ഞൊടിയിടയില്‍ ഒരു നിക്ഷേപകനെ പണക്കാരനും പാപ്പരാക്കാനും കഴിവുള്ള ഓഹരി വിഭാഗമാണ് പെന്നി ഓഹരികള്‍. ഒരേസമയം വമ്പന്‍ ലാഭ സാധ്യതയും നഷ്ട സാധ്യതകളും ഒളിഞ്ഞിരിക്കുന്നയിടം. അതേസമയം വിപണി തിരിച്ചടി നേരിടുന്ന കാലയളവിലും തുടര്‍ച്ചയായി കുതിപ്പിന്റെ പാതയിലുള്ള ഒരു മള്‍ട്ടിബാഗര്‍ പെന്നി ഓഹരിയുടെ വിശദാംശങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യുണൈറ്റഡ് പോളിഫാബ്
ടെക്‌സ്റ്റൈല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനിയാണ് യുണൈറ്റഡ് പോളിഫാബ് ഗുജറാത്ത്. റെഡിമെയ്ഡ് വസ്ത്രങ്ങളും വിവിധതരം ചണപ്പട്ടും നെയ്ത്തുനൂലുകളുടേയും ഉത്പാദനത്തിലും വ്യാപാരത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൂടാതെ വസ്ത്രങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ട അസംസ്‌കൃത പരുത്തിനൂലും തുണിച്ചരക്കുകളും ഉത്പാദിപ്പിക്കുന്നു. പ്രതിമാസം 15 ലക്ഷം മീറ്റര്‍ അളവിലുള്ള അസംസ്‌കൃത തുണിച്ചരക്കും നൂലുകളും ഉത്പാദിപ്പിക്കാനുള്ള സ്ഥാപിത ശേഷിയുണ്ട്. ഇതിനോടൊപ്പം ഗുജറാത്തിലെ തിംബ വില്ലേജില്‍ 40,000 റാട്ടുസൂചികള്‍ ഉള്‍പ്പെടെയുള്ള സ്പിന്നിങ് മില്ലും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

ഓഹരി വിശദാംശം
അതേസമയം കഴിഞ്ഞ 11 ദിവസമായി യുണൈറ്റഡ് പോളിഫാബ് ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലാണ്. ഇതോടെ ഒരാഴ്ചയ്ക്കിടെ മാത്രം 27 ശതമാനം ഓഹരി വിലയില്‍ മുന്നേറ്റമുണ്ടായി. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ യുണൈറ്റഡ് പോളിഫാബ് ഓഹരിയില്‍ 34 ശതമാനം ഇടിവാണ് കുറിച്ചത്. എങ്കിലും ഈ വര്‍ഷം ഇതുവരെയുള്ള നേട്ടം 163 ശതമാനവും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 431 ശതമാനം നേട്ടവും കരസ്ഥമാക്കിയിട്ടുണ്ട്.

52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 79.65 രൂപയും താഴ്ന്ന വില 8.20 രൂപയുമാണ്. നിലവില്‍ 5, 10, 20, 50, 200- ദിവസ മൂവിങ് ആവറേജ് (ഡിഎംഎ) നിലവാരങ്ങള്‍ക്കു മുകളിലും 100-ഡിഎംഎ നിലവാരത്തിന് താഴെയുമാണ് ഈ നാനോ കാപ് ഓഹരി നില്‍ക്കുന്നത്. അതേസമയം യുണൈറ്റഡ് പോളിഫാബിന്റെ ആകെ ഓഹരികളില്‍ 40.55 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 6.7 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 52.75 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

നിലവില്‍ യുണൈറ്റഡ് പോളിഫാഗ് ഗുജറാത്തിന്റെ (NSE : UNITEDPOLY) വിപണി മൂല്യം 95 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 22.18 രൂപ നിരക്കിലാണ്. ടെക്‌സ്റ്റൈല്‍ ഓഹരികളുടെ ശരാശരി പിഇ അനുപാതം 22.18 ആയിരിക്കുമ്പോള്‍ യുണൈറ്റഡ് പോളിഫാബ് ഗുജറാത്തിന്റേത് 12.82 നിരക്കിലാണെന്നതും ശ്രദ്ധേയം. കഴിഞ്ഞ വര്‍ഷം ബോണസ് ഓഹരി കൈമാറിയിട്ടുണ്ടെങ്കിലും ഇതുവരെ ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം നല്‍കിയിട്ടില്ല.
Also Read: ഒരു വര്‍ഷത്തിനുള്ളില്‍ ഈ ടാറ്റ ഓഹരി റെക്കോഡ് ഉയരത്തിലേക്കെത്തും; കാരണമറിയാം

സാമ്പത്തികം
പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ യുണൈറ്റഡ് പോളിഫാബ് ഗുജറാത്തിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലാവസ്ഥയിലാണ് (Piotroski Score: 4). കഴിഞ്ഞ 3 വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 26.1 ശതമാനവും പ്രവര്‍ത്തന ലാഭം 19.2 ശതമാനം നിരക്കിലും വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ ഇതേ കാലയളവില്‍ അറ്റാദായം 25.9 ശതമാനം ഇടിവാണ് കാണിച്ചത്. ഡിസംബര്‍ പാദത്തില്‍ യുണൈറ്റഡ് പോളിഫാബ് നേടിയ വരുമാനം 184 കോടിയും അറ്റാദായം 1 കോടിയുമാണ്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.