നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് 8 വര്‍ഷം പൂര്‍ത്തിയാകുകയാണ്. സാമ്പത്തിക മേഖലയില്‍ നിരവധി പരിഷ്കരണങ്ങല്‍ ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്. ചരക്കു സേവന നികുതി (ജിഎസ്ടി), പാപ്പരത്ത നിയമം, റിയല്‍ എസ്റ്റേറ്റ് ഭേദഗതി നിയമം, മേക്ക് ഇന്‍ ഇന്ത്യ, വോക്കല്‍ ഫോര്‍ ലോക്കല്‍ തുടങ്ങിയവയൊക്കെ രാജ്യത്തെ വാണിജ്യ മേഖലയേയും വലിയൊരു അളവില്‍ മാറ്റിമറിച്ചു. ഈ നിയമങ്ങളൊക്കെ വ്യവസായ മേഖലയിലെ വിവിധ വിഭാഗങ്ങളെയും ഓരോ തരത്തിലാണ് സ്വാധീനിച്ചത്.
ഓഹരി വിപണിയും ഇത്തരം നീക്കങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. കഴിഞ്ഞ 8 വര്‍ഷത്തെ മോദി സര്‍ക്കാരുകളുടെ കാലയളവില്‍ സെന്‍സെക്്സ് സൂചിക 125 ശതമാനം നേട്ടം കൈവരിച്ചു. 24,700-ല്‍ നിന്നും 56,000-ലേക്ക് സെന്‍സെക്സ് നില മെച്ചപ്പെടുത്തി. ഇതേ കാലയളവില്‍ നിഫ്റ്റി സൂചിക 130 ശതമാനം നേട്ടമാണ് കരസ്ഥമാക്കിയത്. 7,200 നിലവാരത്തില്‍ നിന്നും 16,650 നിലവാരത്തിലേക്ക് നിഫ്റ്റി കുതിച്ചുയര്‍ന്നു. അതേസമയം കഴിഞ്ഞ 8 വര്‍ഷ കാലത്തെ മോദി സര്‍ക്കാരിന്റെ കാലയളവില്‍ സ്വപ്ന നേട്ടം കൈവരിച്ച 5 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
തന്‍ല പ്ലാറ്റ്ഫോംസ്
ക്ലൗഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തന്‍ല പ്ലാറ്റ്ഫോംസ് (BSE: 532790, NSE: TANLA) ഓഹരികള്‍ കഴിഞ്ഞ എട്ടു വര്‍ഷ കാലയളവില്‍ 20,500 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. 2014-ല്‍ 6.60 രൂപയില്‍ നിന്ന ഓഹരി വില 1,358 രൂപ നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നു. ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ സംബന്ധിച്ച എസ്എംഎസ് സേവനങ്ങള്‍ നല്കുന്നതിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. പുതുതലമുറ മൊബൈല്‍ അധിഷ്ഠിത ഇടപാടുകളിലേക്ക് ചുവടു മാറ്റിയതും മൊബൈല്‍ ഫോണുകളുടെ വിലയില്‍ കുറവുണ്ടായതും തന്‍ല പ്ലാറ്റ്ഫോംസിന്റെ ഭാഗ്യം തെളിയിച്ചു. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 17,851 കോടിയാണ്.
ബാലാജി അമീന്‍സ്
വിവിധതരം സവിശേഷ കെമിക്കല്‍ ഉത്പന്നങ്ങള്‍, മീഥൈല്‍ അമീന്‍സ്, ഈഥൈല്‍ അമീന്‍സ്, മരുന്ന് നിര്‍മാണത്തിനുള്ള ഘടകപദാര്‍ത്ഥങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് ബാലാജി അമീന്‍സ് (BSE: 530999, NSE: BALAMINES). 2014-നു ശേഷമുള്ള കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയുടെ വില 49.50 രൂപയില്‍ നിന്നും 2,990 രൂപ നിലവാരത്തിലേക്കാണ് കുതിച്ചുയര്‍ന്നത്. അതായത് 5,950 ശതമാനം നേട്ടം. കോവിഡ് മഹാമാരിക്കു ശേഷം അമീന് അധിഷ്ഠിത കെമിക്കല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ചൈനീസ് കമ്പനികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതാണ് ബാലാജി അമീന്സിന് നല്ലകാലം സമ്മാനിച്ചത്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 9,817 കോടിയാണ്.
മിന്‍ഡ ഇന്‍ഡസ്ട്രീസ്
വാഹനാനുബന്ധ വ്യവസായ മേഖലയിലെ പ്രമുഖ കമ്പനിയാണ് മിന്‍ഡ ഇന്‍ഡസ്ട്രീസ് (BSE: 532539, NSE: MINDAIND). കഴിഞ്ഞ 8 വര്‍ഷ കാലയളവില്‍ ഈ ലാര്‍ജ് കാപ് ഓഹരിയുടെ വില 16.50 രൂപയില്‍ നിന്നും 938 രൂപയിലേക്കാണ് മുന്നേറിയത്. അതായത് 5,600 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചു്. വിദേശ നിക്ഷേപകര്‍ക്കും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ പ്രിയങ്കരമായ ഓഹരി കൂടിയാണിത്. നിലവില്‍ കമ്പനിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 26,636 കോടിയാണ്.
നവീന്‍ ഫ്ലൂറീന്‍
റഫ്രിജറേഷന്‍ വാതകങ്ങളും അജൈവ ഫ്ലൂറൈഡ്സ്, ജൈവ ഫ്ലൂറൈഡ്സ് എന്നിവയുടെ കരാര്‍ അധിഷ്ഠിത ഗവേഷണവും നിര്‍മാണത്തിലുമാണ് നവീന്‍ ഫ്ലൂറീന്‍ (BSE: 532504, NSE: NAVINFLUOR) ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2014-ന് ശേഷം ഈ മിഡ് കാപ് ഓഹരിയുടെ വില 82-ല്‍ നിന്നും 3,895 രൂപയിലേക്ക് കുതിച്ചുയര്‍ന്നു. ഇതിലൂടെ 4,650 ശതമാനം നേട്ടമാണ് കരസ്ഥമാക്കിയത്. രാജ്യാന്തര വിപണിയില്‍ റഫ്രിജറന്റ് വാതകങ്ങളുടെ വില കൂടിയതും ഹണിവെല്‍ ഇന്റര്‍നാഷണലിന്റെ കരാര്‍ നേടിയതും അടുത്തിടെ ഓഹരികളില്‍ കുതിപ്പിന് കാരണമായി. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 19,046 കോടിയാണ്.
ആല്‍ക്കൈല്‍ അമീന്‍സ്
രാജ്യത്തെ ഏറ്റവും വലിയ അലിഫാറ്റിക് അമീന്‍സ് ഉത്പാദകരാണ് ആല്‍ക്കൈല്‍ അമീന്‍സ് കെമിക്കല്‍സ് (BSE: 506767, NSE: ALKYLAMINE). 2014-ന് ശേഷം ഈ മിഡ് കാപ് ഓഹരിയുടെ വില 78.50 രൂപയില്‍ നിന്നും 3,036 രൂപ നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നു. അതായത് 3,800 ശതമാനം നേട്ടമാണ് കൈവരിച്ചത്. രാജ്യാന്തര വിപണിയില്‍ കെമിക്കല്‍ ഉത്പന്നങ്ങള്‍ക്കും അസംസ്കൃത വസ്തുക്കള്‍ക്കും വില ഉയര്ന്നതിനാലുള്ള മാര്‍ജിന്‍ അനുകൂലമായതും ഓഹരിക്ക് ഗുണകരമായി. നിലവില്‍ കമ്പനിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 14,211 കോടിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
