3,100 രൂപ മാര്‍ക്കറ്റ് വിലയുള്ള ഈ ഓഹരി 10 രൂപയ്ക്ക് 2 അവകാശ ഓഹരികള്‍ നല്‍കുന്നു; വമ്പന്‍ ഓഫര്‍!

ഓരോ ഓഹരിയുടമയ്ക്കും കൈവശമുള്ള ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായി അധിക ഓഹരി അനുവദിക്കുന്നതിനെയാണ് അവകാശ ഓഹരി (റൈറ്റ്‌സ് ഇഷ്യൂ) എന്നു വിശേഷിപ്പിക്കുന്നത്. ഉദാഹരണത്തിന് റൈറ്റ്‌സ് ഇഷ്യൂ അനുപാതം 2:1 എന്നാണെങ്കില്‍ കൈവശമുള്ള ഒരു ഓഹരിക്ക് രണ്ട് അധിക ഓഹരികള്‍ കൂടി അവകാശമായി ലഭിക്കുമെന്ന് ചുരുക്കം.

ദ്വിതീയ വിപണി

അതായത് ഓഹരികള്‍ ദ്വിതീയ വിപണിയിലൂടെ മാര്‍ക്കറ്റ് വിലയില്‍ വാങ്ങുന്നതിന് പകരം കമ്പനിയുടെ പക്കല്‍ നിന്നും നേരിട്ടുവാങ്ങാന്‍ നിക്ഷേപകന് ലഭിക്കുന്ന അവസരമാണിത്. അകവാശ ഓഹരി മുഖവിലയ്‌ക്കോ പ്രീമിയത്തിലോ ലഭിക്കാം. പ്രീമിയത്തിലാണെങ്കില്‍ കൂടി, ഓഹരിയുടെ നിലവിലുള്ള വിപണി വിലയില്‍ നിന്നും താഴ്ന്ന വിലയായിരിക്കും പൊതുവില്‍ അവാകശ ഓഹരിക്കുള്ള ഓഫര്‍ പ്രൈസ് നല്‍കാറുള്ളത്. എന്നാല്‍ അവകാശ ഓഹരിയിലൂടെ പുതിയ ഓഹരികള്‍ കൂടി എത്തുന്നതോടെ റൈറ്റ്‌സ് ഇഷ്യൂവിനു ശേഷം വിലയിലും ആനുപാതിക മാറ്റം നേരിടാം.

മൂലധനം

അതേസമയം കമ്പനികളുടെ അവകാശ ഓഹരികള്‍ എല്ലാ നിക്ഷേപകരും നിര്‍ബന്ധമായി വാങ്ങണമെന്നില്ല. നിര്‍ദിഷ്ട സമയ പരിധിക്കുള്ളില്‍ അപേക്ഷിച്ചില്ലെങ്കില്‍ അവകാശ ഓഹരി ലഭിക്കാനുള്ള അവസരം നഷ്ടമാകുമെന്ന് മാത്രം. വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി കമ്പനികള്‍ക്ക് മൂലധനം ആവശ്യമായി വരുമ്പോഴാണ് നിലവിലുള്ള നിക്ഷേപകര്‍ക്ക് ഓഫര്‍ നല്‍കി അവകാശ ഓഹരി കമ്പനികള്‍ പ്രഖ്യാപിക്കുക. ഇതിനിടെ ഓഗസ്റ്റില്‍ റൈറ്റ്‌സ് ഇഷ്യൂ പ്രഖ്യാപിച്ചിട്ടുള്ള സ്‌മോള്‍ കാപ് കമ്പനിയാണ് സന്തൂര്‍ മാംഗനീസ് & അയണ്‍ ഓര്‍സ് ലിമിറ്റഡ്.

റൈറ്റ്‌സ് ഇഷ്യൂ

റൈറ്റ്‌സ് ഇഷ്യൂ

ഏപ്രിലില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് 1,80,03,882 അവകാശ ഓഹരികള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. ഇതു പ്രകാരം ഓഹരിയുടെ മുഖവിലയായ 10 രൂപയില്‍ അവകാശ ഓഹരികള്‍ പുറത്തിറക്കും. 2:1 അനുപാതത്തിലാണ് വിതരണം. അതായത് ഒരു ഓഹരി കൈവശമുള്ളവര്‍ക്ക് 2 അവകാശ ഓഹരി 10 രൂപയില്‍ ലഭിക്കും.

ഇതിനുള്ള എക്‌സ് റൈറ്റ്‌സ് തീയതി ജൂലൈ 26-നും റെക്കോഡ് തീയതി 27-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്ന് അര്‍ഹതയുള്ള നിക്ഷേപകര്‍ക്ക് ഓഗസ്റ്റ് 8-നും 29-നും ഇടയില്‍ അവകാശ ഓഹരിക്കായി അപേക്ഷിക്കാം.

സന്തൂര്‍ മാംഗനീസ്

സന്തൂര്‍ മാംഗനീസ്

സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ മാംഗനീസ് ഉത്പാദകരാണ് സന്തൂര്‍ മാംഗനീസ് & അയണ്‍ ഓര്‍സ് (BSE : 504918). കര്‍ണാടകയിലെ ഹോസ്പേട്ട്- ബെല്ലാരി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഖനന കമ്പനിക്ക് ഇരുമ്പയിരിന്റെ ഉത്പാദനവുമുണ്ട്. അടുത്തിടെ സോളാര്‍ വൈദ്യുതി/ വിനോദ സഞ്ചാര മേഖലയിലേക്കും രംഗപ്രവേശം ചെയതു. നിലവില്‍ 3,000 കോടിയാളമാണ് കമ്പനിയുടെ വിപണിമൂല്യം. പ്രതിയഹരി ബുക്ക് വാല്യൂ 615 രൂപ നിരക്കിലാണ്.

ഡിവിഡന്റ് യീല്‍ഡ്

മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.86 ശതമാനമാണ്. സന്തൂര്‍ മാംഗനീസ് ഓഹരിയുടെ പിഇ അനുപാതം 1.57 മടങ്ങിലാണെന്നതും ശ്രദ്ധേയം. കഴിഞ്ഞ ദിവസം 3,116.65 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 3,225 രൂപയും താഴ്ന്ന വില 520 രൂപയുമാണ്.

അതേസമയം ഒരു മാസത്തിനിടെ ഓഹരിയില്‍ 50 ശതമാനത്തിലേറെ മുന്നേറ്റം രേഖപ്പെടുത്തി. കഴിഞ്ഞ 3 വര്‍ഷത്തിനിടെ 400 ശതമാനത്തിലേറെ നേട്ടം ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X