രണ്ട് വർഷത്തെ വളർച്ച 512%, കുതിപ്പ് തുടരുമെന്ന് വിദഗ്ധർ, ഈ ഓഹരി പൊളിയാണ്, വേഗം വാങ്ങിച്ചോ...

സമീപ വർഷങ്ങളിൽ മികച്ച മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച വിഭാഗങ്ങളിലൊന്ന് ഓട്ടോമൊബൈൽ മേഖലകളാണ്. വാണിജ്യ വാഹനങ്ങളുടെ ഡിമാൻഡ്, സാമ്പത്തിക വളർച്ച, ഉയർന്ന വ്യക്തിഗത വരുമാനം തുടങ്ങി നിരവധി ഘടകങ്ങളാണ് ഓട്ടോമോട്ടീവ് മേഖലയിലെ തിരിച്ചുവരവിന് കാരണമായത്. കൂടാതെ, പൊതുഗതാഗതത്തിൽ നിന്ന് സ്വകാര്യ ഗതാഗതത്തിലേക്കുള്ള ഗണ്യമായ പരിവർത്തനവും പ്രീമിയമൈസേഷനുള്ള വർദ്ധിച്ചുവരുന്ന മുൻഗണനയും എസ്‌യുവികളുടെ വർദ്ധിച്ച ആവശ്യകതയിലേക്ക് നയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം യാത്രാ വാഹനങ്ങളുടെ എക്കാലത്തെയും ഉയർന്ന ആഭ്യന്തര വിൽപ്പനയ്ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചത്.

ഗ്രാമീണ വിപണിയിലെ വീണ്ടെടുപ്പ് ഇരുചക്രവാഹന വിൽപ്പനയിൽ വർധനവുണ്ടാക്കുകയും 200 സിസി വിഭാഗത്തിൽ ബൈക്കുകൾക്ക് ശക്തമായ ഡിമാൻഡ് ലഭിക്കുകയും ചെയ്തു. ഇതെല്ലാം ഓട്ടോ ഘടകങ്ങളുടെ ശക്തമായ ഡിമാൻഡിന് കാരണമായി. കൂടാതെ, ആഫ്റ്റർ മാർക്കറ്റ് വിൽപ്പനയിലും കയറ്റുമതിയിലും ഉണ്ടായ വളർച്ച വാഹന ഭാഗങ്ങളുടെ അളവ് കൂടുതൽ വർദ്ധിപ്പിച്ചു. ഈ പശ്ചാത്തലത്തിൽ, ഈ മേഖലയിലെ ഓഹരികൾ ഗണ്യമായ നേട്ടം കൈവരിച്ചു. ശ്രീറാം പിസ്റ്റൺസ് & റിംഗ്‌സ് അവയിലൊന്നാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഓഹരി വില 802.95 രൂപയിൽ നിന്ന് 2,067 രൂപയിലേക്ക് ഉയർന്നു. എന്തായാലും ശ്രീറാം പിസ്റ്റൺസ് & റിംഗ്‌സ് ഓഹരിയെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.

മൾട്ടിബാഗർ അലേർട്ട്..! രണ്ട് വർഷത്തെ വളർച്ച 512%

ഓഹരി വിപണിയിലെ പ്രകടനം

ക്യു4 ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ ഏകദേശം 5 ശതമാനത്തിലധികമാണ് ഉയർന്നത്. അതോടെ ഓഹരി വില 2,079 രൂപയിലേക്കെത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 6.82 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. ആറ് മാസത്തിനിടെ 79.53 ശതമാനം നേട്ടമുണ്ടാക്കാനും ശ്രീറാം പിസ്റ്റൺസ് & റിംഗ്‌സ് ഓഹരിയെക്ക് സാധിച്ചു. 35.99 ശതമാനം മുന്നേറ്റമാണ് 2024-ൽ ഇതുവരെ കമ്പനി നേടിയത്.

136.23 ശതമാനം മൾട്ടിബാഗർ നേട്ടത്തോടെ നിക്ഷേപകരുടെ കീശ നിറച്ച ഓഹരികൂടിയാണ് ശ്രീറാം പിസ്റ്റൺസ് & റിംഗ്‌സ്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഓഹരി 512 ശതമാനം ഉയർന്നു, കഴിഞ്ഞ നാല് വർഷങ്ങളിൽ, ഓഹരികൾ 654 ശതമാനം മികച്ച വരുമാനം നൽകി.

വളർച്ച തുടരും

കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ വരുമാനം 14.5 ശതമാനം വർധിച്ച് 3,351 കോടി രൂപയാണ്. നികുതിക്ക് ശേഷമുള്ള ലാഭം 51.2 ശതമാനം വർധനവോടെ 446 കോടി രൂപയാണ്.

കോയമ്പത്തൂരിലെ പ്ലാൻ്റിൻ്റെ നിർമ്മാണത്തിനായി എസ്‌പിആർഎൽ ഏകദേശം 700 മില്യൺ രൂപ നിക്ഷേപിച്ചു. അതോടൊപ്പം 800 മില്യൺ രൂപ ചിലവഴിച്ച പിതാംപൂർ പ്ലാൻ്റ് കഴിഞ്ഞ മാസമാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിൽ 1,200-ലധികം ടച്ച് പോയിൻ്റുകളും സമഗ്രമായ സേവന ശൃംഖല ഉൾപ്പെടെ 45 രാജ്യങ്ങളിൽ സാന്നിധ്യവുമുള്ള കമ്പനിക്ക് വലിയ വളർച്ച നേടാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

മൾട്ടിബാഗർ അലേർട്ട്..! രണ്ട് വർഷത്തെ വളർച്ച 512%

പിസ്റ്റണുകൾ, പിസ്റ്റൺ പിന്നുകൾ, പിസ്റ്റൺ റിങ്ങുകൾ, എൻജിൻ വാൽവുകൾ എന്നിവയുടെ ഇന്ത്യയിലെ ഒരു പ്രധാന നിർമ്മാതാവെന്ന നിലയിൽ ശ്രീറാം പിസ്റ്റൺസ് & റിംഗ്‌സ് അതിൻ്റെ സ്ഥാനം ഉറപ്പിച്ചു. കൂടാതെ, ലോകത്തിലെ ഒഇഎമ്മുകളിലേക്കും അനന്തര വിപണികളിലേക്കും ഏറ്റവും വലിയ കയറ്റുമതിക്കാരൻ എന്ന ബഹുമതിയും കമ്പനിക്ക് സ്വന്തമാണ്.

ഇതൊക്കെ വിശകലനം ചെയ്യുമ്പോൾ വരും നാളുകളിലും ശ്രീറാം പിസ്റ്റൺസ് & റിംഗ്‌സ് ഓഹരി വലിയ മുന്നേറ്റം കാഴ്ചവയ്ക്കുമെന്ന് തന്നെയാണ് മനസിലാക്കേണ്ടത്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X