ഓഹരി വിപണിയുടെ ചാഞ്ചാട്ടം പലപ്പോഴും പ്രവചനാതീതമാണ്. അതുകൊണ്ടു തന്നെ നിക്ഷേപം നടത്തുന്നതിന് മുൻപ് കൃത്യമായ ധാരണയും നിരീക്ഷണവും അത്യാവശ്യമാണ്. ചില ഓഹരികൾ കാലങ്ങളോളം ശ്രദ്ധേയമായ പ്രതിരോധവും സ്ഥിരതയും പ്രകടമാക്കുന്നവയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഓഹരികളിലൊന്നാണ് സാംഘ്വി ഗ്രൂപ്പിൻ്റെ ഭാഗമായ സാംഘ്വി മൂവേഴ്‌സ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കമ്പനിയുടെ ഓഹരികൾ 250 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് നൽകിയത്.
ഭാഗമായ സാംഘ്വി മൂവേഴ്‌സ് ഓഹരിയുടെ മുന്നേറ്റത്തെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.
നിക്ഷേപകരുടെ കീശ വിർപ്പിച്ച ഓഹരി
കഴിഞ്ഞ നാല് വർഷത്തിനിടെ 2766 ശതമാനം നേട്ടമാണ് കമ്പനി ഓഹരി വിപണിയിൽ നിന്നും നേടിയത്. 2020 ഏപ്രിൽ മാസത്തിൽ ഏകദേശം 46.15 രൂപയായിരുന്നു സാംഘ്വി മൂവേഴ്‌സിന്‍റെ ഓഹരി വില. എന്നാൽ 2024 ഏപ്രിൽ ആകുമ്പോഴേക്കും വില 1300 രൂപയിക്ക് മുകളിലേക്കുകയർന്നു. 2020-ൽ 10000 രൂപ മുടക്കി കമ്പനിയുടെ ഓഹരി വാങ്ങിയ നിക്ഷേപകൻ ഇന്ന് ലക്ഷപ്രഭു ആയി മാറിയിട്ടുണ്ടാകുമെന്ന് സാരം.

ഗണ്യമായ വളർച്ച
വാർഷിക പ്രകടനം പരിശോധിക്കുമ്പോൾ എത്രത്തോളം സ്ഥിരതയുള്ള വളർച്ചയാണ് സാംഘ്വി മൂവേഴ്‌സ് ഓഹരി നേടിയതെന്ന് മനസിലാകും. 2020 സാമ്പത്തിക വർഷത്തിൽ 30 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. 2021ൽ അത് 118.67 ശതമാനമായി. അതായത് മൾട്ടിബാഗർ നേട്ടം. 2022ൽ ഓഹരി നേടിയത് 37.5 ശതമാനം നേട്ടമാണ്. 2023ലെ വളർച്ച 152 ശതമാനവും.
നിലവിലെ ഓഹരി വില
1325.60 രൂപയാണ് കമ്പനിയുടെ നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 29.63 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. ആറ് മാസത്തിനിടെ 91 ശതമാനം വളർച്ച കൈവരിക്കാനും സാംഘ്വി മൂവേഴ്‌സ് ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 2024-ൽ ഇതുവരെ 62 ശതമാനം ഉയരാനും സാംഘ്വി മൂവേഴ്‌സ് ഓഹരിക്ക് സാധിച്ചു.
1,399.85 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 366.10 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില.

സാംഘ്വി മൂവേഴ്‌സ് ലിമിറ്റഡ്
ലോകത്തിലെ ക്രെയിൻ റെന്‍റെൽ വ്യവസായത്തിലെ മുൻനിരക്കാരിൽ ഒരാളാണ് സാംഘ്വി മൂവേഴ്‌സ് ലിമിറ്റഡ്. വൈദ്യുതി, കാറ്റാടിയന്ത്രങ്ങൾ, ഉരുക്ക്, റെയിൽവേ, മെട്രോ, പെട്രോകെമിക്കൽസ്, സിമൻ്റ് മേഖല തുടങ്ങി നിരവധി വ്യവസായങ്ങൾക്ക് ഹൈഡ്രോളിക്, ക്രാളർ ക്രെയിനുകൾ നൽകുന്നതാണ് ഇവരുടെ സേവനം.
ഹൈവേകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, മറ്റ് പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയുടെ വിപുലീകരണത്തിനായി കേന്ദ്രസർക്കാർ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചതോടെ കൂടുതൽ വരുമാനം നേടാൻ സാധിക്കുന്ന കമ്പനികളിലൊന്നാണ് സാംഘ്വി മൂവേഴ്‌സ് ലിമിറ്റഡ്. മാത്രമല്ല, സ്വകാര്യമേഖലയിലെ, പ്രത്യേകിച്ച് സ്റ്റീൽ, സിമൻ്റ് വ്യവസായങ്ങളിലെ ശേഷി വിപുലീകരണം കമ്പനിയുടെ വളർച്ചയെ കൂടുതൽ ശക്തിപ്പെടുത്തും.
അറ്റാദായത്തിൽ വർധന
ഡിസംബറിൽ അവസാനിച്ച പാദത്തിൽ 61 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് സാംഘ്വി മൂവേഴ്‌സ് നേടിയത്. 23 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 35 കോടി രൂപയുടെ അറ്റാദായത്തിൽ നിന്ന് 74 ശതമാനത്തിന്‍റെ വർധന. പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 24 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ 37% വളർച്ച കൈവരിച്ച് 167 കോടി രൂപയിലെത്തി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications