ആഗോള തലത്തില്‍ തന്നെ വിവിധ കേന്ദ്രബാങ്കുകള്‍ ഉദാര ധനനയം പിന്‍വലിക്കുന്നതിലൂടെ പണലഭ്യത കുറയുന്നതും പണപ്പെരുപ്പ ഭീഷണിയുമാണ് ഓഹരി വിപണികളെ പ്രതികൂലമായി ബാധിക്കുന്നത്. എന്നാല്‍ അടുത്തിടെ ക്രൂഡ് ഓയില്‍ വില കുറഞ്ഞത് ആഭ്യന്തര വിപണിക്ക് ഉണര്‍വേകുന്ന ഘടകമാണ്.
വിശാല വിപണിയുടെ അടുത്ത നീക്കത്തില്‍ വ്യക്തത വരാനുണ്ടെങ്കിലും കഴിഞ്ഞകാല തിരിച്ചടികള്ക്കിടെയിലും പതറാതെ മുന്നേറിയ ഒരു സ്മോള്‍ കാപ് ഓഹരിയുണ്ട്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 957 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ച് 2022-ലെ മള്‍ട്ടിബാഗര്‍ പട്ടികയില്‍ മുന്നിലുള്ള ജെന്‍സോള്‍ എന്ജിനീയിറിങ്ങാണ് ഈ പുത്തന്‍ താരോദയം.
ജെന്‍സോള്‍ എന്‍ജിനീയറിങ്
സൗരോര്‍ജ പദ്ധതികളുടെ പ്രതിഷ്ഠാപനവും കണ്‍സള്‍ട്ടന്‍സി സേവനങ്ങളിലുമാണ് ജെന്‍സോള്‍ എന്‍ജിനീയറിങ് ശ്രദ്ധയൂന്നീയിരിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ആസ്ഥാനം. സോളാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനായുള്ള മാര്‍ഗോപദേശം, സോളാര്‍ പദ്ധതിയുടെ നിര്‍മാണം, പ്രവര്‍ത്തിപ്പിക്കുന്നതും പരിപാലിക്കുന്നതും ഉള്‍പ്പെടെയുള്ള സേവനങ്ങളും വൈദ്യുതി പ്രസരണവുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സി, സബ് സ്റ്റേഷന് രൂപകല്പന തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിക്കുന്നു.
ഇതിനോടകം 18 സംസ്ഥാനങ്ങളിലായി 250-ലധികം പദ്ധതികളിലൂടെ 28,000 മെഗാവാട്ട് ഊര്ജോപ്താദനത്തിനുള്ള മേല്‍നോട്ടം വഹിച്ചു. കെനിയ, ഛാഡ്, ഈജിപ്ത്, യെമന്‍, സീയറാ ലിയോണ്‍, ഫിലിപ്പീന്‍സ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ഓഹരി വിശദാശം
ജെന്‍സോള്‍ എന്‍ജിനീയറിങ്ങിന്റെ ആകെ ഓഹരികളില്‍ 71.17 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കി 28.82 ശതമാനം ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകരുടെ പക്കലുമാണുള്ളത്. ഓഹരിയിന്മേലുള്ള ആദായം 26.8 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 22.3 ശതമാനം നിരക്കിലുമാണ്.നിലവില്‍ ജെന്‍സോള്‍ എന്‍ജിനീയറിങ്ങിന്റെ വിപണിമൂല്യം 634 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 42.5 രൂപ നിരക്കിലും പിഇ അനുപാതം 57.2 നിലവാരത്തിലുമാണ്.
കഴിഞ്ഞ ഒരാഴ്ചയായി 29 ശതമാനവും ഒരു മാസത്തിനിടെ 72 ശതമാനത്തോളവും നേട്ടം ജെന്‍സോള്‍ എന്‍ജിനീയറിങ്ങ് ഓഹരി കരസ്ഥമാക്കി. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 434 ശതമാനവും ഉയര്‍ച്ച കൈവരിച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 957 ശതമാനം നേട്ടവും ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില നിലവാരം ഇന്നു രാവിലെ രേഖപ്പെടുത്തിയ 600 രൂപയും താഴ്ന്ന വില 51 രൂപയിലുമാണ്.
മൂവിങ് ആവറേജ്, ടെക്നിക്കല്‍ ഇന്‍ഡിക്കേറ്റര്‍, മൂവിങ് ആവറേജ് ക്രോസ്ഓവര്‍ തുടങ്ങിയ മൂന്ന് രീതിയില്‍ ടെക്നിക്കലായി ജെന്‍സോള്‍ എന്‍ജിനീയറിങ് (BSE : 542851) ഓഹരിയെ വിലയിരുത്തിയാലും ബുള്ളിഷ് ട്രെന്‍ഡാണ് പ്രകടിപ്പിക്കുന്നത്. ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി തുടരുന്നത്. ചൊവ്വാഴ്ച രാവിലത്തെ വ്യാപാരത്തില്‍ 600 നിലവാരം കുറിച്ച ഓഹരി ഏറ്റവുമൊടുവിലായി 580 രൂപ നിലവാരത്തില്‍ നില്ക്കുന്നു.
സാമ്പത്തികം
പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ജെന്‍സോള്‍ എന്‍ജിനീയറിങ്ങിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 5) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ 25.1 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 27.5 ശതമാനവും അറ്റാദയത്തില്‍ 19 ശതമാനം വീതവും വളര്‍ച്ച കൈവരിച്ചു. അതേസമയം 2022 സാമ്പത്തിക വര്‍ഷത്തില്‍ ജെന്‍സോള്‍ എന്‍ജിനീയറിങ്ങിന്റെ മൊത്ത വരുമാനം 153 കോടിയും അറ്റാദായം 11 കോടിയുമാണ്. രണ്ടു വിഭാഗത്തിലും വാര്‍ഷികാടിസ്ഥാനത്തില്‍ മികച്ച പുരോഗതി കാഴ്ചവെച്ചു. അതേസമയം കമ്പനിയുടെ കടബാധ്യത വര്‍ധിക്കുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
