മൂന്ന് വർഷം കൊണ്ട് നൽകിയത് 1430% ലാഭം, ഈ സ്മോൾ ക്യാപ് ഓഹരി പൊളിയല്ലേ, നിങ്ങൾക്ക് നിക്ഷേപമുണ്ടോ..?

കൃത്യമായ നിരീക്ഷണത്തോടെയും ധാരണയോടെയും ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയാൽ വലിയ ലാഭമുണ്ടാക്കാമെന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വാങ്ങുന്ന ഓഹരിയുടെ ബിസിനസ് നേട്ടങ്ങളും കോട്ടങ്ങളും കൃത്യമായി മനസിലാക്കുകയും ഓഹരി സൂചികകളുടെ ചാഞ്ചാട്ടത്തെ നിരീക്ഷിക്കുകയും ചെയ്യുക. കഴിഞ്ഞ ദിവസങ്ങളിൽ മികച്ച നേട്ടമുണ്ടാക്കിയ ഒരു മൾട്ടിബാഗർ ഓഹരിയുടെ വിശദാംശങ്ങൾ നമുക്ക് ഇന്ന് പരിശോധിക്കാം.

അവൻ്റൽ ലിമിറ്റഡ്

പ്രതിരോധം, എയ്‌റോസ്‌പേസ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ സാങ്കേതിക സഹായം നൽകുന്ന കമ്പനിയുടെ ഓഹരി കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 14.20 ശതമാനം നേട്ടമാണ് ഓഹരി വിപണിയിൽ നിന്നും നേടിയത്. ചൊവ്വാഴ്ചത്തെ ആദ്യ സെഷനിൽ തന്നെ 6 ശതമാനത്തിലധികം നേട്ടമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചു. അതോടെ ഓഹരി വില 121.10 രൂപയായി ഉയർന്നു.

1.84 കോടിയുടെ കരാർ, ഓഹരി വിലയിൽ കുതിപ്പുമായി മൾട്ടിബാഗർ

മുന്നേറ്റത്തിന്‍റെ കാരണം

ഗോവ ആസ്ഥാനമായ നേവൽ ഏവിയേഷനിൽ നിന്ന് 1.84 കോടി രൂപയുടെ കരാർ നേടിയതാണ് അവൻ്റൽ ലിമിറ്റഡ് ഓഹരിയുടെ കുതിപ്പിന് പിന്നിൽ. കരാറിൻ്റെ നിബന്ധനകൾ പ്രകാരം, ഒരു വർഷത്തെ സമയപരിധിക്കുള്ളിൽ പ്രധാന സാങ്കേതിക സേവനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം അവൻ്റലിനായിരിക്കും. 5 ശതമാനം പെർഫോമൻസ് ബാങ്ക് ഗ്യാരണ്ടിയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത് നിർവ്വഹണത്തിലെ അനുസരണവും വിശ്വാസ്യതയും ഉറപ്പാക്കുന്നു. ഉയർന്ന കൃത്യതയും സുരക്ഷയും ആവശ്യമുള്ള നിർണായക പ്രോജക്ടുകൾ കൈകാര്യം ചെയ്യുന്നതിൽ അവൻ്റലിൻ്റെ വൈദഗ്ധ്യവും വിശ്വാസ്യതയും ഈ ഓർഡർ അടിവരയിടുന്നു.

മൾട്ടിബാഗർ ഓഹരി

21.40 ശതമാനത്തിന്‍റെ നേട്ടമാണ് കഴിഞ്ഞ ഒരു മാസത്തിനിടെ അവൻ്റൽ ലിമിറ്റഡ് ഓഹരി വിപണിയിൽ നിന്നും നേടിയത്. ആറ് മാസത്തിനിടെ 22 ശതമാനത്തോളം മുന്നേറ്റം നടത്താനും കമ്പനിക്ക് സാധിച്ചു. ഏകദേശം 250 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകി കഴിഞ്ഞ വർഷത്തെ മൾട്ടിബാഗർ ഓഹരിയാകാനും അവൻ്റൽ ലിമിറ്റഡിന് സാധിച്ചിട്ടുണ്ട്. 3 വർഷത്തിനുള്ളിൽ 1,430 ശതമാനവും ഒരു ദശാബ്ദത്തിനുള്ളിൽ 12,850 ശതമാനവും വളർച്ച ഓഹരി നേടി.

1.84 കോടിയുടെ കരാർ, ഓഹരി വിലയിൽ കുതിപ്പുമായി മൾട്ടിബാഗർ

ഓഹരിയുടെ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്ക് ഒരു ഷെയറിന് 140 രൂപയും 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിരക്ക് 30.97 രൂപയുമാണ്.

1990-ൽ സ്ഥാപിതമായ കമ്പനി

വിശാഖപട്ടണം ആസ്ഥാനമായി പ്രവർത്തിക്കുന്ന അവൻ്റൽ ലിമിറ്റഡ് പ്രതിരോധം, എയ്‌റോസ്‌പേസ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ സാങ്കേതിക സഹായം നൽകുന്ന കമ്പനിയാണ്. 1990-ൽ ആണ് കമ്പനി സ്ഥാപിതമാകുന്നത്. 2,700 കോടി രൂപയാണ് വിപണി മൂലധനം.

ത്രൈമാസ ഫലങ്ങൾ അനുസരിച്ച് കമ്പനിയുടെ അറ്റ ​​വിൽപ്പന 51.3 ശതമാനം വർധിച്ച് 59 കോടി രൂപയും അറ്റാദായം 128.6 ശതമാനം വർധിച്ച് 16 കോടി രൂപയായുമാണ്. ഒമ്പത് മാസത്തെ ഫലങ്ങളിൽ, അറ്റ ​​വിൽപ്പന 78.4 ശതമാനം വർധിച്ച് 182 കോടി രൂപയായും അറ്റാദായം 9MFY24-ൽ 9MFY23-നേക്കാൾ 135.3 ശതമാനം ഉയർന്ന് 40 കോടി രൂപയായും ഉയർന്നു. വാർഷിക ഫലമനുസരിച്ച്, അറ്റ ​​വിൽപ്പന 46.7 ശതമാനം വർധിച്ച് 154 കോടി രൂപയായും അറ്റാദായം 2222 സാമ്പത്തിക വർഷത്തേക്കാൾ 23 സാമ്പത്തിക വർഷത്തിൽ 50 ശതമാനം വർധിച്ച് 27 കോടി രൂപയായും ഉയർന്നു.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X