ഓഹരി വിപണിയുടെ ചാഞ്ചാട്ടം ഏത് രീതിയിലാണെന്ന് പ്രവചിക്കുക വളരെ ശ്രമകരമായ ജോലിയാണ് അല്ലേ. കഴിഞ്ഞ വാരത്തിലെ 4 ദിവസവും വലിയ മുന്നേറ്റത്തിലേക്കെത്തിയ വിപണി പക്ഷെ ഈ വാരം പതിഞ്ഞ താളത്തിലാണ് മുന്നോട്ട് പോകുന്നത്. ചൊവ്വാഴ്ച വിപണിയിൽ ഐടി സെക്ടറുകൾക്ക് മാത്രമാണ് നേട്ടം കൊയ്യാൻ സാധിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് തീയ്യതി അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്ന സൂചനകളുണ്ട്. അതു കൊണ്ട് നിക്ഷേപകരും ശ്രദ്ധയോടെയിരിക്കണം.
ബൾട്ടിബാഗർ നേട്ടം നൽകുകയും ഈ ആഴ്ച ബോണസ് ഇഷ്യൂ പ്രഖ്യാപനം നടത്തുകയും ചെയ്യുന്ന ഓഹരിയെക്കുറിച്ച് നമുക്ക് ഇന്ന് വിശദമായി പരിശോധിക്കാം.

നിധി ഗ്രാനൈറ്റ്സ്
സ്മോൾ ക്യാപ് സീറോ-ഡെറ്റ് ഭാരമുള്ള കമ്പനിയായ നിധി ഗ്രാനൈറ്റ്സ് ലിമിറ്റഡ് ഓഹരികൾ ചൊവ്വാഴ്ച നേട്ടത്തിലാണ് അവസാനിച്ചത്. ഓഹരി വില 4.97 ശതമാനം ഉയർന്ന് 173.05 രൂപയിലെത്തി.
ബോണസ് ഇഷ്യൂ പ്രഖ്യാപനം
കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്‍കാന്‍ സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. ബോണസ് ഷെയറുകളുടെ ഇഷ്യു പരിഗണിക്കുന്നതിനായി 2024 മാർച്ച് 15 ന് ഡയറക്ടർ ബോർഡ് യോഗം ചേരുമെന്ന് നിധി ഗ്രാനൈറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.
ഓഹരി വിപണിയിലെ പ്രകടനം
2024 മാർച്ച് 12 വരെയുള്ള പ്രകടനം കണക്കിലെടുക്കുമ്പോൾ 69.22 കോടി രൂപയാണ് നിധി ഗ്രാനൈറ്റ്സിൻ്റെ വിപണി മൂല്യം. ഗ്രാനൈറ്റ് കമ്പനിയുടെ ഓഹരി കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 8.16 ശതമാനം വരുമാനമാണ് നിക്ഷേപകർക്ക് നൽകിയത്. ഒരു മാസത്തിനിടെ കമ്പനിയുടെ ഓഹരികൾ 9.63 ശതമാനം നേട്ടമുണ്ടാക്കി.
മൾട്ടിബാഗർ നേട്ടം
ആറ് മാസത്തിനുള്ളിൽ നിധി ഗ്രാനൈറ്റ്സ് ഓഹരി മൾട്ടിബാഗറായി മാറുകയും 142.03 ശതമാനം ആദായം നൽകുകയും ചെയ്തു. ഒരു വർഷത്തിനിടെ 145.46 ശതമാനം സൂം ചെയ്ത് നിക്ഷേപകരുടെ പണം ഇരട്ടിയിലധികം വർധിപ്പിച്ചു. മൂന്ന് വർഷത്തിനുള്ളിൽ കമ്പനിയുടെ സ്റ്റോക്ക് 408.97 ശതമാനം നേട്ടമാണുണ്ടാക്കിയത്.

52 ആഴ്ചയ്ക്കിടയിലെ കമ്പനിയുടെ ഏറ്റവും മികച്ച പ്രകടനം 173.05 രൂപയും ഏറ്റവും താഴ്ന്ന വില 58.50 രൂപയുമാണ്. കമ്പനിയുടെ മുന്നോട്ടുള്ള കുതിപ്പ് വരും ദിവസങ്ങളിലും തുടരുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്.
വരുമാനത്തിൽ 22.16 ശതമാനം വർധന
2023 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ നിധി ഗ്രാനൈറ്റ്സിന്‍റെ ഏകീകൃത മൊത്ത വരുമാനം 10.77 കോടി രൂപയായിരുന്നു. കഴിഞ്ഞ പാദത്തിലെ മൊത്തവരുമാനം 8.81 കോടി രൂപയായിരുന്നു. അതായത് കമ്പനി ഇത്തവണ നേടിയത് 22.16 ശതമാനത്തിന്‍റെ വർധനവ്. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള അറ്റാദായം .45 കോടിയായിരുന്നു.
നിധി ഗ്രാനൈറ്റ്സ് - ചരിത്രം
ഗ്രാനൈറ്റ് സ്ലാബുകളും ടൈലുകളും നിർമ്മിക്കുകയും വിപണനം ചെയ്യുന്ന മേഖലയിലാണ് നിധി ഗ്രാനൈറ്റ്സ് പ്രവർത്തിക്കുന്നത്. 1981ലാണ് കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്. മുംബൈയാണ് ആസ്ഥാനം. ദർപൻ ഷായാണ് മാനേജിംഗ് ഡയറക്ടർ. എം.ആർ. ദേവൻ പാണ്ഡ്യയാണ് കമ്പനിയുടെ ചെയർമാൻ. അതോടൊപ്പം ഡയറക്ടറുടെ ചുമതലയും അദ്ദേഹം തന്നെ വഹിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications