പഴയ കുതിപ്പിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മൾട്ടിബാഗർ ഓഹരിയായ സുസ്ലോൺ. സുസ്ലോൺ എനർജിയുടെ ഓഹരികൾ ബുധനാഴ്ചത്തെ ട്രേഡിംഗ് സെഷനിൽ 9 ശതമാനത്തിലധികം ഉയർന്നു. തുടർച്ചയായ രണ്ടാം സെഷനിലാണ് വിൻഡ് എജർജി ഓഹരിയുടെ കുതിപ്പ്. എന്താണ് ഓഹരിയുടെ കുതിപ്പിന് പിന്നിലെ കാരണമെന്നും ഓഹരി വില എത്രയാണെന്നും നമുക്ക് പരിശോധിക്കാം.
ഓഹരി വില
എൻഎസ്ഇയിൽ 77.86 രൂപ എന്നതാണ് സുസ്ലോൺ എനർജിയുടെ നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 4.74 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ആറ് മാസത്തിനിടെ 90.37 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 102.3 ശതമാനത്തിന്‍റെ കുതിപ്പാണ് സുസ്ലോൺ എനർജി ഓഹരി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 181.5 ശതമാനം മുന്നേറ്റത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും സുസ്ലോൺ എനർജിക്ക് സാധിച്ചു. 86.04 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

ഇന്നത്തെ കുതിപ്പിന് കാരണം
ടാറ്റ പവറിന് വിൻഡ് ടർബൈനുകൾ വിതരണം ചെയ്യുന്നതിനുള്ള ബിഡ്ഡുകൾ ഉറപ്പാക്കാൻ കമ്പനി മത്സരിക്കുകയാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സുസ്ലോൺ എനർജി ഓഹരികളിൽ ഇന്നത്തെ മുന്നേറ്റം.
മൊത്തം 3 ജിഗാവാട്ട് (GW) ശേഷിയുള്ള കാറ്റാടി യന്ത്രങ്ങളുടെ വിതരണത്തിനായി ടാറ്റ പവർ ബിഡ്ഡുകൾ തേടിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. രാജ്യത്തുടനീളം കാറ്റാടി-സോളാർ ഹൈബ്രിഡ് പദ്ധതികൾ വിപുലീകരിക്കാൻ ടാറ്റ കമ്പനി പദ്ധതിയിടുന്നു. 21,000 കോടി രൂപയിലധികം വിലമതിക്കുന്ന ടാറ്റ പവറിൻ്റെ വിൻഡ് ടർബൈൻ കരാറുകൾ വ്യവസായത്തിലെ ഏറ്റവും വലിയ കാറ്റാടി യന്ത്രം ഓർഡറുകളായി മാറിയേക്കാം.
കുതിപ്പ് തുടരുമോ..?
സുസ്ലോൺ എനർജി മൂന്ന് മാസത്തേക്ക് 86 മുതൽ 73 രൂപ വരെ ഇടുങ്ങിയ പരിധി നിലനിർത്തുന്നു. ആർഎസ്ഐ 63 ആണ്. ഇത് അമിതമായി വാങ്ങാതെ ആരോഗ്യകരമായ പ്രവണതയിലേക്ക് വിരൽ ചൂണ്ടുന്നു. ബോളിംഗർ ബാൻഡുകൾ വിപുലീകരണത്തിൻ്റെ ലക്ഷണങ്ങളും കാണിക്കുന്നു, ഇത് പലപ്പോഴും വർദ്ധിച്ച ചാഞ്ചാട്ടത്തെയും ഗണ്യമായ വില ചലനത്തിനുള്ള സാധ്യതയെയും സൂചിപ്പിക്കുന്നു എന്നാണ് മാർക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
സുസ്‌ലോൺ വിജയകരമായി 86 രൂപ നിലവാരം മറികടന്ന് നിലനിർത്തുകയാണെങ്കിൽ, 96 രൂപയിലേക്ക് അതിവേഗ റാലി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 104 രൂപ വരെ ഈ മുന്നേറ്റം തുടരാനും സാധ്യതയുണ്ട്. എന്നാൽ 71 രൂപയിൽ താഴെയുള്ള ഇടിവ് ഈ ബുള്ളിഷ് വികാരത്തെ തകർക്കുമെന്നും മാർക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടി.

സുസ്ലോൺ എനർജി 86 രൂപ നിലവാരത്തിനടുത്തുള്ള വ്യതിചലനം പ്രകടമാക്കി, ഇത് വിലയുടെ ആക്കം കൂട്ടാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. ഈ വ്യതിചലനത്തെത്തുടർന്ന്, സ്റ്റോക്ക് ഏകദേശം 17-18 ശതമാനം തിരുത്തി, ഏകദേശം 71 രൂപയിലേക്ക് തിരിച്ചുവന്നു, ആനന്ദ് രതി ഷെയേഴ്‌സ് ആൻഡ് സ്റ്റോക്ക് ബ്രോക്കേഴ്‌സിലെ ടെക്‌നിക്കൽ റിസർച്ച് സീനിയർ മാനേജർ ജിഗർ എസ് പട്ടേൽ പറഞ്ഞു.
സുസ്ലോൺ എനർജി ലിമിറ്റഡ്
ഹരിതോർജ്ജ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി, വിവിധ ശേഷികളിലുള്ള വിൻഡ് ടർബൈൻ ജനറേറ്ററുകൾ, അനുബന്ധ ഘടകങ്ങൾ എന്നിവയുടെ നിർമാണം നടത്തുന്നു. ഈ മേഖലയിൽ 27% വിപണി വിഹിതമുള്ള കമ്പനിയാണിത്. ഏഷ്യ, ആഫ്രിക്ക, ആസ്ട്രേലിയ,യൂറോപ്പ്, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ഏകദേശം 17 രാജ്യങ്ങളിൽ കമ്പനിക്ക് ബിസിനസ് സാന്നിദ്ധ്യമുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?



Click it and Unblock the Notifications