നിലവിലുള്ള ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായി ഓരോ ഓഹരിയുടമയ്ക്കും അധികമായി കമ്പനി അനുവദിക്കുന്നതാണ് അവകാശ ഓഹരി (റൈറ്റസ് ഇഷ്യു). അതായത് ഓഹരികള്‍ ദ്വിതീയ വിപണിയിലൂടെ മാര്‍ക്കറ്റ് വിലയില്‍ വാങ്ങുന്നതിന് പകരം കമ്പനിയുടെ പക്കല്‍ നിന്നും നേരിട്ടുവാങ്ങാന്‍ (വിലക്കിഴിവില്‍) നിക്ഷേപകന് ലഭിക്കുന്ന അവസരമാണിത്. ഉദാഹരണത്തിന് റൈറ്റ്സ് ഇഷ്യു അനുപാതം 1:1 എന്നു പറയുന്നപക്ഷം നിലവിലുള്ള ഒരു ഓഹരിക്ക് ഒരു ഓഹരികൂടി അവകാശമായി ലഭിക്കുമെന്ന് ചുരുക്കം.
അതേസമയം റൈറ്റ്സ് മുഖവിലയ്ക്കോ പ്രീമിയത്തിലോ ലഭിക്കാം. പ്രീമിയത്തിലാണെങ്കില്‍കൂടി, ഓഹരിയുടെ നിലവിലുള്ള വിപണി വിലയില്‍ നിന്നും താഴ്ന്ന വിലയായിരിക്കും ഓഫര്‍ പ്രൈസ്. കമ്പനികളുടെ അവകാശ ഓഹരികള്‍ എല്ലാ നിക്ഷേപകരും നിര്‍ബന്ധമായി വാങ്ങണമെന്നില്ല. കമ്പനികള്‍ക്ക് ഫണ്ട് ആവശ്യമായി വരുമ്പോഴാണ് നിലവിലുള്ള നിക്ഷേപകര്‍ക്ക് ഓഫര്‍ നല്കി അവകാശ ഓഹരികള്‍ കമ്പനികള്‍ പ്രഖ്യാപിക്കുക. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ റൈറ്റ്സ് ഇഷ്യൂ പ്രഖ്യാപിച്ച കമ്പനിയാണ് മെര്‍ക്കുറി മെറ്റല്‍സ്.
മെര്‍ക്കുറി മെറ്റല്‍സ്
ലോഹ വ്യാപാരത്തില്‍ ശ്രദ്ധയൂന്നീയിരിക്കുന്ന നാനോ കാപ് കമ്പനിയാണ് മെര്‍ക്കുറി മെറ്റല്‍സ്. പറയത്തക്ക കടബാധ്യതകളില്ലാത്ത കമ്പനിയുടെ നിലവിലെ വിപണിമൂല്യം 5.47 കോടിയാണ്. ബുധനാഴ്ച ബിഎസ്ഇയില്‍ 7.87 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. അതേസമയം കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 7.87 രൂപയും താഴ്ന്ന വില 1.80 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ മെര്‍ക്കുറി മെറ്റല്‍സ് ഓഹരികള്‍ 127 ശതമാനത്തോളം മുന്നേറിയിരുന്നു. 2022-ല്‍ ഇതുവരെയായി 231 ശതമാനം നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
റൈറ്റ്സ് ഇഷ്യൂവുമായി ബന്ധപ്പെട്ട് മെര്‍ക്കുറി മെറ്റല്‍സ് കമ്പനി പുറത്തിറക്കിയ പ്രധാന നിര്‍ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
- റൈറ്റ്സ് ഇഷ്യൂ വില: 1 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 2 രൂപ പ്രീമിയത്തിലാവും (ആകെ 3 രൂപ) അവകാശ ഓഹരി നല്‍കുക.
- റൈറ്റ്സ് എന്റ്റൈറ്റില്‍മെന്റ് റേഷ്യോ: കൈവശമുള്ള ഓഹരിയൊന്നിന് അധികമായി 23 ഓഹരികള്‍ അവകാശമായി ലഭിക്കും.
- റെക്കോഡ് തീയതി: അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിനായുള്ള റെക്കോഡ് തീയതി ഓഗസ്റ്റ് 4 ആണ്.
- റൈറ്റ് ഇഷ്യൂ കാലാവധി: അവകാശ ഓഹരിക്കു വേണ്ടി ഓഗസ്റ്റ് 16-നും 30-നും ഇടയില്‍ അപേക്ഷിക്കാം.
ഓഹരി വിശദാംശം
മെര്‍ക്കുറി മെറ്റല്‍സിന്റെ ആകെ ഓഹരികളില്‍ 65.1 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. റീട്ടെയില്‍ നിക്ഷേപകര്‍ക്കാണ് ബാക്കി 34.9 ശതമാനം ഓഹരി പങ്കാളിത്തം. പ്രതിയോഹരി ബുക്ക് വാല്യു 1.95 രൂപ നിരക്കിലാണ്. ട്രേഡിങ് കമ്പനികളുടെ ഓഹരികളുടെ ശരാശരി പിഇ അനുപാതം 13.87 നിലവാരത്തിലായിരിക്കുമ്പോള്‍ മെര്‍ക്കുറി മെറ്റല്‍സിന്റേത് (BSE: 531357) 27.14 മടങ്ങിലാണുള്ളത്. അതേസമയം കഴിഞ്ഞ 2 സാമ്പത്തിക വര്‍ഷങ്ങളിലും കമ്പനി നേടിയ വരുമാനം 1 കോടി രൂപയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ അട്ടിമറികൾക്ക് സാധ്യതയോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ഇന്ത്യൻ ഓഹരി വിപണി അവധി; ബുധനാഴ്ച വൻ മാറ്റങ്ങളോ?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ അനിശ്ചിതത്വം; നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

അബോട്ട് ഇന്ത്യ ഓഹരിയിൽ വൻ ഇടിവ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി ജെപി മോർഗൻ

സെൻസെക്സ് നിഫ്റ്റി ഇന്ന്: അവധിക്ക് ശേഷമുള്ള വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ



Click it and Unblock the Notifications