-ക്വാർട്ടർ (ക്യുഒക്യു) അടിസ്ഥാനത്തിൽ ലാഭ മാർജിനുകൾ വർദ്ധിക്കുന്നതിനൊപ്പം ത്രൈമാസ അറ്റാദായത്തിലെ വളർച്ച തുടങ്ങിയവയെല്ലാം കമ്പനിയുടെ കുതിപ്പിനെ സൂചിപ്പിക്കുന്നവയാണ്.
അതേസമയം അറ്റ പണമൊഴുക്ക് കുറയുന്നതാണ് കമ്പനിയുടെ ഒരേയൊരു ദൗർബല്യം. കമ്പനിക്ക് നെറ്റ് കാഷ് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ബ്രോക്കറേജ് വിലയിരുത്തുന്നു.

മഗല്ലനിക് ക്ലൗഡ് ലിമിറ്റഡ്
ഐടി സേവന സ്ഥാപനമായ മഗല്ലനിക് ക്ലൗഡ് ലിമിറ്റഡ് മൊബൈലിനും ഡെസ്‌ക്‌ടോപ്പിനും സോഫ്റ്റ്‌വെയർ പരിഹാരങ്ങൾ നൽകുന്നു. കൺസൾട്ടിംഗ്, ഹ്യൂമൻ റിസോഴ്സ് ബിസിനസ് സൊല്യൂഷനുകൾ എന്നിവ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുന്നു. തൊഴിൽ ഒഴിവുകൾ ലിസ്റ്റുചെയ്യൽ, ജോലിക്കായി അപേക്ഷകരെ റഫർ ചെയ്യൽ പോലുള്ള വെർട്ടിക്കലുകളിലാണ് കമ്പനി പ്രവർത്തിക്കുന്നത്. യൂറോപ്പ്, യുഎസ്, ഏഷ്യ റീജിയണുകളിൽ മികച്ച ശേഷിയുള്ള കമ്പനിയാണിത്.
സൗത്ത് ഇന്ത്യ പ്രോജക്ട്സ് ലിമിറ്റഡ് എന്നായിരുന്നു കമ്പനി മുമ്പ് അറിയപ്പെട്ടിരുന്നത്. 1981-ൽ സ്ഥാപിതമായ ഈ കമ്പനി ഇന്ത്യയിലെ ഹൈദരാബാദിലാണ് പ്രവർത്തിക്കുന്നത്.
വരുമാനം
മാർച്ച് പാദത്തിൽ മഗല്ലനിക് ക്ലൗഡിന്‍റെ ഏകീകൃത അറ്റാദായം 3.97 കോടി രൂപയാണ്. മുൻവർഷം ഇത് 1.44 കോടി രൂപമാത്രമായിരുന്നു. അവലോകനം ചെയ്തുകൊണ്ടിരിക്കുന്ന പാദത്തിലെ വരുമാനം, മുൻവർഷത്തെ കാലയളവിലെ 20.8 കോടി രൂപയിൽ നിന്ന് 26 ശതമാനം കുറഞ്ഞ് 15.42 കോടി രൂപയായി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications