ഓഹരി വിപണിയെ കൃത്യമായി നിരീക്ഷിക്കുന്നവർക്ക് ഒരു കാര്യം മനസിലാകും. മൾട്ടിബാഗർ റിട്ടേൺ നൽകിയ ഓഹരികൾ നിരവധിയുണ്ടെന്ന്. എന്നാൽ മൾട്ടിബാഗർ ഓഹരിയെ കണ്ടെത്തുക എന്നത് അത്ര എളുപ്പമാണോ. അല്ല, കൃത്യമായ ധാരണ അത്യാവശ്യമാണ്. വിപണിയുടെ അകത്ത് നടക്കുന്ന സംഭവങ്ങളും വിപണിയുടെ പുറത്തുള്ള മാറ്റങ്ങളും കൃത്യമായി മനസിലാക്കി അതിനനുസരിച്ച് നിക്ഷേപം ക്രമീകരിക്കുകയും വേണം.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 73,758.02 ശതമാനം നേട്ടം നൽകിയ ഓഹരികൾ വരെ വിപണിയിൽ നമുക്ക് കാണാൻ സാധിക്കും. വാരി റിന്യൂവബിൾ ടെക്നോളജീസിൻ്റെ ഓഹരിയാണ് നിക്ഷേപകർക്ക് ഈ ആസാധാരണമായ ലാഭം സമ്മാനിച്ചത്. എന്തായാലും ഓഹരിയെക്കുറിച്ച് നമുക്ക് വിശദമായി അറിയാം.
മെഗാ മൾട്ടിബാഗർ ഓഹരി
രാജ്യത്തെ പ്രമുഖ സോളാർ കമ്പനിയാണ് വാരി റിന്യൂവബിൾ ടെക്‌നോളജീസ്. ഇതുവരെ ഏകദേശം ആയിരത്തിലധികം പ്രോജക്ടുകൾ കമ്പനി പൂർത്തിയാക്കി. ബിഎസ്ഇയിൽ 4.71 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 2,393 രൂപ എന്നതാണ് നിലവിൽ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 21.21 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. അതേ സമയം ഒരു മാസത്തിനിടെ വിലയിൽ 8.1 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്.
445.31 ശതമാനം മുന്നേറ്റമാണ് 2024-ൽ ഇതുവരെ വാരി റിന്യൂവബിൾ ടെക്‌നോളജീസ് ഓഹരി നേടിയത്. ആറ് മാസത്തിനിടെ 725 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു. ഒരു വർഷം കൊണ്ട് 1,330.62 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. അതായത് ഒരു വർഷം മുൻപ് 1 ലക്ഷം രൂപയുടെ ഓഹരി വാങ്ങിയവർക്ക് ഇന്ന് ലഭിക്കുക ഏകദേശം 14 ലക്ഷം രൂപയാണ്.

മുഖവില 2 രൂപ വീതം
ബിഎസ്ഇ വിശകലനം പ്രകാരം വാരി റിന്യൂവബിൾസ് ടെക്നോളജീസിൻ്റെ വിപണി മൂല്യം 24,922 കോടി രൂപയാണ്. ഓഹരിയുടെ മുഖവില 2 രൂപ വീതമാണ്. ഓഹരിയുടെ 52 ആഴ്‌ചയിലെ ചലനം സൂചിപ്പിക്കുന്നത് ഓരോന്നിനും 3,037 രൂപയും താഴ്ന്നത് 164.02 രൂപയുമാണ്.
ക്യു 4 ഫലങ്ങൾ
2024 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിലെ 322.32 കോടി രൂപയിൽ നിന്ന് 24 സാമ്പത്തിക വർഷത്തിൽ 270.54 കോടി രൂപയായി കമ്പനിയുടെ വരുമാനം ഇടിഞ്ഞു. കമ്പനിയുടെ അറ്റാദായം 24 സാമ്പത്തിക വർഷത്തിൽ 52.79 കോടി രൂപയായി കുറഞ്ഞു, 24 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 65.61 കോടി രൂപയായിരുന്നു.

കഴിഞ്ഞ ദിവസം പ്രമുഖ സ്റ്റീൽ നിർമ്മാണ കമ്പനിയിൽ നിന്നും 26.4 മെഗാവാട്ടിൻ്റെ സൗരോർജ്ജ പദ്ധതിയുടെ നിർമ്മാണത്തിനായി 65.22 കോടി രൂപയുടെ ഓർഡർ റിന്യൂവബിൾ പവർ നേടിയിട്ടുണ്ട്.
ഓഹരികൾ നേട്ടം തരും
2050 ആകുമ്പോഴേക്കും ആഗോള ഊർജ ആവശ്യം 50% വരെ ഉയരുമെന്നാണു പ്രതീക്ഷിക്കുന്നത്. കാർബൺ ഡൈ ഓക്സൈഡ് പോലുള്ള വാതകങ്ങൾമൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നതിനാൽ ഹരിത ഊർജസാധ്യതകൾ രാജ്യങ്ങൾ കൂടുതൽ കണ്ടെത്തേണ്ടതായിവരും. അതുകൊണ്ടു തന്നെ ഇന്ത്യയിലെ പുനരുപയോഗ ഊർജമേഖലയിലെ കമ്പനികൾ കൂടുതൽ നേട്ടമുണ്ടാക്കാനാണ് സാധ്യത. ഈ സാധ്യത മുന്നിൽ കണ്ട് നിക്ഷേപം ക്രമീകരിച്ചാൽ ഭാവിയിൽ മികച്ച നേട്ടമുണ്ടാക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് ഇനി എന്ത് സംഭവിക്കും?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

5 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!



Click it and Unblock the Notifications