ഒറ്റ ക്ലിക്കിൽ ഇഷ്ടഭക്ഷണം വീട്ടുപടിക്കലെത്തിക്കുന്ന ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പാണ് സൊമാറ്റൊ. നിരവധി ഓഫറുകളും കിഴിവുകളും നൽകുന്നത് കൊണ്ട് എല്ലാവരുടേയും ഹൃദയം കവരാൻ സൊമാറ്റോയ്ക്ക് സാധിച്ചിട്ടുണ്ട്. ഓഹരി വിപണിയിലേക്ക് വരുമ്പോൾ കഴിഞ്ഞ കുറഞ്ഞ കാലത്തിനുള്ളിൽ മൾട്ടിബാഗർ റിട്ടേൺ നൽകാൻ സൊമാറ്റോയിക്ക് സാധിച്ചിട്ടുണ്ട്. 2024-ൽ ഇതുവരെ 104.98 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്.
സൊമാറ്റോ ഓഹരിയുടെ കുതിപ്പ് വരും ദിവസങ്ങളിലും തുടരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെപി മോർഗൻ പറയുന്നത്. ഓഹരിയുടെ ടാർഗെറ്റ് വില ബ്രോക്കറേജ് സ്ഥാപനം ഉയർത്തുകയും ചെയ്തു. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ വ്യാഴാഴ്ച ആദ്യ സെഷനിൽ തന്നെ 6 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. അതോടെ ഓഹരി വില 250 രൂപയ്ക്ക് മുകളിലേക്ക് വീണ്ടും ഉയർന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.15 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 53.87 ശതമാനം നേട്ടമാണ് ആറ് മാസത്തിനിടെ ഓഹരി നേടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 159.88 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും സൊമാറ്റോ ഓഹരിക്ക് സാധിച്ചു.
280.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 96.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
റീട്ടെയിൽ ഉപഭോക്തൃ പരിവർത്തനത്തിന് സൊമാറ്റോ നേതൃത്വം നൽകുന്നുവെന്ന് ജെപി മോർഗൻ പ്രസ്താവിച്ചു. എൻസിആറിൽ മോഡൽ വിജയകരമായി നടപ്പാക്കിയതിന് ശേഷം കമ്പനി എല്ലാ മെട്രോകളിലും സാന്നിധ്യം വിപുലപ്പെടുത്തുകയാണ്. ചാനൽ മാർജിനുകളിലൂടെയും പരസ്യ ചെലവുകളിലൂടെയും ധനസമ്പാദനം നടത്തുന്നതിന് ഈ സ്കെയിൽ സൊമാറ്റോയെ സഹായിക്കും.
അടുത്തിടെ, പേടിഎം കമ്മ്യൂണിക്കേഷൻസ്-ഓപ്പറേറ്റഡ് പേടിഎം അതിൻ്റെ ഇവൻ്റുകളും സിനിമാ ടിക്കറ്റിംഗ് ബിസിനസും സൊമാറ്റോയ്ക്ക് കൈമാറി. ഇടപാട് ഓഗസ്റ്റിൽ നേരത്തെ പൂർത്തിയായിരുന്നു.
ടാർഗെറ്റ് വില
ബ്രോക്കറേജ് സ്ഥാപനമായ ജെപി മോർഗൻ 208 രൂപയിൽ നിന്ന് 340 രൂപയായി സൊമാറ്റോയുടെ ടാർഗെറ്റ് വില ഉയർത്തിയിട്ടുണ്ട്. ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എയുടെ 353 രൂപ ടാർഗെറ്റ് വിലയ്ക്ക് ശേഷം രണ്ടാമത്തെ ഉയർന്ന വില ലക്ഷ്യം ഇതാണ്.
സൊമാറ്റോയിൽ കവറേജ് ഉള്ള 27 അനലിസ്റ്റുകളിൽ 24 പേർക്ക് "വാങ്ങൽ" റേറ്റിംഗ് ഉണ്ട്, അവരിൽ മൂന്ന് പേർക്ക് "വിൽക്കുക" ശുപാർശയുണ്ട്.
വരുമാനം വർധിച്ചു
ഓൺലൈൻ ഫുഡ് ഡെലിവറി ഭീമൻ അതിൻ്റെ ഏകീകൃത അറ്റാദായത്തിൽ ജൂൺ പാദത്തിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തി. 2024 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ 253 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ ബ്ലിങ്കിറ്റിന്‍റെ വരുമാനം 145 ശതമാനം ഉയർന്ന് 942 കോടി രൂപയായി. സൊമാറ്റോയുടെ B2C ബിസിനസുകളിൽ (ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്‌സ്, ഗോയിംഗ് ഔട്ട്) ഉടനീളമുള്ള മൊത്ത ഓർഡർ മൂല്യം (GOV) 53 ശതമാനം വർധിച്ച് 15,455 കോടി രൂപയായി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?



Click it and Unblock the Notifications