ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് ഓഹരികളെ നിക്ഷേപകർക്ക് പ്രത്യേകം പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ 200 ശതമാനത്തിന് മുകളിൽ ലാഭം നൽകിയ മൾട്ടിബാഗർ ഓഹരിയായണ് ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ. ചൊവ്വാഴ്ചയും വിപണിയിൽ മികച്ച പ്രകടനം നടത്താൻ ഓഹരിക്ക് സാധിച്ചു. ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ്
2008 മുതൽ ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ അനുബന്ധ സ്ഥാപനമായ ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ്, ഇക്വിറ്റി ഓഹരികൾ പോലുള്ള ദീർഘകാല നിക്ഷേപങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ കമ്പനിയാണ്. ടാറ്റ സൺസും മറ്റ് ടാറ്റ ഗ്രൂപ്പ് കമ്പനികൾക്കും ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷനിൽ 73.38 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷനും ടാറ്റ ഗ്രൂപ്പിൻ്റെ വിവിധ കമ്പനികളിൽ ഓഹരി പങ്കാളിത്തമുണ്ട് എന്നതാണ് ശ്രദ്ധേയം. ടാറ്റ കെമിക്കൽസിൽ അതിൻ്റെ ഏറ്റവും വലിയ ഓഹരി 5.97 ശതമാനവും ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് 4.65 ശതമാനവും ട്രെൻ്റിന് 4.28 ശതമാനവുമാണ്.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 20 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 7,414 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 18.13 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 17 ശതമാനമാണ് ഒരു മാസത്തെ മുന്നേറ്റം. 2024-ൽ ഇതുവരെ 74.09 ശതമാനം നേട്ടമുണ്ടാക്കാനും ടാറ്റ ഓഹരിക്ക് സാധിച്ചു. 207.88 ശതമാനം വളർച്ചയോടെ നിക്ഷേപകരുടെ കീശ നിറയ്ക്കാനും ടാറ്റാ ഓഹരിക്ക് സാധിച്ചു.
9,756.85 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 2,401 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ബിഎസ്ഇയും എൻഎസ്ഇയും ടാറ്റ ഇൻവെസ്റ്റ്‌മെൻ്റിൻ്റെ സെക്യൂരിറ്റികളെ ദീർഘകാല എഎസ്എമിന് (അഡീഷണൽ സർവൈലൻസ് മെഷർ) കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഹരി വിലകളിലെ ഉയർന്ന ചാഞ്ചാട്ടത്തെക്കുറിച്ച് നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകാനാണ് എക്സ്ചേഞ്ചുകൾ ഓഹരികളെ ഹ്രസ്വകാല അല്ലെങ്കിൽ ദീർഘകാല അഡീഷണൽ സർവൈലൻസ് മെഷനിന് കീഴിൽ പട്ടികപ്പെടുത്തുന്നത്.

ബ്രോക്കറേജ് വിലയിരുത്തൽ
ഓഹരിയുടെ പിന്തുണ 6,500 രൂപയിലും പ്രതിരോധം 7,000 രൂപയിലുമായിരിക്കുമെന്ന് ആനന്ദ് രതി ഷെയേഴ്‌സ് ആൻഡ് സ്റ്റോക്ക് ബ്രോക്കേഴ്‌സിലെ സീനിയർ മാനേജർ ടെക്‌നിക്കൽ റിസർച്ച് അനലിസ്റ്റ് ജിഗർ എസ് പട്ടേൽ പറഞ്ഞു. പ്രതീക്ഷിക്കുന്ന ട്രേഡിംഗ് ശ്രേണി ഹ്രസ്വകാലത്തേക്ക് 6,500 രൂപയ്ക്കും 7,200 രൂപയ്ക്കും ഇടയിലായിരിക്കും.
ചാർട്ടുകളിൽ ഓഹരി ശക്തമായി കാണപ്പെടുന്നുവെന്നും സമീപകാലത്ത് 7,000 രൂപ എന്ന നേട്ടം കൈവരിക്കാൻ കഴിയുമെന്നും റെലിഗെയർ ബ്രോക്കിംഗിലെ സീനിയർ വൈസ് പ്രസിഡൻ്റ് (റീട്ടെയിൽ റിസർച്ച്) രവി സിംഗ് അഭിപ്രായപ്പെട്ടു. നിക്ഷേപകർ സ്റ്റോപ്പ് ലോസ് 6,500 രൂപയായി നിലനിർത്തണമെന്നും സിംഗ് പരാമർശിച്ചു.
നീണ്ട ഇടവേളയ്ക്ക് ശേഷം ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് വിലയിലും അളവിലും ശക്തമായ കുതിച്ചുചാട്ടം കണ്ടു. ഓഹരി ഗണ്യമായ ഏകീകരണത്തിന് വിധേയമായതായി തോന്നുന്നു എന്നാണ് ഏഞ്ചൽ വണ്ണിലെ ടെക്‌നിക്കൽ & ഡെറിവേറ്റീവ്‌സ് സീനിയർ റിസർച്ച് അനലിസ്റ്റ് ഓഷോ കൃഷൻ പറഞ്ഞത്. 6,200-6,100 രൂപ വിലയുള്ള സോൺ ശക്തമായ പിന്തുണയായി പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?



Click it and Unblock the Notifications