ചുരുങ്ങിയ കാലത്തിനുള്ളിൽ ഉയർന്ന വരുമാനം നൽകുന്ന ഓഹരികളെയാണ് മൾട്ടിബാഗർ ഓഹരികൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യൻ ഓഹരി വിപണിയിൽ അനവധി മൾട്ടിബാഗർ ഓഹരികളുണ്ട്. കൃത്യമായ ധാരണയും നിരീക്ഷണവുമുണ്ടെങ്കിൽ ആർക്കും മൾട്ടിബാഗർ ഓഹരികളെ കണ്ടെത്താനും നിക്ഷേപം നടത്താനും സാധിക്കും.
മൂന്ന് വർഷത്തിനിടെ 3825 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകിയ ഒരു ഓഹരിയെക്കുറിച്ചുള്ള വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
സ്മോൾ ക്യാപ് മൾട്ടിബാഗർ ഓഹരി
ഇന്ത്യയിൽ പഞ്ചസാര, മൊളാസസ്, ബാഗാസ് തുടങ്ങിയവ നിർമ്മിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന കമ്പനിയാണ് പിക്കാഡിലി അഗ്രോ ഇൻഡസ്ട്രീസ്. കഴിഞ്ഞ കുറേ നാളുകളായി മികച്ച വരുമാനമാണ് ഓഹരി വിപണിയിൽ നിന്നും കമ്പനി നേടിയത്. 2021 മാർച്ചിൽ 10.9 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. എന്നാൽ മൂന്ന് വർഷത്തിനിപ്പുറം ഓഹരി വില 430.25 രൂപയാണ്. അതായത് മൂന്ന് വർഷം കൊണ്ട് ഓഹരി നേടിയ മുന്നേറ്റം 3825 ശതമാനം.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 849 ശതമാനം മുന്നേറ്റം നടത്താനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 2024ൽ മാത്രം കമ്പനി നേടിയ വളർച്ച 56 ശതമാനമാണ്. ജനുവരി മാസത്തിൽ 8 ശതമാനവും ഫെബ്രുവരിയിൽ 21 ശതമനവും ഓഹരി നേട്ടമുണ്ടാക്കി. എന്നാൽ മാർച്ച് മാസത്തിൽ 16 ശതമാനത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടിരുന്നു. എന്നാൽ ഏപ്രിൽ മാസത്തിൽ വീണ്ടും ഉയരത്തിലേക്ക് തിരിച്ചെത്തി. ഏപ്രിലിൽ ഇതുവരെ 42 ശതമാനത്തിലധികം നേട്ടമാണ് പിക്കാഡിലി അഗ്രോ ഇൻഡസ്ട്രീസ് നേടിയത്.

52 ആഴ്ചയിലെ ഉയർന്ന വില
ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില 430.25 രൂപയാണ്. 2024 ഏപ്രിൽ 16-നാണ് കമ്പനി ചരിത്ര വിലയിലേക്കുയർന്നത്. 45.20 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ബ്രോക്കറേജ് വിലയിരുത്തൽ
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് പറയുന്നത് കമ്പനിയുടെ ഓഹരി സ്ഥിരമായി ഹ്രസ്വ, ഇടത്തരം, ദീർഘകാല ചലിക്കുന്ന ശരാശരികൾക്ക് മുകളിലാണ് വ്യാപാരം നടത്തുന്നത് എന്നാണ്. ഈ സൂചകങ്ങൾ കമ്പനിയുടെ ലാഭം, കാര്യക്ഷമമായ മൂലധന വിനിയോഗം, ഓഹരി ഉടമകളുടെ മൂല്യം വർധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത എന്നിവയെ എടുത്തുകാണിക്കുന്നു.
അതേ സമയം സ്റ്റോക്ക് മാർക്കറ്റ് പ്ലാറ്റ്‌ഫോമായ മാർക്കറ്റ് മോജോ, പിക്കാഡിലി അഗ്രോ ഇൻഡസ്ട്രീസ് ഓഹരി വാങ്ങാൻ ശുപാർശ ചെയ്തിട്ടുണ്ട്. സ്ഥിരതയാർന്ന പ്രകടനവും ഭാവി വിപുലീകരണത്തിനുള്ള സാധ്യതയും ഉള്ളതിനാൽ കമ്പനിയുടെ ഓഹരി മുന്നേറ്റം നടത്താനുള്ള സാധ്യതയുണ്ടെന്നാണ് മാർക്കറ്റ് മോജോ വിലയിരുത്തൽ.

വരുമാനം
1994-ൽ സ്ഥാപിതമായ പിക്കാഡിലി അഗ്രോ ഇൻഡസ്ട്രീസ് ചണ്ഡീഗഢിലാണ് പ്രവർത്തിക്കുന്നത്. ഡിസ്റ്റിലറി വിഭാഗത്തിലും കമ്പനിക്ക് പ്രവർത്തനങ്ങളുണ്ട്. മാർഷൽ, വിസ്‌ലർ, കാമറ്റ്, ഇന്ദ്രി ട്രിനി, കാമികാര റം, റോയൽ ഹൈലാൻഡ്, ഗോൾഡൻ വിംഗ്‌സ് എന്നീ ബ്രാൻഡ് മദ്യങ്ങൾ പുറത്തിറക്കുന്നത് പിക്കാഡിലിയാണ്.
2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ പിക്കാഡിലിയുടെ അറ്റാദായം 558 ശതമാനം ഉയർന്ന് 45.31 കോടി രൂപയായി. 2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ 6.88 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 120.82 കോടി രൂപയായിരുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications