മാർച്ച് പാദത്തിലെ (ക്യു 4) ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തെർമാക്‌സിൻ്റെ ഓഹരികൾ മുന്നോട്ട് കുതിക്കുകയാണ്. മെയ് 15 ബുധനാഴ്ച ബിഎസ്ഇയിലെ ആദ്യ വ്യാപാരത്തിൽ തെർമാക്‌സ് ഓഹരി ഏകദേശം 14 ശതമാനത്തോളം നേടമാണുണ്ടാക്കിയത്. അതേ സമയം ബ്രോക്കറേജ് സ്ഥാപനങ്ങൾ ഓഹരിയുടെ ടാർഗെറ്റ് വിലയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നമുക്ക് വിശദമായി പരിശോധിക്കാം.
ഓഹരി വിപണിയിലെ പ്രകടനം
5,503.70 രൂപയാണ് നിവലിൽ തെർമാക്‌സ് ഓഹരികളുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.61 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ ഏകദേശം ഏഴ് ശതമാനം മുന്നേറ്റം കാഴ്ചവയ്ക്കാനും ഓഹരിക്ക് സാധിച്ചു. 63.70 ശതമാനമാണ് 2024-ൽ ഇതുവരെ നേടിയ ലാഭം. കഴിഞ്ഞ ആറ് മാസത്തിനിടെ 74.54 ശതമാനം നേട്ടമാണ് ഓഹരി നേടിയത്.
ഒരു വർഷത്തിനിടെ 109.84 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകി മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടംപിടിക്കാനും തെർമാക്‌സിന് സാധിച്ചു. 432.53 ശതമാനമാണ് അഞ്ച് വർഷത്തെ വരുമാനം. 5,347.15 രൂപയാണ് 52 ആഴ്ചത്തെ ഏറ്റവും ഉയർന്ന വില. 2,192.70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
മാർച്ച് പാദ ഫലത്തിന് ശേഷം ബ്രോക്കറേജ് സ്ഥാപനങ്ങൾ ഓഹരിയിൽ സമ്മിശ്ര വീക്ഷണങ്ങളാണ് ഉള്ളത്. ബ്രോക്കറേജ് സ്ഥാപനമായ എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് സ്റ്റോക്കിൽ 'ബൈ' കോൾ നിലനിർത്തി, ടാർഗെറ്റ് വില 5,686 രൂപയാണ്. ശുദ്ധമായ ഊർജം, സുസ്ഥിരത, ഡീകാർബണൈസേഷൻ, അന്താരാഷ്ട്ര വിപണിയുടെ സാധാരണവൽക്കരണം, പുതിയ ഉൽപ്പന്ന പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കൽ, ശുദ്ധവായു, ജലം എന്നിവയിലെ നിക്ഷേപങ്ങളിൽ നിന്ന് തെർമാക്‌സിന് പ്രയോജനം ലഭിച്ചേക്കാമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
മറുവശത്ത്, കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് സ്റ്റോക്കിനെ ഒരു 'ആഡ്' എന്നതിൽ നിന്ന് 'റെഡ്യൂസ്' എന്നതിലേക്ക് തരംതാഴ്ത്തി, എന്നാൽ ഓഹരി വില നേരത്തെ 3,550 രൂപയിൽ നിന്ന് 4,350 രൂപയായി ഉയർത്തി. കമ്പനിയുടെ പാദ ഫലങ്ങൾ ലാഭക്ഷമതയിൽ ആരോഗ്യകരവും ഓർഡർ വരവിൽ ദുർബലവുമാണെന്ന് കൊട്ടക് ചൂണ്ടിക്കാട്ടി.
തെര്‍മാക്‌സ് ലിമിറ്റഡ്
ഊര്‍ജ, പരിസ്ഥിതി മേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്ന പ്രമുഖ എഞ്ചിനിയറിംഗ് സ്ഥാപനമാണ് തെര്‍മാക്‌സ്. നിലവില്‍ ഹരിത ഊര്‍ജ മേഖലയില്‍ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും കൂടുതല്‍ പദ്ധതികള്‍ സ്ഥാപിച്ച് നല്‍കുന്നുണ്ട്. കാനഡ, മെക്സിക്കോ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുകയാണ്.
വ്യവസായിക ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, വിദൂര സഹായ സാങ്കേതിക വിദ്യ, ഓട്ടോമേഷന്‍ തുടങ്ങിയ മൂല്യ വര്‍ധിത പദ്ധതികളും നടപ്പാക്കുന്നുണ്ട്. പൂനെയാണ് ആസ്ഥാനം.

നേട്ടത്തിൽ ആരംഭിച്ച് വിപണി
അഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. തുടർച്ചയായി നാലാം ദിവസമാണ് സൂചികകൾ പച്ചയിൽ ആരംഭിക്കുന്നത്. യുഎസ് വിപണികളിലെ ഉയർന്നുള്ള വ്യാപാരം വിപണിക്ക് താങ്ങായി. റിലയൻസ് ഇൻഡസ്ട്രീസിൻ്റെയും ഐടിസി ഓഹരികൾ ഉയർന്ന വാങ്ങൽ സൂചികകൾക്ക് കരുത്തേകി.
സെൻസെക്‌സ് 138.53 പോയിൻ്റ് ഉയർന്ന് 73,243.14 ലും നിഫ്റ്റി 60.7 പോയിൻ്റ് ഉയർന്ന് 22,278.55 ലുമാണ് വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റിയിൽ സിപ്ല, കോൾ ഇന്ത്യ, അദാനി എൻ്റർപ്രൈസസ്, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ ലിമിറ്റഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ജെ എസ് ഡബ്ല്യു സ്റ്റീൽ, ഐഷർ മോട്ടോർസ്, ബജാജ് ഓട്ടോ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, സൺ ഫാർമ, ശ്രീറാം ഫിനാൻസ് എന്നീ ഓഹരികൾ ഇടിവിലാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications