2022-ല്‍ ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് കടന്നു പോകുന്നത്. പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും 12 ശതമാനത്തോളമാണ് തിരുത്തല്‍ നേരിട്ടത്. ഇതിന്റെ ചുവടുപിടിച്ച് സ്മോള്‍ കാപ് വിഭാഗത്തിലും തിരിച്ചടിയുണ്ടായി. ഇതിനോടകം 17 ശതമാനത്തോളം സ്മോള്‍ കാപ് സൂചികയും നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പൊതുവിപണിയിലെ തിരിച്ചടികളൊന്നും കാര്യമാക്കാതെ മുന്നോട്ട് കുതിക്കുന്ന ചില സ്മോള്‍ കാപ് ഓഹരികളുമുണ്ട്. ഇത്തരത്തില്‍ ഈ വര്‍ഷം 100 ശതമാനത്തിലേറെ നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ച 6 സ്മോള്‍ കാപ് ഓഹരികളാണ് ചുവടെ ചേര്‍ക്കുന്നത്.
ചെന്നൈ പെട്രോളിയം
പൊതു മേഖല സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉപകമ്പനിയും എണ്ണ ശുദ്ധീകരണ ശാലയുമാണ് ചെന്നൈ പെട്രോളിയം കോര്പറേഷന് ലിമിറ്റഡ്. 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ 235 ശതമാനം നേട്ടമാണ് ഈ ഓഹരികള്‍ സ്വന്തമാക്കിയത്. 2021 ഡിസംബര്‍ 31-ന് ചെന്നൈ പെട്രോളിയം (BSE: 500110, NSE: CHENNPETRO) ഓഹരിയുടെ വില 103 രൂപയായിരുന്നു. ജൂൺ 15-ന് ഓഹരി ക്ലോസ് ചെയ്തത് 344 രൂപ നിലവാരത്തിലുമാണ്. അതേസമയം ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 418 രൂപയാണ്.
മാഗ്ലൂര്‍ റീഫൈനറി
പൊതു മേഖല സ്ഥാപനമായ ഒഎന്‍ജിസിയുടെ ഉപസ്ഥാപനവും എണ്ണ ശുദ്ധീകരണ ശാലയുമാണ് മാഗ്ലൂര്‍ റീഫൈനറി & പെട്രോകെമിക്കല്‍സ്. ഈ വര്‍ഷം ഇതുവരെയായി 138 ശതമാനത്തോളം നേട്ടം ഈ ഓഹരി രേഖപ്പെടുത്തിയിട്ടുണ്ട്. 2021 ഡിസംബര്‍ 31-ന് മാഗ്ലൂര്‍ റീഫൈനറി (BSE: 500109, NSE: MRPL) ഓഹരിയുടെ വില 43 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 103 രൂപയിലാണ് ഓഹരി വ്യാപാരം നിര്‍ത്തിയത്. എങ്കിലും ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വിലയില്‍ (128 രൂപ) നിന്നും 19 ശതമാനത്തോളം താഴെയാണ് ഓഹരി ഇപ്പോഴുള്ളത്.
ബിഎല്‍എസ് ഇന്റര്‍നാഷണല്‍
വിസ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട അനുബന്ധ സേവനങ്ങളിലാണ് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ് ശ്രദ്ധയൂന്നീയിരിക്കുന്നത്. 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ 122 ശതമാനം നേട്ടമാണ് ഈ ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്. 2021 ഡിസംബര്‍ 31-ന് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ (BSE: 540073, NSE: BLS) ഓഹരിയുടെ വില 95 രൂപയായിരുന്നു. ജൂൺ 15-ന് ഓഹരി ക്ലോസ് ചെയ്തത് 211 രൂപ നിലവാരത്തിലുമാണ്. അതേസമയം ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 229 രൂപയാണ്.
വാഡിലാല്‍ ഇന്‍ഡസ്ട്രീസ്
ഐസ്ക്രീം, ജൂസ്, മിഠായി, ശീതികരിച്ച ഫലം, പച്ചക്കറികള്‍ തുടങ്ങിയവയും കയറ്റുമതി ലക്ഷ്യമാക്കിയുള്ള ഭക്ഷ്യ സംസ്കരണത്തിലുമാണ് വാഡിലാല്‍ ഇന്‍ഡസ്ട്രീസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെയായി 115 ശതമാനത്തോളം നേട്ടം ഈ ഓഹരി കരസ്ഥമാക്കിയിട്ടുണ്ട്. 2021 ഡിസംബര്‍ 31-ന് വാഡിലാല്‍ ഇന്‍ഡസ്ട്രീസ് (BSE: 519156, NSE: VADILALIND) ഓഹരിയുടെ വില 910 രൂപ നിലവാരത്തിലായിരുന്നു. കഴിഞ്ഞ ദിവസം 1,952 രൂപയിലാണ് ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്. എങ്കിലും ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വിലയില്‍ (2,139 രൂപ) നിന്നും 9 ശതമാനത്തോളം താഴെയാണ് ഓഹരി ഇപ്പോഴുള്ളത്.
ഭാരത് ഡൈനാമിക്സ്
പ്രതിരോധ സാമഗ്രികളും ആയുധങ്ങളും നിര്‍മിക്കുന്ന പൊതുമേഖല സ്ഥാപനമാണ് ഭാരത് ഡൈനാമിക്സ്. 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ 106 ശതമാനം നേട്ടമാണ് ഈ ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. 2021 ഡിസംബര്‍ 31-ന് ഭാരത് ഡൈനാമിക്സ് (BSE: 541143, NSE: BDL) ഓഹരിയുടെ വില 391 രൂപയായിരുന്നു. ജൂൺ 15-ന് ഓഹരി ക്ലോസ് ചെയ്തത് 806 രൂപ നിലവാരത്തിലുമാണ്. അതേസമയം ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 905 രൂപയുമാണ്.
മിര്‍സ ഇന്റര്‍നാഷണല്‍
ലെതര്‍ പാദരക്ഷകള്‍ നിര്‍മിക്കുന്നതില്‍ രാജ്യത്ത് മുന്‍നിരയിലുള്ള കമ്പനിയാണ് മിര്‍സ ഇന്റര്‍നാഷണല്‍. ഈ വര്‍ഷം ഇതുവരെയായി 105 ശതമാനത്തോളം നേട്ടം ഈ ഓഹരി നല്‍കിയിട്ടുണ്ട്. 2021 ഡിസംബര്‍ 31-ന് മിര്‍സ ഇന്റര്‍നാഷണല്‍ (BSE: 526642, NSE: MIRZAINT) ഓഹരിയുടെ വില 126 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 258 രൂപ നിലവാരത്തിലാണ് ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്. ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വിലയില്‍ (263 രൂപ) നിന്നും 2 ശതമാനത്തോളം താഴെയാണ് ഓഹരി ഇപ്പോള്‍ നില്‍ക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications