ഓഹരി വിപണിയിലെ ചാഞ്ചാട്ടം തുടരുകയാണ്. ആഭ്യന്തര സൂചികകൾ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് കൂപ്പ് കുത്തി. ഒരുവേള തിരിച്ചുവരവിന്‍റെ സൂചനകൾ കാണിച്ചെങ്കിലും കുതിക്കാനായില്ല. രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് ഫലങ്ങളെ ചുറ്റിപ്പറ്റിയുള്ള പിരിമുറുക്കങ്ങളാണ് വിപണിയുടെ അസ്ഥിരതയ്ക്ക് കാരണം. സമാനമായ ചാഞ്ചാട്ടങ്ങൾ വരും ദിവസങ്ങളിലും തുടരാനുള്ള സാധ്യതകൾ തന്നെയാണ് കാണുന്നത്.
ഇന്ന് വിപണിയിൽ നേട്ടമുണ്ടാക്കിയ ഓഹരികളിൽ പ്രധാനപ്പെട്ടത് ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ഓഹരിയാണ്. ആദ്യ സെഷനിൽ തന്നെ 9 ശതമാനത്തിലധികം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. എന്താണ് മുന്നേറ്റത്തിന് കാരണമെന്നും ബ്രോക്കറേജ് വിലയിരുത്തൽ എന്താണെന്നും നമുക്ക് നോക്കാം.

ടിറ്റാഗഡ് റെയിൽ സിസ്റ്റംസ്
ഇന്ത്യയിലും ഇറ്റലിയിലും ശക്തമായ സാന്നിധ്യമുള്ള ഒരു പ്രമുഖ മൊബിലിറ്റി സൊല്യൂഷൻ പ്രൊവൈഡറാണ് ടിറ്റാഗർ. സെമി-ഹൈ-സ്പീഡ് ട്രെയിനുകൾ, അർബൻ മെട്രോകൾ, പാസഞ്ചർ കോച്ചുകൾ, പ്രൊപ്പൽഷൻ ഉപകരണങ്ങൾ, സ്പെഷ്യലൈസ്ഡ് ഉൾപ്പെടെയുള്ള വിപുലമായ വാഗണുകൾ എന്നിവയാണ് ഉണ്ടാക്കുന്നത്.
വരുമാനത്തിൽ വർധനവ്
മാർച്ച് പാദത്തിലെയും 24 സാമ്പത്തിക വർഷത്തിലെയും കമ്പനിയുടെ ശക്തമായ സാമ്പത്തിക പ്രകടനത്തിൻ്റെ പ്രഖ്യാപനത്തെ തുടർന്നാണ് കമ്പനിയുടെ ഓഹരി വിപണിയിൽ കുതിച്ചു പാഞ്ഞത്. ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് അതിൻ്റെ ഏകീകൃത അറ്റാദായത്തിൽ 64% വർധനവോടെ 79 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 48 കോടി രൂപയായിരുന്നു . 24 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനവും 8% ഉയർന്ന് 1,052.4 കോടി രൂപയായി. മുൻ വർഷത്തെ പാദത്തിൽ ഇത് 974.2 കോടി രൂപയായിരുന്നു. വാർഷിക വരുമാനം 38.59% വർദ്ധിച്ച് 3,853 കോടി രൂപയായി , അറ്റാദായം വർഷം തോറും 126% ഉയർന്ന് 286 കോടി രൂപയായി ഉയർന്നു.

നിലവിലെ ഓഹരി വില
എൻഎസ്ഇയിൽ ആദ്യ സെഷനിൽ നേടിയ 9 ശതമാനം മുന്നേറ്റത്തോടെ ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ഓഹരി വില 1,206.40 രൂപയായി ഉയർന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏറ്റവും ഉയർന്ന ഓഹരി വിലയാണിത്. 8.18 ശതമാനം നേട്ടമാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരി നേടിയത്. ഒരു മാസത്തിനിടെ 23 ശതമാനം ലാഭം നേടാനും ഓഹരിക്ക് സാധിച്ചു. 2024ൽ ഇതുവരെ 15 ശതമാനം വളർച്ചയാണ് ഓഹരി കൈവരിച്ചത്.
158 ശതമാനം വളർച്ചയാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഓഹരി നേടിയത്. മുൻ വർഷങ്ങളിലേക്ക് നോക്കുമ്പോൾ, 2022, 2021, 2020 എന്നീ കലണ്ടർ വർഷങ്ങളിൽ യഥാക്രമം 140.27%, 60%, 19% എന്നിങ്ങനെ ശ്രദ്ധേയമായ നേട്ടങ്ങൾ ഓഹരി രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, നിക്ഷേപകർക്ക് ടിറ്റാഗഡ് റെയിൽ സിസ്റ്റംസിലെ നിക്ഷേപത്തിൽ 2185% വരുമാനം ലഭിച്ചു.
ബ്രോക്കറേജ് വിലയിരുത്തൽ
ഓഹരി വരും ദിവസങ്ങളിലും കാര്യമായ മുന്നേറ്റം നടത്താനുള്ള സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ബ്രോക്കറേജ് 'ഓവർ വെയ്റ്റ്' റേറ്റിംഗോടെ സ്റ്റോക്കിൻ്റെ കവറേജ് ആരംഭിക്കുകയും ഒരു ഷെയറിന് 1,285 രൂപ എന്ന ടാർഗെറ്റ് വില നിശ്ചയിക്കുകയും ചെയ്തു.
ടിറ്റാഗറിൻ്റെ പാസഞ്ചർ കോച്ച് ബിസിനസ് വലിയ നേട്ടമുണ്ടാക്കാൻ സഹായിക്കുമെന്നാണ് മോർഗൻ സ്റ്റാൻലി പറയുന്നത്. വന്ദേ ഭാരത്, അമൃത് ഭാരത്, ബുള്ളറ്റ് ട്രെയിനുകൾ തുടങ്ങിയ പുതിയ ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നതിലൂടെയും മെട്രോ പദ്ധതികളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയ്‌ക്കൊപ്പം ഈ വളർച്ചയെ നയിക്കുമെന്ന് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
