ഓഹരി വിപണി പുതിയ ഉയരങ്ങൾ താണ്ടിയ മാസമാണ് കഴിഞ്ഞ് പോകുന്നത്. കഴിഞ്ഞ നാല് വ്യാപാര ദിവസങ്ങളിലായി സെൻസെക് ഉയർന്നത് 2,033.28 പോയിൻ്റ് അഥവാ 2.63 ശതമാനമാണ്. ജൂൺ മാസത്തിൽ രണ്ട് സൂചികകളും ഉയർന്നത് 6.5 ശതമാനം വീതമാണ്. ജൂലൈ മാസം വരാനിരിക്കുന്ന കേന്ദ്ര ബജറ്റിലാണ് ഇനി വിപണിയുടെ ശ്രദ്ധ. അതുവരെ നിക്ഷേപകർ ജാഗ്രത പുലർത്തുന്നത് നല്ലതായിരിക്കും.
ഇപ്പോൾ ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നവർക്ക് 200 രൂപയിൽ താഴെ ഓഹരി വിലയുള്ള നാനോക്യാപ് കമ്പനിയുടെ ഓഹരികൾ പരിഗണിക്കാനുന്നതാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 100 ശതമാനത്തിലധികം വളർച്ചയാണ് ഓഹരി നേടിയത്. എതാണ് ആ കമ്പനിയെന്നും നിലവിലെ ഓഹരി വില എത്രയാണെന്നും നമുക്ക് പരിശോധിക്കാം.
സോഴ്‌സ് നാച്ചുറൽ ഫുഡ്‌സ് & ഹെർബൽ സപ്ലിമെന്‍റ് ലിമിറ്റഡ്
വിഖ്യാത ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കർ സ്ഥാപിച്ച കമ്പനിയാണ് സോഴ്‌സ് നാച്ചുറൽ ഫുഡ്‌സ് & ഹെർബൽ സപ്ലിമെൻ്റ്. ശ്രീ ശ്രീ തത്തവ എന്ന ബ്രാൻഡിലാണ് കമ്പനി ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. കമ്പനിയുടെ ഏറ്റവും ജനപ്രിയമായ ഉൽപ്പന്നങ്ങളിലൊന്നാണ് ഓജസ്വിത ആരോഗ്യ പാനീയം.

വളർച്ച അതിവേഗം
ബിഎസ്ഇയിൽ 20 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 167.05 രൂപ എന്നതാണ് നിലവിൽ ഓഹരി വില. ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വിലയാണിത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 52 ശതമാനമാണ് ഓഹരി വളർന്നത്. 2024-ൽ ഇതുവരെ 63 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷം കൊണ്ട് ഏകദേശം 78 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സ്റ്റോക്ക് 1,575 ശതമാനം വൻ വരുമാനം നൽകി. വിപണി മൂല്യം 107.53 കോടി രൂപയാണ്.
കുതിപ്പിന് കാരണം
ഇന്ത്യയിൽ അതിവേഗം വളരുന്ന ഹരിതവും ശുദ്ധവുമായ ഊർജ മേഖലയിൽ ബിസിനസ്സ് അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ കമ്പനി തയ്യാറെടുക്കുകയാണ്. സോളാർ, ഗ്രീൻ ഹൈഡ്രജൻ, കാറ്റ്, ബയോ എനർജി, ജലവൈദ്യുതി എന്നിവയിൽ പരിമിതപ്പെടുത്താത്ത ഹരിതവും ശുദ്ധവുമായ ഊർജ്ജ വിഭാഗത്തിലേക്ക് ബിസിനസ് വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഈ സുപ്രധാന പ്രഖ്യാപനം പുറത്ത് വന്നതിന് പിന്നാലെയാണ് കമ്പനിയുടെ ഓഹരി കുതിച്ചത്.

അതിവേഗം വളരുന്ന ആയുർവേദ കമ്പനി
1.3 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കമ്പനി ഹെർബൽ സപ്ലിമെൻ്റുകൾ, വ്യക്തിഗത പരിചരണ ഇനങ്ങൾ, ഓർഗാനിക് ഭക്ഷണങ്ങൾ, പ്രകൃതിദത്ത ആരോഗ്യ പരിഹാരങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു. അംല മിഠായി, ഓർഗാനിക് വെർജിൻ കോക്കനട്ട് ഓയിൽ, ച്യവൻപ്രാഷ്, തുളസി ടാബ്‌ലെറ്റുകൾ, കസഹാരി കഫ് സിറപ്പ് തുടങ്ങിയ ജനപ്രിയ ഇനങ്ങൾ ബ്രാൻഡിൻ്റെ ഉൽപ്പന്ന നിരയിൽ ഉൾപ്പെടുന്നു. 1998-ലാണ് കമ്പനി സ്ഥാനപിക്കുന്നത്.
ലാഭമെടുപ്പിൽ തളർന്ന് ആഭ്യന്തര വിപണി
വെള്ളിയാഴ്ച ആഭ്യന്തര സൂചികകൾ ക്ലോസ് ചെയ്തത് ചുവപ്പിലാണ്. ആഗോള വിപണികളിൽ പോസിറ്റീവ് ട്രെൻഡ് ഉണ്ടായിരുന്നിട്ടും നിക്ഷേപകർ ബാങ്കിംഗ്, ഫിനാൻസ്, ടെക് ഓഹരികളിൽ ലാഭമെടുത്തത് വിപണിയെ തളർത്തി. തുടക്ക വ്യപാരത്തിൽ പുതു ഉയരങ്ങൾ താണ്ടിയ സൂചികകൾ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിലാണ് ഇടിവിലേക്ക് നീങ്ങിയത്.
സെൻസ്ക്സ് 210.45 പോയിൻ്റ് അഥവാ 0.27 ശതമാനം ഇടിഞ്ഞ് 79,032.73 ആണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 33.90 പോയിൻറ് അഥവാ 0.14 ശതമാനം താഴ്ന്ന് 24,010.60 ൽ ആണ് ക്ലോസ് ചെയ്തത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
