എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് പറയുന്നത് ഓഹരി വിപണിയെ സംബന്ധിച്ചും വാസ്തവമാണ്. വിപണിയില്‍ ബുള്‍ തരംഗം വീശുമ്പോഴും കിതക്കുന്ന ഓഹരികളേയും മറിച്ച് വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലൂടെ നീങ്ങുമ്പോള്‍ കുതിച്ചുച്ചാടുന്ന ഓഹരികളേയും കാണാനാവും. ഇതില്‍ ചിലതൊക്കെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ നീക്കം നടത്തുന്നുണ്ടെങ്കിലും ഭൂരിഭാഗം സാഹചര്യങ്ങളും അടിസ്ഥാനപരമായ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാവും മുന്നേറ്റം. ഇത്തരത്തില്‍ ഗതകാല സ്മരണകള്‍ പേറുന്ന ഒരു പെന്നി ഓഹരിയുടെ കുതിപ്പിന്റെ വിശദാംശങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സൂചിപ്പിച്ചു വന്നത് ഏറെക്കാലും വിസ്മൃതിയിലാണ്ടു കിടന്ന ബിര്‍ള ഗ്രൂപ്പ് ഓഹരിയായ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സിനെ കുറിച്ചാണ്. ഈ മൈക്രോ കാപ് ഓഹരി മേയ് 25 മുതല്‍ വില്‍ക്കാനാരും തയ്യാറാകാത്തതിനാല്‍ അപ്പര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം പൂര്‍ത്തിയാക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 27.5 ശതമാനവും ഒരു മാസത്തിനിടെ 145 ശതമാനവും ഓഹരിയുടെ വില കുതിച്ചുയര്‍ന്നു. ഇന്നും ഓഹരി 5 ശതമാനം ഉയര്‍ന്ന് 25.50 നിലവാരത്തില്‍ അപ്പര്‍ സര്‍ക്യൂട്ടില്‍ നില്‍ക്കുകയാണ്. ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 25.50 രൂപയും താഴ്ന്ന നിലവാരം 7.10 രൂപയുമാണ്.
ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ്
ഒരുകാലത്ത് ഇന്ത്യന്‍ യാത്രാ വാഹനങ്ങളിലെ സൂപ്പര്‍ താരമായിരുന്ന അംബാസിഡര്‍ കാറുകളുടെ നിര്‍മാതാക്കളാണ് ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ്. രാജ്യത്തെ പ്രമുഖ സംരംഭകരായ സികെ ബിര്‍ള ഗ്രൂപ്പിന്റെ ഭഗമായി 1948-ല്‍ കൊല്‍ക്കത്തയിലാണ് ആരംഭം. ഇന്ത്യയിലെ ആദ്യത്തെ സംയോജിത കാര്‍ നിര്‍മാണ ശാലയും കമ്പനിയുടെ കീഴിലാണ് സ്ഥാപിതമായത്. അംബാസിഡറിനെ കൂടാതെ ഗ്രാന്‍ഡ്, അവിഗോ ബ്രാന്‍ഡുകളിലും യാത്രാ കാര്‍ ഇറക്കിയിരുന്നു. വിവിധോദ്ദേശ്യ വാഹനങ്ങളും (ട്രെക്കര്‍, പോര്‍ട്ടര്‍, പുഷ്പക്) ട്രക്കുകളും നിര്‍മിച്ചിരുന്നു. എന്നാല്‍ വില്പനയിലെ ഇടിവും മറ്റു പ്രതികൂല സാഹചര്യങ്ങളും കാരണം 2014 മുതല്‍ ബംഗാളിലെ നിര്‍മാണ ശാല അടിച്ചിട്ടിരിക്കുകയാണ്. ഇതിനിടെ ജപ്പാനിലെ മിസ്തുബിഷി മോട്ടോര്‍സുമായി സഹകരിച്ച് ലാന്‍സര്‍, സെഡിയ, പജീറോ യാത്രാ കാറുകളും നിര്‍മിച്ചിരുന്നു.
എന്തുകൊണ്ട് കുതിപ്പ്
2021 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കമ്പനി പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള പദ്ധതികള്‍ ആലോചിക്കുന്നുണ്ടെന്നും ബംഗാളിലുള്ള പ്ലാന്റിന്റെ നവീകരണത്തിനു വേണ്ട ചെലവു കണക്കുക്കൂട്ടുകയാണെന്നും പ്രസ്താവിച്ചിരുന്നു. അതിനോടൊപ്പം ഹിന്ദുസ്ഥാന്‍ മോട്ടോര്‍സില്‍ നിര്‍ണായക നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനോ തന്ത്രപരമായ സഹകരണത്തിനോ വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അങ്ങനെ വൈവിധ്യമുള്ള ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ആലോചിക്കുന്നതായും സൂചിപ്പിച്ചിരുന്നു.
ഇതിനിടെ യൂറോപ്പിലുള്ള ഒരു വൈദ്യുത കാര്‍ നിര്‍മാതാക്കളുമായുള്ള സഹകരണത്തിനും 600 കോടി രൂപയുടെ സംയുക്ത സംരംഭത്തിനുമുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും 2024-ഓടെ പുതിയ കാര്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും ഹിന്ദുസ്ഥാന്‍ മോട്ടോര്‍സിന്റെ ഡയറക്ടര്‍ ഉത്തം ബോസിനെ ഉദ്ധരിച്ചു കഴിഞ്ഞയാഴ്ച വന്ന പത്രവാര്‍ത്തകളാണ് ഓഹരിയിലെ കുതിപ്പിന് വഴിതെളിച്ചത്. യൂറോപ്യന്‍ കമ്പനിയും ഹിന്ദുസ്ഥാന്‍ മോട്ടോര്‍സും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടുവെന്നും അന്തിമ കരാര്‍ 2-3 മാസത്തിനകം രൂപീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
സാമ്പത്തികം
2021- 22 സാമ്പത്തിക വര്‍ഷത്തില്‍ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സിന് പറയത്തക്ക വരുമാനം ഒന്നുമില്ല. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന വരുമാനമായി 1.17 കോടി രൂപയുണ്ടായിരുന്നു. എന്നാല്‍ ഇതര സ്രോതസില്‍ നിന്നുള്ള ഗണത്തില്‍ കമ്പനിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ച വരുമാനം 14.58 കോടിയാണ്. ഇതിന് തൊട്ടുമുമ്പത്തെ വര്‍ഷമിത് 11.01 കോടിയായിരുന്നു. പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലാവസ്ഥയിലാണ് (Piotroski Score: 4).
ഓഹരി വിശദാംശം
ഹിന്ദുസ്ഥാന്‍ മോട്ടോര്‍സിന്റെ ഓഹരികളില്‍ 32.34 ശതമാനം മാത്രമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 1.32 ശതമാനവും വിദേശ നിക്ഷേപകര്ക്ക്ല 0.02 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 66.32 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സിന്റെ (BSE: 500500, NSE: HINDMOTORS) വിപണി മൂല്യം 532 കോടിയാണ്. ഓഹരിയുടെ പിഇ അനുപാതം 28.65 നിലവാരത്തിലും പ്രതിയോഹരി ബുക്ക് വാല്യൂ നെഗറ്റീവ് നിരക്കിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
