കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് ഇന്ത്യൻ ഓഹരി സൂചികകൾ. വെള്ളിയാഴ്ച സെൻസെക്സ് 181 പോയൻ്റ് അഥവാ 0.2 ശതമാനം ഉയർന്ന് 76,992-ലും നിഫ്റ്റി 50 66 പോയൻ്റ് അഥവാ 0.3 ശതമാനം ഉയർന്ന് 23,465-ലുമാണ് വിപണി അവസാനിപ്പിച്ചത്. വരും ദിവസങ്ങളിലും സമാനമായ മുന്നേറ്റം തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
നിരവധി ഓഹരികളിൽ ബ്രോക്കറേജ് സ്ഥാപനങ്ങളും വിപണി വിദഗ്ധരും ബുള്ളിഷാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഓഹരിയാണ് മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്. മൾട്ടിബാഗർ റിട്ടേൺ നൽകിയ ഓഹരി വലിയ കുതിപ്പിനുള്ള തയ്യാറെടുപ്പിലാണെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ വിദഗ്ധരുടെ വിലയിരുത്തലുകളും ഓഹരിയുടെ മറ്റ് വിശേഷങ്ങളും നമുക്ക് പരിശോധിക്കാം.
നിക്ഷേപകരുടെ കീശ നിറച്ച ഓഹരി
എൻഎസ്ഇയിൽ 14.02 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 3865 രൂപ എന്നതാണ് മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 22.35 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 65.62 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 68.80 ശതമാനം വളർച്ചയാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്.
കഴിഞ്ഞ ആറ് മാസത്തിനിടെ 86.47 ശതമാനം മുന്നേറ്റവും ഓഹരിക്കുണ്ടായി. ഒരു വർഷത്തിനിടെ 275.13 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ഓഹരിക്ക് സാധിച്ചു. രണ്ട് വർഷത്തിനുള്ളിൽ 1415 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

സാങ്കേതിക വശങ്ങൾ
മാസഗോൺ ഡോക്ക് ഓഹരികൾക്ക് ഒരു വർഷത്തെ ബീറ്റ 1.1 ഉണ്ട്. ഇത് ഈ കാലയളവിൽ ഉയർന്ന ചാഞ്ചാട്ടത്തെ സൂചിപ്പിക്കുന്നു. സാങ്കേതികതയുടെ കാര്യത്തിൽ, മാസഗോൺ ഡോക്കിൻ്റെ ആപേക്ഷിക ശക്തി സൂചിക 64.7 ആണ്. ഇത് ഓവർബോട്ടിലോ ഓവർസോൾഡ് സോണിലോ അല്ല വ്യാപാരം ചെയ്യുന്നതെന്ന് സൂചിപ്പിക്കുന്നു. ഓഹരികൾ 5 ദിവസം, 10 ദിവസം, 20 ദിവസം, 30 ദിവസം, 50 ദിവസം എന്നിവയേക്കാൾ ഉയർന്നതും 100 ദിവസം, 150 ദിവസം, 200 ദിവസം ചലിക്കുന്ന ശരാശരിയേക്കാൾ ഉയർന്നതുമാണ്.
വിദഗ്ധരുടെ വിലയിരുത്തൽ
ബ്രോക്കറേജ് സ്ഥാപനമായ സ്റ്റോക്‌സ് ബോക്‌സിലെ ടെക്‌നിക്കൽ അനലിസ്റ്റ് കുശാൽ ഗാന്ധി 4560 രൂപയാണ് മസഗോൺ ഡോക്ക് ഓഹരികൾക്ക് നിശ്ചയിച്ചിരിക്കുന്ന ടാർഗെറ്റ് വില. ഓഹരിയുടെ വില സമീപകാലത്ത് തന്നെ 4000 രൂപ കടക്കുമെന്ന് പ്രഭുദാസ് ലില്ലാധേറിലെ ടെക്‌നിക്കൽ റിസർച്ച് അനലിസ്റ്റായ ഷിജു കൂത്തുപാലക്കൽ പറയുന്നു.

അതേസമയം ഓഹരിയുടെ പിന്തുണ 3480 രൂപയിലും പ്രതിരോധം 3535 രൂപയിലുമായിരിക്കും. 3535 രൂപ നിലവാരത്തിന് മുകളിലുള്ള നിർണായക ക്ലോസ് 3650 രൂപയിലേക്ക് കൂടുതൽ ഉയരാൻ ഇടയാക്കും. പ്രതീക്ഷിക്കുന്ന ട്രേഡിംഗ് ശ്രേണി 3400 രൂപയ്ക്കും 3700 രൂപയ്ക്കും ഇടയിലായിരിക്കുമെന്ന് ആനന്ദ് രതിയിൽ നിന്നുള്ള ജിഗർ എസ് പട്ടേൽ പറഞ്ഞു.
മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്
മുംബൈ ആസ്ഥാനമായ പൊതുമേഖലാ കപ്പൽനിർമാണ, ഓഫ്‌ഷോർ ഫാബ്രിക്കേഷൻ യാർഡ് കമ്പനിയാണ് മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്. കപ്പൽ നിർമ്മാണം, കപ്പൽ അറ്റകുറ്റപ്പണികൾ, ഓഫ്‌ഷോർ ഘടനകളുടെ നിർമ്മാണം എന്നിവയിലാണ് കമ്പനി ഏർപ്പെടുന്നത്. യുദ്ധക്കപ്പലുകൾ, വ്യാപാര കപ്പലുകൾ, അന്തർവാഹിനികൾ, സപ്പോർട്ട് വെസലുകൾ, ഓഫ്‌ഷോർ പ്ലാറ്റ്‌ഫോമുകൾ, പാസഞ്ചർ കം കാർഗോ വെസലുകൾ, ട്രോളറുകൾ, മെയിൻ, ഹെലിഡെക്കുകൾ, ബാർജുകൾ എന്നിവ കമ്പനി നിർമിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
