കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും. അടുത്തിടെ ബോണസ് ഓഹരി പ്രഖ്യാപിച്ച ഒരു മള്‍ട്ടിബാഗര്‍ ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ഹാര്ഡ്വിന് ഇന്ത്യ
വാണിജ്യ, ഗാര്‍ഹിക മേഖളയിലെ ശില്പ/ രൂപകല്പനയ്ക്കും ഉപയോഗിക്കുന്ന വിവിധതരം ലോഹസാമാനങ്ങള്, ഗ്ലാസ് ഫിറ്റിങ്സ് എന്നിവ നിര്‍മിക്കുന്ന ചെറുകിട കമ്പനിയാണ് ഹാര്ഡ്വിന് ഇന്ത്യ ലിമിറ്റഡ്. 50 വര്‍ഷത്തോളം പാരമ്പര്യമുള്ള കമ്പനി ന്യൂഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ഡോര്‍ ക്ലോസര്‍, ഫ്ലോര്‍ സ്പ്രിങ്സ്, ഷവര്‍ എന്‍ക്ലോസര്‍ ഫിറ്റിങ്സ്, മോഷന്‍ ഗേറ്റ് സീരിസ്, ഹാന്‍ഡില്‍ & ലോക്ക്സ്, ബ്രാസ് & സിങ്ക് ഹാന്‍ഡില്‍സ്, അലുമിനീയം ഫിറ്റിങ്ങുകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്. അടുത്തിടെ ശൗചാലയത്തിലേക്കും അടുക്കളയിലേക്കും വേണ്ട ഫിറ്റിങ്ങുകളുടെ മേഖലയിലേക്കും കടന്നിട്ടുണ്ട്.
ബോണസ്
കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്‍കുമെന്ന് ഹാര്ഡ്വിന് ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്. ഇതു പ്രകാരം 1:2 അനുപാതത്തില്‍ ബോണസ് വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. അതായത് കൈവശമുള്ള രണ്ട് ഓഹരിക്ക് വീതം ഒരു ഓഹരി അധികമായി നല്‍കും. ഇതിനുള്ള എക്സ് ബോണസ് തീയതിയും ബാക്കി നടപടികളും നിയമാനുസൃതം വേണ്ട അനുമതികള്‍ നേടിയശേഷം വ്യക്തമാക്കുമെന്നും കമ്പനി നേതൃത്വം അറിയിച്ചു.
ഓഹരി വിശദാംശം
ഹാര്ഡ്വിന് ഇന്ത്യയുടെ ആകെ ഓഹരികളില്‍ 74.85 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കി 25.15 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലുമാണുള്ളത്. സമീപകാലത്തൊന്നും ഡിവിഡന്റ് നല്‍കിയിട്ടില്ല. നിലവില്‍ ഹാര്ഡ്വിന് ഇന്ത്യയുടെ വിപണി മൂല്യം 229 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 15.05 രൂപ നിരക്കിലുമാണ്. കമ്പനിയുടെ ഓഹരിയിന്മേലുള്ള ആദായം 25 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 27.2 ശതമാനം നിരക്കിലുമാണുള്ളത്. അതേസമയം ഹാര്ഡ്വിന് ഇന്ത്യയുടെ ഓഹരികള്‍ ഇന്ന് 5 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തില്‍ 227 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 269 രൂപയും താഴ്ന്ന വില 45 രൂപയുമാണ്. ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഹാര്ഡ്വിന് ഇന്ത്യ (BSE: 541276, NSE: HARDWYN) ഓഹരികള്‍ 165 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. അതേസമയം കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ 2,230 ശതമാനമെന്ന സ്വപ്ന നേട്ടമാണ് ഓഹരിയുടമകള്‍ക്ക് നല്‍കിയത്. നിലവില്‍ ഹാര്ഡ്വിന് ഇന്ത്യയുടെ ഓഹരികള്‍ 50, 100, 200-ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളിലാണ്. എന്നാല്‍ ഹ്രസ്വകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു താഴെയുമാണ് നില്‍ക്കുന്നത്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഹാര്ഡ്വിന് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ദുര്‍ബലാവസ്ഥയിലാണ് (Piotroski Score: 4). കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനത്തില്‍ 26.2 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 178.2 ശതമാനവും അറ്റാദായത്തില്‍ 381.3 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഹാര്ഡ്വിന് ഇന്ത്യയുടെ മൊത്ത വരുമാനം 84 കോടിയും അറ്റാദായം 3 കോടിയുമാണ് നേടിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications