ആഗോള വിപണികളിലെ തകര്‍ച്ചയുടെ പ്രതിഫലനമെന്നോണം ആഭ്യന്തര വിപണിയിലും വമ്പന്‍ തിരിച്ചടിയാണ് നേരിടുന്നത്. 300-ലേറെ പോയിന്റ് ഇടിവോടെയാണ് പ്രധാന സൂചികയായ നിഫ്റ്റി ഇന്നത്തെ വ്യാപാരം ആരംഭിച്ചത്. ഇതിന് പിന്നാലെ കരകയറാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. നിലവില്‍ 2 ശതമാനത്തിലേറെ ഇടിവിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സമാനമായി എന്‍എസ്ഇയില്‍ വ്യാപാരം നടക്കുന്ന 2,079 ഓഹരികളില്‍ 1,724 എണ്ണവും നഷ്ടത്തിലാണ് നില്‍ക്കുന്നത്. ആകെ 321 ഓഹരികള്‍ക്കാണ് മുന്നേറാന്‍ സാധിച്ചത്. ഈ കൂട്ടത്തിലെ ഒരു മള്‍ട്ടിബാഗര്‍ ഓഹരി വിപണിയിലെ തകര്‍ച്ചക്കിടയിലും കഴിഞ്ഞ 5 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടില്‍ തുടരുകയാണ്.
സ്മോള്‍ കാപ് മള്‍ട്ടിബാഗര്‍ ഓഹരിയായ ചെന്നൈ പെട്രോളിയം കോര്പ്പറേഷന് (BSE: 500110, NSE: CHENNPETRO) ഓഹരികളാണ് വില്‍ക്കാനാരും തയ്യാറാകാത്തതിനാല്‍ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തില്‍ തുടരുന്നത്. വ്യാഴാഴ്ച നേരിയ ഇടിവോടെ 305 രൂപ നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ തന്നെ ഓഹരി കുതിപ്പിന്റെ പാതയിലേക്ക് തിരികെ വന്നു. നിലവില്‍ ഓഹരിയുടെ 52 ആഴ്ച കാലയളവിലെ പുതിയ ഉയര്‍ന്ന വിലയും അപ്പര്‍ സര്‍ക്യൂട്ട് നിലവാരവുമായ 329.45 രൂപയില്‍ തുടരുകയാണ്. ഇതോടെ മേയ് 13 മുതല്‍ ചെന്നൈ പെട്രോളിയം കോര്പ്പറേഷന് ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടില്‍ വ്യാപാരം അവസാനിപ്പിക്കുകയാണ്.
കുതിപ്പിന്റെ ചരിത്രം
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ചെന്നൈ പെട്രോളിയം കോര്പ്പറേഷന് ഓഹരിയില്‍ 27.12 ശതമാനം വില വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ 5 ദിവസങ്ങളും ഓഹരി അപ്പര്‍ സര്‍ക്യൂട്ടിലായിരുന്നു വ്യാപാരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വില 196.70 രൂപയില്‍ നിന്നും 329.45 നിലവാരത്തിലേക്കാണ് കുതിച്ചു കയറിയത്. അതായത് 67.50 ശതമാനം നേട്ടം. അതേപോലെ ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ചെന്നൈ പെട്രോളിയം ഓഹരി മുന്നേറിയത് 220 ശതമാനമാണ്. അതായാത് 103.30 രൂപയില്‍ നിന്നും 329.45 രൂപയിലേക്ക് ഉയര്‍ന്നു.
അതേസമയം നിലവില്‍ ഓഹരിയിലെ ഇടാപാടുകളുടെ എണ്ണം (Volume) 18.60 ലക്ഷവും കഴിഞ്ഞ 20 ദിവസത്തെ ശരാശരി ഇടപാടുകളുടെ എണ്ണം 47.19 ലക്ഷവുമാണ്.
ചെന്നൈ പ്രെട്രോളിയം
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര എണ്ണ ശുദ്ധീകരണ ശാലയാണ് ചെന്നൈ പെട്രോളിയം കോര്പറേഷന് ലിമിറ്റഡ്. 1960-കളിലാണ് തുടക്കം. നിലവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഭാഗമാണ്. കഴിഞ്ഞ 5 ദശാബ്ദങ്ങള്‍ക്കിടെ വാര്‍ഷിക ഉത്പാദന ശേഷി 11.5 ദശലക്ഷം മെട്രിക് ടണ്‍ എന്ന നിലയിലേക്ക് പടിപടിയായി ഉയര്‍ത്തി. വളരെ സങ്കീര്‍ണമായ എണ്ണ ശുദ്ധീകരണ ശാലയില്‍ നിന്നും എല്‍പിജി, നാഫ്ത, വാഹന ഇന്ധനം, മണ്ണെണ്ണ, എടിഎഫ് ഉള്‍പ്പെടെ നിരവധി നിരവധി പെട്രോളിയം ഉത്പന്നങ്ങളാണ് നിര്‍മിക്കുന്നത്. ലൂബ്രിക്കന്റുകള്‍ നിര്‍മിക്കുന്നതിനായി ഇന്ത്യന്‍ അഡിറ്റീവ്സ് ലിമിറ്റഡ് എന്ന ഉപകമ്പനി ഷെവ്റോണ്‍ കെമിക്കല്‍ കമ്പനിയുമായി ചേര്‍ന്ന് 1989-ല്‍ രൂപീകരിച്ചു.
ഓഹരി വിശദാംശം
ചെന്നൈ പെട്രോളിയത്തിന്റെ ഓഹരികളില്‍ 67.29 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 3.37 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 5.36 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 23.98 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. തുടര്‍ച്ചയായി ഇല്ലെങ്കിലും ഇടവേളകളില്‍ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.61 ശതമാനമാണ്. നിലവില്‍ ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 4,895 കോടി രൂപയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 200.57 രൂപ നിരക്കിലാണ്. അതേസമയം റിഫൈനറി ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 27.50 ആയിരിക്കുമ്പോള്‍ ചെന്നൈ പെട്രോളിയത്തിന്റേത് 3.63 നിരക്കിലേ ഉള്ളൂവെന്നതും ശ്രദ്ധേയം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
