ഓഹരി വിപണിയിൽ വലിയ കുതിപ്പോടെ നിക്ഷേപകരുടെ കീശ നിറയ്ക്കുകയാണ് സ്മോൾ ക്യാപ് ഓഹരിയായ പിക്കാഡിലി അഗ്രോ ഇൻഡസ്ട്രീസ്. വെള്ളിയാഴ്ച 5 ശതമാനം മുന്നേറ്റത്തോടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയിലെത്തിയിരിക്കുകയാണ് കമ്പനി. വരും ദിവസങ്ങളിലും ഓഹരി മുന്നേറ്റം തുടരുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.
3 മാസത്തെ നേട്ടം 107 ശതമാനം
ബിഎസ്ഇ അനലിറ്റിക്‌സ് പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 107.41 ശതമാനം കുതിച്ചുചാട്ടത്തോടെ പിക്കാഡിലി അഗ്രോ ഇൻഡസ്ട്രീസ് സ്റ്റോക്ക് സമീപകാലത്ത് റോളർകോസ്റ്റർ റൈഡിലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 100 ശതമാനം ലാഭമാണ് ഓഹരി, നിക്ഷേപകർക്ക് നൽകിയത്. ആറ് മാസത്തിനിടെ 139 ശതമാനം നേട്ടമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചു. 1,179.33 ശതമാനം ലാഭമാണ് പിക്കാഡിലി അഗ്രോ ഇൻഡസ്ട്രീസ് ഒരു വർഷത്തിനിടെ ഓഹരി വിപണിയിൽ നിന്നും നേടിയത്.

റോക്കറ്റ് കുതിപ്പ് തുടരും
ഭാവിയിലും സമാനമായ കുതിപ്പ് പിക്കാഡിലി അഗ്രോ ഇൻഡസ്ട്രീസ് ഓഹരി തുടരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. പ്രധാനമായും 2 കാരണങ്ങളാണ് ഓഹരിയിലെ മുന്നേറ്റത്തിന് കാരണമായി വിദഗ്ധർ ചൂട്ടിക്കാട്ടുന്നത്.
1. കമ്പനിയുടെ ഓഹരിയിൽ 70 ശതമാനവും ഇപ്പോഴും പ്രമോട്ടർമാർ കൈവശം വച്ചിരിക്കുകയാണ്.
2. കഴിഞ്ഞ രണ്ട് വർഷമായി റോളർകോസ്റ്റ് റൈഡിലുള്ള ഒരു വിഭാഗമായ വിസ്കിയുടെയും റണ്ണിൻ്റെയും പ്രീമിയം സെഗ്‌മെൻ്റിലാണ് കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നത് .
വരുമാനം
1994-ൽ സ്ഥാപിതമായ പിക്കാഡിലി അഗ്രോ ഇൻഡസ്ട്രീസ് ചണ്ഡീഗഢിലാണ് പ്രവർത്തിക്കുന്നത്. ഡിസ്റ്റിലറി വിഭാഗത്തിലും കമ്പനിക്ക് പ്രവർത്തനങ്ങളുണ്ട്. മാർഷൽ, വിസ്‌ലർ, കാമറ്റ്, ഇന്ദ്രി ട്രിനി, കാമികാര റം, റോയൽ ഹൈലാൻഡ്, ഗോൾഡൻ വിംഗ്‌സ് എന്നീ ബ്രാൻഡ് മദ്യങ്ങൾ പുറത്തിറക്കുന്നത് പിക്കാഡിലിയാണ്.
പിക്കാഡിലി അഗ്രോ ഇൻഡസ്ട്രീസിൻ്റെ അറ്റാദായം 2024 മാർച്ചിൽ അവസാനിച്ച പാദത്തിൽ 818.22% ഉയർന്ന് 43.34 കോടി രൂപയായി. 2023 മാർച്ചിൽ അവസാനിച്ച പാദത്തിൽ ഇത് 4.72 കോടി രൂപയായിരുന്നു. മാർച്ചിൽ അവസാനിച്ച പാദത്തിൽ വിൽപ്പന 36.84% ഉയർന്ന് 266.53 കോടി രൂപയായി.
2023 മാർച്ചിൽ അവസാനിച്ച മുൻവർഷത്തെ 22.33 കോടിയിൽ നിന്ന് 2024 മാർച്ചിൽ അവസാനിച്ച വർഷത്തിൽ അറ്റാദായം 391.54% ഉയർന്ന് 109.76 കോടി രൂപയായി. 2023 മാർച്ചിൽ അവസാനിച്ച മുൻ വർഷം ഇത് 599.68 കോടി രൂപയായിരുന്നു.

ചുവപ്പിൽ അവസാനിച്ച് വിപണി
കഴിഞ്ഞ അഞ്ച് ദിവസത്തെ മുന്നേറ്റത്തിന് ശേഷം വിപണി വെള്ളിയാഴ്ച ചുവപ്പിലാണ് അവസാനിച്ചത്. ബിഎസ്ഇ സെന്‍സെക്സ് 609.28 പോയിന്റ് അല്ലെങ്കില്‍0.82 ശതമാനം ഇടിഞ്ഞ് 73,730.16 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 150.40 പോയിന്റ് അഥവാ 0.67 ശതമാനം ഇടിഞ്ഞ് 22,419.95 ലെത്തി.
ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകള്‍ക്കിടയില്‍നിക്ഷേപകര്‍ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍, കണ്‍സ്യൂമര്‍ഡ്യൂറബിള്‍സ്റ്റോക്കുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഇടിവിന് കാരണം. അതോടൊപ്പംവ ആഗോളതലത്തില്‍ക്രൂഡ് വില ഉയരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും തുടര്‍ച്ചയായ വിദേശ ഫണ്ട് ഒഴുക്കും വിപണിയെ തളർത്തി.
ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, നെസ്ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്. ടെക് മഹീന്ദ്ര, വിപ്രോ, ഐടിസി, അള്‍ട്രാടെക് സിമന്‍റ്, ടൈറ്റന്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍നേട്ടത്തിലാണ്.
അറിയിപ്പ്:
മുകളില്‍കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications