ഓഹരിയുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്. ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും അതിലൂടെ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടായേക്കാം. അതുപോലെ പണമായി ഡിവിഡന്റ് നല്കാനാവാത്ത സാഹചര്യങ്ങളിലാണ് ബോണസ് ഓഹരികള്‍ അനുവദിക്കുന്നത്.
ഇത്തരത്തില്‍ അടുത്തയാഴ്ച ഓഹരി വിഭദനവും ബോണസ് ഓഹരിയും തീരുമാനിക്കുന്ന മള്‍ട്ടിബാഗര്‍ ഓഹരിയാണ് രജനീസ് വെല്‍നെസ്. ഈ വര്‍ഷം ഇതുവടെ 780 ശതമാനമാണ് ഈ മൈക്രോ കാപ് ഓഹരിയുടെ വില വര്‍ധിച്ചത്. ജൂണ്‍ 13-നാണ് രജനീഷ് വെല്‍നെസിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം കൂടി ഓഹരി വിഭജനവും ബോണസ് ഓഹരികള്‍ അനുവദിക്കുന്നതും സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നത്. നിലവില്‍ 10 രൂപ മുഖവിലയുള്ളതാണ് ഓരോ ഓഹരികളും.
രജനീഷ് വെല്‍നെസ്
സൗന്ദര്യ വര്‍ധക, ലൈംഗികാരോഗ്യ, വ്യക്തിഗത ആരോഗ്യ സംരംക്ഷണത്തിനുള്ള വിവിധതരം ആയൂര്‍വേദ അധിഷ്ഠിത മരുന്നുകളും ഉത്പന്നങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് രജനീഷ് വെല്‍നെസ്. 2009-ല്‍ ടെലിഷോപിങ് മാതൃകയിലാണ് തുടക്കം. പിന്നീട് 200-ഓളം ജീവനക്കാരുള്ള കമ്പനിയായി വളര്‍ന്നു. പ്ലേവിന്‍ എന്ന ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന ആയൂര്‍വേദ അധിഷ്ഠിത ലൈംഗികോത്തേജന മരുന്നിന് വിപണിയില്‍ ശ്രദ്ധ നേടാനായിട്ടുണ്ട്. രാജ്യമെമ്പാടും മരുന്ന് വിപണനം ചെയ്യുന്നുണ്ട്. വമ്പന്‍ ഇ-കൊമേഴ്സ് കമ്പനികളുടെ സഹകരണത്തോടെയും ഉത്പന്നം വിപണിയിലെത്തിക്കുന്നു.
ഓഹരി വിശദാംശം
രജനീഷ് വെല്‍നെസിന്റെ (BSE: 541601) ഓഹരികളില്‍ 18 ശതമാനം വിഹിതമാണ് പ്രമോട്ടറുടെ കൈവശമുള്ളത്. ബാക്കി 82 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. അതേസമയം മാര്‍ച്ച് പാദത്തിനിടെ കമ്പനിയിലെ ഓഹരി വിഹിതം വന്‍ തോതില്‍ പ്രമോട്ടര്‍ കുറച്ചു. പ്രതിയോഹരി ബുക്ക് വാല്യൂ 14.38 രൂപ നിരക്കിലാണ്. നിലവില്‍ രജനീഷ് വെല്‍നെസിന്റെ വിപണിമൂല്യം 460 കോടിയാണ്.
കോവിഡ് കാലഘട്ടത്തില്‍ രജനീഷ് വെല്‍നെസിന്റെ വരുമാനത്തില്‍ ഇടിവ് സംഭവിച്ചിരുന്നു. അടുത്തിടെയായി പുരോഗതി കാണുന്നുണ്ടെങ്കിലും കോവിഡിന് മുന്നേയുള്ള നിലവാരത്തിലേക്ക് എത്തിയിട്ടില്ല. 2022 സാമ്പത്തിക വര്‍ഷം 26 കോടിയാണ് വരുമാനം. നേരത്തെ പ്രവര്‍ത്തന ഫലത്തില്‍ രജനീഷ് വെല്‍നെസ് തുടര്‍ച്ചയായി ലാഭം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും ലാഭവിഹിതം കൊടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം കമ്പനിക്ക് പറയത്തക്ക കടബാധ്യതകളുമില്ല.
കഴിഞ്ഞ 3 മാസത്തിനിടെ രജനീഷ് വെല്‍നെസിന്റെ ഓഹരിയില്‍ 255 ശതമാനം വര്‍ധന രേഖപ്പെടുത്തി. സമാനമായി കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 3,900 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം 52 ആഴ്ച കാലയളവിലെ രജനീഷ് വെല്‍നെസ് ഓഹരിയുടെ ഉയര്‍ന്ന വില 203 രൂപയും താഴ്ന്ന വില 4.43 രൂപയുമാണ്. കഴിഞ്ഞ ദിവസം 179.80 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
