കഴിഞ്ഞയാഴ്ച അപ്പര്‍ സര്‍ക്യൂട്ടില്‍; ഈ 3 മള്‍ട്ടിബാഗര്‍ ഓഹരികള്‍ ഈയാഴ്ചയും പൊളിക്കുമോ?

കഴിഞ്ഞ ഏതാനും മാസങ്ങളായി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് കടന്നു പോകുന്നത്. ആഗോള ആഭ്യന്തര ഘടകങ്ങള്‍ വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഭൂരിഭാഗം ഓഹരികളും സമീപകാലത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും തിരുത്തല്‍ നേരിട്ടു. എന്നാല്‍ ഇതേ കാലയളവില്‍ നില്‍ക്കാതെ കുതിച്ചു പായുന്ന ചില ഓഹരികളും ഇവിടെയുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞയാഴ്ച തുടര്‍ച്ചയായി അപ്പര്‍ സര്‍ക്യൂട്ടില്‍ (ഒരു ദിവസം പരമാവധി ഉയരാവുന്ന നിലവാരം) വ്യാപാരം പൂര്‍ത്തിയാക്കിയ 4 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.

പാര്‍ശ്വ എന്റര്‍പ്രൈസസ്

പാര്‍ശ്വ എന്റര്‍പ്രൈസസ്

ഡയമണ്ട് വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന നാനോ കാപ് കമ്പനിയായ പാര്‍ശ്വ എന്റര്‍പ്രൈസസ് (BSE: 542694) വെള്ളിയാഴ്ച 20 ശതമാനം ഉയര്‍ന്ന് 244.05 രൂപയിലാണ് ക്ലോസ് ചെയ്തത്. ആകെ നടന്ന ഇടപാടുകള്‍ 155 എണ്ണം മാത്രമാണ്. അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ഓഹരി വിലയിലുണ്ടായ നേട്ടം 332 ശതമാനമാണ്.

2022 ജനുവരി ആദ്യ വാരത്തില്‍ 60 രൂപ നിലവാരത്തിലായിരുന്ന ഓഹരി നിന്നിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 672 ശതമാനം മുന്നേറ്റമുണ്ടായി. ഈ കാലയളവില്‍ ഓഹരി വില 31.61 രൂപയില്‍ നിന്നും 244-ലേക്ക് കുതിച്ചുയര്‍ന്നു. ഓഹരിയുടെ ബുക്ക് വാല്യൂ 10.02 രൂപ നിരക്കിലും വിണിമൂല്യം 245 കോടിയുമാാണ്. ആകെയുള്ളതില്‍ 73.9 ശതമാനം ഓഹരികളും പ്രമോട്ടറിന്റെ കൈവശമാണ്.

വിവിഡ് മെര്‍ക്കന്റൈല്‍

വിവിഡ് മെര്‍ക്കന്റൈല്‍

റിയല്‍ എസ്റ്റേറ്റ്, കച്ചവട വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന നാനോ കാപ് കമ്പനിയാണ് വിവിഡ് മെര്‍ക്കന്റൈല്‍ (BSE: 5420460). വെള്ളിയാഴ്ച 10 ശതമാനം ഉയര്‍ന്ന് 53.60 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. അന്ന് നടന്ന ഇടപാടുകള്‍ 1,514 എണ്ണം മാത്രമാണ്. എന്നാല്‍ കഴിഞ്ഞ 10 ദിവസത്തെ ശരാശരി വോളിയം 8,712 ആണെന്നതും ശ്രദ്ധേയം.

കമ്പനിയുടെ

നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 53.7 കോടിയാണ്. വിവിഡ് മെര്‍ക്കന്റൈല്‍ ഓഹരിയുടെ ബുക്ക് വാല്യൂ 20.43 രൂപ നിരക്കിലാണ്. കഴിഞ്ഞ 3 മാസത്തിനിട 100 ശതമാനത്തോളവും ഒരു വര്‍ഷത്തിനിടെ 266 ശതമാനവും ഓഹരി വില ഉയര്‍ന്നു. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 53.55 രൂപയും താഴ്ന്ന വില 13.70 രൂപയുമാണ്. കമ്പനിയുടെ ആകെ ഓഹരികളില്‍ 45.24 ശതമാനമാണ് പ്രമോട്ടറുടെ പക്കലുള്ളത്.

എഎന്‍ജി ലൈഫ്‌സയന്‍സസ്

എഎന്‍ജി ലൈഫ്‌സയന്‍സസ്

മരുന്ന് നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാനോ കാപ് കമ്പനിയാണ് എഎന്‍ജി ലൈഫ്‌സയന്‍സസ്. വെള്ളിയാഴ്ച 5 ശതമാനം ഉയര്‍ന്ന് 259.15 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. അന്ന് നടന്ന ഓഹരിയിലെ വോളിയം 32,629 ആണ്. എന്നാല്‍ കഴിഞ്ഞ 10 ദിവസത്തെ ശരാശരി ഇടപാടുകള്‍ 44,860 എണ്ണം വീതമായിരുന്നു. അതേസമയം നിലവിലെ വിപണി മൂല്യം 268 കോടിയും ഓഹരിയുടെ ബുക്ക് വാല്യൂ 40.11 രൂപ നിരക്കിലുമാണ്.

ഇതുവരെയുള്ള

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 28 ശതമാനം മുന്നേറിയെങ്കിലും ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ എഎന്‍ജി ലൈഫ്‌സയന്‍സസ് (BSE: 540694) ഓഹരി വില 45 ശതമാനം ഇടിവ് നേരിടുന്നു. എന്നാല്‍ ഒരു വര്‍ഷ കാലയളവില്‍ നേട്ടം 170 ശതമാനത്തോളമുണ്ട്. ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 800.45 രൂപയും താഴ്ന്ന വില 53.05 രൂപയുമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X