10,000 ശതമാനം ലാഭം നൽകിയ ഓഹരി, 1 ലക്ഷം രൂപ ഇന്ന് 1 കോടിയാണ്, മുന്നേറ്റം തുടരും, കൂടെക്കൂട്ടുന്നോ

1 ലക്ഷം രൂപ കയ്യിലുണ്ടെങ്കിൽ നിങ്ങൾ എന്താണ് ചെയ്യുക. ബാങ്കുകളിൽ എഫ്.ഡി ഇടും എന്നാണ് ഭൂരിപക്ഷം ആളുകളും നൽകുന്ന ഉത്തരം. ബാങ്കുകളിലെ സ്ഥിര നിക്ഷേപം വഴി ലഭിക്കുന്ന വരുമാനത്തിന് ഒരു പരിധിയുണ്ട്. എന്നാൽ കൂടുതൽ നേട്ടമുണ്ടാക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഓഹരി വിപണിയിലെ നിക്ഷേപമാണ് നല്ലത്. വിപണിയുടെ ചാഞ്ചാട്ടത്തെക്കുറിച്ച് കൃത്യമായ ധാരണയും നിരീക്ഷണവുമുണ്ടെങ്കിൽ നിങ്ങൾക്ക് ഉയർന്ന തുക തന്നെ കണ്ടെത്താൻ സാധിക്കും. ഒരു പക്ഷെ നാല് വർഷം കൊണ്ട് കൊടീശ്വരനാകാം.

4 വർഷത്തിനുള്ളിൽ കമ്പനിയുടെ ഷെയർഹോൾഡർമാർക്ക് 10,116 ശതമാനം മൾട്ടിബാഗർ റിട്ടേൺ നൽകിയ ഒരു സ്മോൾ ക്യാപ് സ്റ്റോക്കിന്‍റെ വിവരങ്ങൾ താഴെ നൽകാം. അത് വായിക്കുമ്പോൾ കാര്യങ്ങൾ നിങ്ങൾക്ക് കൂടുതൽ മനസിലാകും.

ഓഹരികളിലെ രാക്ഷസ രാജാവ്, 1 ലക്ഷം 4 വർഷം കൊണ്ട് 1 കോടി രൂപയായി

അന്നത്തെ 1 ലക്ഷം ഇന്നത്തെ 1 കോടി

പവര്‍, ഫര്‍ണസ്, റക്റ്റിഫയര്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ എന്നിവയുടെ നിര്‍മ്മാതാക്കളായ ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്‍ഡ് റെക്റ്റിഫയേഴ്‌സ് ലിമിറ്റഡിന്‍റെ ഓഹരിയാണ് നിക്ഷേപകരെ 4 വർഷം കൊണ്ട് കോടീശ്വരനാക്കിയത്. 2020 ഏപ്രിലിൽ കമ്പനിയുടെ ഓഹരി വില ഏകദേശം 6 രൂപയായിരുന്നു. എന്നാൽ നാല് വർഷങ്ങൾക്കിപ്പുറം, അതായത് 2024 ഏപ്രിലിൽ കമ്പനിയുടെ ഓഹരി വില 602 രൂപയാണ്. അതായത് 2020ൽ ആരെങ്കിലും 1 ലക്ഷം രൂപയ്ക്ക് കമ്പനിയുടെ ഓഹരി വാങ്ങിയിരുന്നെങ്കിൽ ഇന്ന് അതിന്‍റെ മൂല്യം 1 കോടി രൂപയ്ക്ക് മുകളിലായിരിക്കും.

മൾട്ടിബാഗർ നേട്ടം

ട്രാൻസ്‌ഫോർമേഴ്‌സ് ആൻഡ് റെക്റ്റിഫയേഴ്‌സ് (ഇന്ത്യ) ലിമിറ്റഡിൻ്റെ ഓഹരി 5 ശതമാനത്തിന്‍റെ വളർച്ചയാണ് ചൊവ്വാഴ്ച വിപണിയിൽ നിന്നും നേടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ 82.26 ശതമാനം മുന്നേറ്റമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചു. ആറ് മാസം കൊണ്ട് കമ്പനി നേടിയ വളർച്ച 262 ശതമാനമാണ്. ഒരു വർഷം കൊണ്ട് 842 ശതമാനം മൾട്ടിബാഗർ റിട്ടേണാണ് ഓഹരി നൽകിയത്. അതായത് ഓഹരി വില ഒരു വർഷം കൊണ്ട് പറന്നത് 64 രൂപയിൽ നിന്നും 600 രൂപയിലേക്ക്.

ഓഹരികളിലെ രാക്ഷസ രാജാവ്, 1 ലക്ഷം 4 വർഷം കൊണ്ട് 1 കോടി രൂപയായി

ട്രാൻസ്‌ഫോർമേഴ്‌സ് ആൻഡ് റെക്റ്റിഫയേഴ്‌സ് (ഇന്ത്യ) ലിമിറ്റഡ്

ആഭ്യന്തര, അന്തർദേശീയ വിപണികൾക്കായി പവർ, ഡിസ്ട്രിബ്യൂഷൻ, ഫർണസ്, റക്‌റ്റിഫയർ ട്രാൻസ്‌ഫോമറുകൾ & ഷണ്ട് റിയാക്ടറുകൾ എന്നിങ്ങനെ ട്രാൻസ്‌ഫോർമറുകളുടെ മുഴുവൻ ശ്രേണിയും രൂപകൽപ്പന ചെയ്യുന്നതിലും നിർമ്മിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ട്രാൻസ്‌ഫോർമേഴ്‌സ് ആൻഡ് റെക്റ്റിഫയേഴ്‌സ് (ഇന്ത്യ) ലിമിറ്റഡ്.

അദാനി റിന്യൂവബിൾസ്, ടാറ്റ പവർ, കെഇസി ഇൻ്റർനാഷണൽ, ജെഎസ്ഡബ്ല്യു, പവർഗ്രിഡ്, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, എൻടിപിസി, സീമെൻസ് എനർജി, ടോറൻ്റ് പവർ തുടങ്ങി നിരവധി ക്ലയന്റുകളും കമ്പനിക്കുണ്ട്. അതോടൊപ്പം ശക്തമായ ഓർഡർ ബുക്കും കമ്പനിയുടെ വളർച്ചയെ സൂചിപ്പിക്കുന്നു. 8,560 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.

വരുമാനത്തിൽ വർധനവ്

കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാത്തിൽ 16.96 ശതമാനത്തിന്‍റെ വർധനവുണ്ടായിട്ടുണ്ട്. 2023 സാമ്പത്തിക വർഷത്തിൽ 438.35 കോടി രൂപയായിരുന്നെങ്കിൽ 2024 സാമ്പത്തിക വർഷത്തിൽ അത് 512.70 കോടി രൂപയായി ഉയർന്നു. 24 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 41.62 കോടി രൂപയാണ്.

കേന്ദ്ര/സംസ്ഥാന/റെയിൽവേയിൽ 31 ശതമാനവും വ്യാവസായിക ഉപഭോക്താക്കൾ 49 ശതമാനവും കയറ്റുമതി 11 ശതമാനവും മറ്റുള്ളവ 9 ശതമാനവും അടങ്ങുന്നതാണ് കമ്പനിയുടെ ഉപഭോക്തൃ അടിസ്ഥാനത്തിലുള്ള വരുമാനം.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X