കൃത്യമായ നിരീക്ഷണമുണ്ടെങ്കിൽ മാത്രമേ ഓഹരി വിപണിയിൽ നിന്നും മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കുകയുള്ളു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കാരണം ഓഹരി വിപണിയുടെ ട്രെൻഡുകൾ എപ്പോഴും മാറിക്കൊണ്ടിരിക്കും. അതുകൊണ്ടു തന്നെ നിക്ഷേപം നടത്തുന്നതിന് മുൻപ് കൃത്യമായ ധാരണ അത്യാവശ്യമാണ്. ഏത് കമ്പനിയുടെ ഓഹരി വാങ്ങിച്ചാലും, ആ കമ്പനിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത് ഓഹരി വിപണിയിലെ നേട്ടങ്ങൾക്ക് സഹായകമാകും.
കഴിഞ്ഞ 3 വർഷത്തിനിടെ 5,000 ശതമാനം മൾട്ടിബാഗർ നേട്ടം നൽകിയ ഓഹരിയുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എന്നാൽ വിശ്വസിച്ചേ പറ്റു. ഏതാണ് ആ ഓഹരിയെന്നും നിലവിലെ പ്രകടനത്തെക്കുറിച്ചും നമുക്ക് വിശദമായി പരിചയപ്പെടാം.
അദ്വൈത് ഇൻഫ്രാടെക് ലിമിറ്റഡ്
പവര്‍ ട്രാന്‍സ്മിഷന്‍, പവര്‍ സബ്സ്റ്റേഷന്‍, ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫീല്‍ഡുകള്‍ എന്നിവയ്ക്കായി ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും നല്‍കുന്ന ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് അദ്വൈത് ഇന്‍ഫ്രാടെക് ലിമിറ്റഡ്.

ഓഹരി വിപണിയിലെ പ്രകടനം
1,310 രൂപയാണ് അദ്വൈത് ഇൻഫ്രാടെക് ലിമിറ്റഡിന്‍റെ നിലവിലെ ഓഹരി വില. വ്യാഴാഴ്ചത്തെ ട്രേഡിംഗ് സെഷനിൽ കമ്പനിയുടെ ഓഹരിക്ക് 2.25 ശതമാനം നഷ്ടം സംഭവിച്ചു. അതേ സമയം കഴിഞ്ഞ 5 ദിവസത്തെ നേട്ടം 3.47 ശതമാനമാണ്. കഴിഞ്ഞ 6 മാസത്തിനിടെ 221.35 ശതമാനത്തിന്‍റെ നേട്ടം നിക്ഷേപകർക്ക് നൽകാനും അദ്വൈത് ഇൻഫ്രാടെക് ലിമിറ്റഡിന് സാധിച്ചിട്ടുണ്ട്. 369.28 ശതമാനം നേട്ടമാണ് 1 വർഷത്തിനിടെ ഓഹരി വിപണിയിൽ നിന്നും കമ്പനി നേടിയത്.
1 ലക്ഷം 50 ലക്ഷമാക്കിയ ഓഹരി
2021 മാർച്ചിൽ അദ്വൈത് ഇൻഫ്രാടെക് ലിമിറ്റഡിന്‍റെ ഓഹരി വില വെറും 100 രൂപയായിരുന്നു. അതായത് ഏകദേശം 5,000 ശതമാനത്തിന്‍റെ നേട്ടമാണ് കമ്പനി കഴിഞ്ഞ 3 വർഷത്തിനിടെ നേടിയത്. 3 വർഷം മുമ്പ് ആരെങ്കിലും ഒരു ലക്ഷം രൂപ കമ്പനിയുടെ ഓഹരിയിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്ന് അതിന്‍റെ മൂല്യം 52.14 ലക്ഷം രൂപയായി മാറുമായിരുന്നു എന്ന് സാരം.
1,618 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 252 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

വരുമാനത്തിലും വർധന
കമ്പനിയുടെ വരുമാനത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. സെപ്റ്റംബർ പാദത്തിൽ വരുമാനം 48.95 കോടി രൂപയായിരുന്നു. എന്നാൽ ഡിസംബർ പാദത്തിൽ 72.61 കോടിയായി വരുമാനം ഉയർന്നു. അതായത് 48 ശതമാനത്തിന്‍റെ വർധനവ്. കൂടാതെ, അറ്റാദായം 40 ശതമാനം വർധിച്ച് 7.70 കോടി രൂപയായി.
ബിസിനസ് പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണം
അദ്വൈത് ഇൻഫ്രാടെക് ലിമിറ്റഡ് അടുത്തിടെ കാർബൺ ടെക്നോളജി എനർജിയുമായി (സിടിഇ) ഒരു സഹകരണം പ്രഖ്യാപിച്ചു. പരമ്പരാഗത ബൈമെറ്റാലിക് അല്ലെങ്കിൽ ഗ്രാഫൈറ്റ് പ്ലേറ്റുകളിൽ നിന്ന് വ്യതിചലിച്ച് കാർബൺ അധിഷ്ഠിത പ്ലേറ്റുകൾ ഉപയോഗിച്ച് ഒരു പ്രോട്ടോടൈപ്പ് ഇന്ധന സെല്ലിൻ്റെ വികസനമാണ് സഹകരണത്തിൻ്റെ പ്രാഥമിക ലക്ഷ്യം.
ഐടി/ഐഒടി മേഖലയിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായി കമ്പനി ബിസിനസ് പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിച്ചിട്ടുണ്ട്. 100 കോടി രൂപയുടെ കരാറാണ് ഇതുവഴി കമ്പനി നേടുക. 2024 ഫെബ്രുവരി വരെ, കമ്പനിയുടെ ഓർഡർ ബുക്ക് 172.83 കോടി രൂപയാണ്. അതിൽ 124.53 കോടി ഇപിസി ഓർഡറുകൾക്കും 47.83 കോടി രൂപയുടെ ഓർഡറുകൾ മാനുഫാക്ചറിംഗ് വിഭാഗത്തിനും ബാക്കി 47 ലക്ഷം രൂപയുടെ ഓർഡറുകൾ വിദേശത്തുനിന്നും ഗ്രീൻ ഹൈഡ്രജൻ ഡിവിഷനിൽ നിന്നുമാണ് ലഭിച്ചത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല
More From GoodReturns

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications