ഇന്ത്യൻ വാഹന വിപണിയിൽ സമീപ കാലങ്ങളിൽ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. വരുമാനത്തിലെ വർധനവ്, വികസിക്കുന്ന മധ്യവർഗം, മികച്ച റോഡുകൾ, ഉപഭോക്തൃ മുൻഗണനകൾ തുടങ്ങിയവയെല്ലാം വാഹന വിപണിയുടെ വളർച്ചയ്ക്ക് പിന്നിലുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ, ഇന്ത്യയിലെ പാസഞ്ചർ വാഹന വിൽപ്പന റെക്കോർഡ് തലത്തിലെത്തി. 4.2 ദശലക്ഷം യൂണിറ്റുകളാണ് 23-24 സാമ്പത്തിക വർഷം നിരത്തുകളിലിറങ്ങിയത്. സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ (എസ്‌യുവി) വിഭാഗമാണ് ശക്തമായ വളർച്ച കാഴ്ച വച്ചത്.
ഈ വളർച്ച പാസഞ്ചർ വെഹിക്കിൾ (പിവി) വിഭാഗത്തിലെ കമ്പനികളുടെ ഓഹരികൾക്ക് ഡിമാൻഡ് വർധിപ്പിക്കുകയും അവരുടെ വിപണി മൂല്യത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമാവുകയും ചെയ്തു. അങ്ങനെ നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര.

രണ്ട് വർഷം കൊണ്ട് വളർന്നത് 167%
എൻഎസ്ഇയിൽ 2550 രൂപ എന്നതാണ് നിലവിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 23.66 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 2024-ൽ ഇതുവരെ 49.71 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 57.49 ശതമാനമാണ് ആറ് മാസത്തെ വളർച്ച.
കഴിഞ്ഞ വർഷം, ഓഹരികൾ ഏകദേശം 99% ഉയർന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ 167 ശതമാനവും നാല് വർഷത്തിനിടെ 490 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരിക്ക് സാധിച്ചു. 2,617.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 1298 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര
ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ഓട്ടോമൊബൈൽ കമ്പനികളിലൊന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. 2-വീലറുകൾ, 3-വീലറുകൾ, പാസഞ്ചർ വാഹനങ്ങൾ (പിവികൾ), വാണിജ്യ വാഹനങ്ങൾ (സിവികൾ), ട്രാക്ടറുകൾ, മണ്ണുമാന്തി യന്ത്രങ്ങൾ തുടങ്ങിയവയെല്ലാം കമ്പനി നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു.
വിപണിയിലെ സാന്നിധ്യം
2024 സാമ്പത്തിക വർഷം കമ്പനി അതിൻ്റെ എസ്‌യുവി റവന്യൂ മാർക്കറ്റ് ഷെയറിൽ ഗണ്യമായ വളർച്ച കൈവരിച്ചു, വർഷം തോറും 130 ബേസിസ് പോയിൻറ് ഉയർന്ന് 20.4% ആയി. കമ്പനിയുടെ എക്കാലത്തെയും മികച്ച വിൽപ്പന പ്രകടനമാണ് ഈ ശ്രദ്ധേയമായ നേട്ടത്തിന് ആക്കം കൂട്ടിയത്, 2024 സാമ്പത്തിക വർഷത്തിൽ മൊത്തം 459,877 യൂണിറ്റുകൾ (എസ്‌യുവികൾ) വിറ്റു. 359,253 യൂണിറ്റുകൾ വിറ്റഴിച്ച മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 28% വാർഷിക വളർച്ച സൂചിപ്പിക്കുന്നു.

ഭാവിയിലെ വളർച്ചയുടെ പാത
മുന്നോട്ട് നോക്കുമ്പോൾ, ശക്തമായ ഒരു ലോഞ്ച് പൈപ്പ്ലൈനിലൂടെ വളർച്ചയുടെ വേഗത നിലനിർത്താനാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. 2030-ഓടെ ഏഴ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങളും (ബിഇവി) ഏഴ് ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങളും (എൽസിവി) ആറ് പുതിയ ലോഞ്ചുകളും മൂന്ന് മിഡ് സൈക്കിൾ നവീകരണങ്ങളും ഉൾപ്പെടെ ഒമ്പത് ഐസിഇ എസ്‌യുവികൾ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു.
2026 സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടെ കമ്പനിയുടെ പ്രതിമാസ ഉൽപ്പാദന ശേഷി യഥാക്രമം 72,000 യൂണിറ്റുകളായി ഉയർത്താനാണ് ലക്ഷ്യം. വിപണിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ആഥിപത്യം തുടർന്നാൽ ഓഹരി നിക്ഷേപകർക്കും വലിയ നേട്ടമാകും ലഭിക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
