ചുരുങ്ങിയ കാലത്തിനുള്ളിൽ മികച്ച വളച്ച കൈവരിക്കുന്ന ഓഹരികളെയാണ് മൾട്ടിബാഗർ ഓഹരികൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഓഹരിയുടെ മുന്നേറ്റത്തെ നേരത്തെ മനസിലാക്കാൻ സാധിച്ചാൽ മൾട്ടിബാഗർ ഓരഹരികളിലെ നിക്ഷേപത്തിലൂടെ മികച്ച ലാഭമുണ്ടാക്കാൻ സാധിക്കും. കഴിഞ്ഞ ഒരു വർഷത്തിനിടെ 1866 ശതമാനം വളർച്ച കൈവരിച്ച ഒരു ഓഹരിയുടെ വിശദാംശങ്ങൾ നമുക്ക് പരിശോധിച്ചാലോ... 17-ആം തീയ്യതി മാത്രം 5 ശതമാനം വളർച്ചയാണ് ഈ ഓഹരി നേടിയത്. ഏതാണ് ആ ഓഹരിയെന്നോ.... മറ്റാരുമല്ല ഉജാസ് എനർജി ലിമിറ്റഡാണ് നിക്ഷേപകരുടെ കീശ നിറച്ച മൾട്ടിബാഗർ ഓഹരി.
ഉജാസ് എനർജി ലിമിറ്റഡ്
സൗരോർജ മേഖലയിലേക്ക് ആവശ്യമായ വിവിധ ഉപകരണങ്ങളുടെ നിർമാണത്തിലും സോളാർ വൈദ്യുതി ഉത്പാദനത്തിലും ഏർപ്പെട്ടിരിക്കുന്ന സ്മോൾ ക്യാപ് ഇലക്ട്രിക്കൽ എക്വിപ്മെന്റ് കമ്പനിയാണ് ഉജാസ് എനർജി ലിമിറ്റഡ്. ഏകദേശം 14 മെഗാവാട്ട് സ്ഥാപിത ശേഷിയും 235 മെഗാവാട്ടിൽ കൂടുതൽ സൗരോർജ്ജ പ്ലാന്റുകളും വികസിപ്പിച്ചെടുത്തിട്ടുള്ള ഉജാസ്, ഉജാസ് പാർക്ക്, ഉജാസ് മൈ സൈറ്റ്, ഉജാസ് ഹോം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു.
2024 ഒക്ടോബർ-ഡിസംബർ പാദത്തിൽ ഉജാസ് എനർജിയുടെ സ്റ്റാൻഡ് എനർജി വരുമാനം 8.17 കോടി രൂപയായി രേഖപ്പെടുത്തി. അറ്റാദായം ഏകദേശം 4 കോടി രൂപ.
ബോണസ് ഓഹരി
ബോണസ് ഓഹരികൾ നൽകുന്നത് പരിഗണിക്കുന്നതിനായി 2025 ഏപ്രിൽ 19 ശനിയാഴ്ച ഡയറക്ടർ ബോർഡ് യോഗം ചേരുമെന്ന് കമ്പനി എക്സ്ചേഞ്ചുകളെ അറിയിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച മാത്രം 5 ശതമാനം വളർച്ച കൈവരിക്കാൻ ഉജാസ് എനർജി ഓഹരിക്ക് സാധിച്ചു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിർദ്ദേശിച്ചിട്ടുള്ള മിനിമം പബ്ലിക് ഷെയർഹോൾഡിംഗ് ( എംപിഎസ് ) മാനദണ്ഡങ്ങൾ പാലിക്കാൻ കമ്പനിയെ സഹായിക്കുക എന്നതാണ് ബോണസ് ഓഹരിയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

നിലവിലുള്ള ഓഹരി ഉടമകൾക്ക് അവരുടെ കൈവശമുള്ള ഓഹരികൾക്ക് ആനുപാതികമായി സൗജന്യമായി നൽകുന്ന അധിക ഓഹരികളാണ് ബോണസ് ഓഹരികൾ. ഉദാഹരണത്തിന്, 1:1 ബോണസ് ഇഷ്യുവിൽ, നിക്ഷേപകർക്ക് കൈവശം വച്ചിരിക്കുന്ന ഓരോ ഓഹരിക്കും ഒരു അധിക ഓഹരി ലഭിക്കും. ഈ ഓഹരികൾ കമ്പനിയുടെ സഞ്ചിത കരുതൽ ശേഖരത്തിൽ നിന്നോ ലാഭത്തിൽ നിന്നോ ഇഷ്യൂ ചെയ്യപ്പെടുന്നു.
ഉജാസ് എനർജി ഓഹരി ഉടമകൾക്ക് പ്രതിഫലം നൽകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, കമ്പനി കൈവശം വച്ചിരിക്കുന്ന ഓരോ 4 ഓഹരികൾക്കും 1 ബോണസ് ഓഹരി നൽകി (1:4), ഓഹരി ലിക്വിഡിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം നിക്ഷേപകരുമായി ലാഭം പങ്കിടാനുള്ള കമ്പനിയുടെ താൽപര്യത്തേയും സൂചിപ്പിക്കുന്നു.
കത്തിക്കയറിയ ഓഹരി
എൻഎസ്ഇയിൽ 447.60 രൂപ എന്നതാണ് നിലവിൽ ഉജാസ് എനർജി ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 9.44 ശതമാനവും ഒരുമാസത്തിനിടെ 10 ശതമാനവും വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. മാർച്ചിൽ 18 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം ഏപ്രിലിൽ ഓഹരി ഇതുവരെ 15 ശതമാനം നേട്ടമുണ്ടാക്കി. അതേസമയം, ജനുവരിയിൽ 18.5 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം ഫെബ്രുവരിയിൽ ഇത് 7 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
കഴിഞ്ഞ ഒരു വർഷത്തിനിടെ 1866.61 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. അതായത് ഏകദേശം 424.84 രൂപയുടെ വളർച്ച. 25654 ശതമാനമാണ് 2 വർഷം കൊണ്ട് ഉജാസ് ഓഹരി നേടിയ വളർച്ച. കമ്പനിയുടെ വിപണി മൂലധനം 4800 കോടി രൂപയാണ്. ഓഹരിയുടെ മുഖവില 1 രൂപ. 2025 മാർച്ച് അവസാനത്തോടെ പ്രൊമോട്ടർമാർക്ക് കമ്പനിയിൽ 93.79 ശതമാനം ഓഹരികളുണ്ടായിരുന്നു.
ലക്ഷപ്രഭു കോടീശ്വരൻ
ഒരാൾ 2 വർഷം മുമ്പ് 10,000 രൂപ ഉജാസ് ഓഹരികളിൽ നിക്ഷേപിക്കുകയും ഓഹരികൾ വിൽക്കാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ, അയാളുടെ നിക്ഷേപം 25 ലക്ഷം രൂപയിൽ കൂടുതലാകുമായിരുന്നു. അതുപോലെ, 25,000 രൂപയുടെ നിക്ഷേപം 64 ലക്ഷം രൂപയാകുമായിരുന്നു. 50,000 രൂപയുടെ നിക്ഷേപം ഒരു കോടി രൂപയിൽ കൂടുതലാകുമായിരുന്നു. ഒരു ലക്ഷം രൂപയുടെ നിക്ഷേപം 2.5 കോടി രൂപയാകുമായിരുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications