ആഗോള ഘടകങ്ങളുടെ പ്രതികൂല പ്രഭാവത്താല്‍ ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് സഞ്ചാരം. അതിനാല്‍ ഓഹരി കേന്ദ്രീകരിച്ചുളള നീക്കങ്ങള്‍ വിപണിയില്‍ പ്രകടമാണ്. ഇതിനോടൊപ്പം നാലാം പാദഫലം വിലയിരുത്തിയുളള നീക്കങ്ങളും ഓഹരികളില്‍ നിഴലിക്കുന്നു. ഇതിനിടെ വിവിധ കാരണങ്ങളാല്‍ റീട്ടെയില്‍ വിഭാഗത്തിലെ ഒരു പ്രമുഖ ഓഹരി ഒഴിവാക്കണമെന്ന് സൂചിപ്പിച്ച് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി.
അവന്യൂ സൂപ്പര്‍മാര്‍ട്ട്സ്
ഡി-മാര്‍ട്ട് എന്ന ബ്രാന്‍ഡില്‍ സംഘടിത റീട്ടെയില്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലയുടെ ഉടമസ്ഥരാണ് അവന്യൂ സൂപ്പര്‍മാര്‍ട്ട്സ് ലിമിറ്റഡ് അഥവാ എഎസ്എല്‍. ഒരു കുടക്കീഴില് വീട്ടിലേക്ക് വേണ്ട എല്ലാവിധ ഷോപ്പിങ് സേവനങ്ങളും സജ്ജീകരിക്കുന്ന കടകളാണ് ഡിമാര്ട്ടിന്റേത്. 2002-ല്‍ രാജ്യത്തെ പ്രശസ്ത വാല്യൂ ഇന്‍വസ്റ്ററായ രാധാകിഷന്‍ ധമാനിയാണ് അവന്യൂ സൂപ്പര്‍മാര്‍ട്ടിന് തുടക്കമിട്ടത്. 11 സംസംസ്ഥാനങ്ങളിലായി 284 ഡിമാര്‍ട്ട് ഷോറൂമകള്‍ നിലവിലുണ്ട്.
അലൈന്‍ റീട്ടെയില്‍ ട്രേഡ്, അവന്യൂ ഫുഡ് പ്ലാസ എന്നിവയിലൂടെ ആഭ്യന്തര വിപണിയിലെ ഫുഡ്/ ഗ്രോസറി വിഭാഗത്തില്‍ മികച്ച വിപണി വിഹിതം സ്വന്തമാക്കാന്‍ സാധിച്ചു. ഇ-കൊമേഴ്സ് രംഗത്ത് അവന്യൂ ഇ-കൊമേഴ്സിലൂടെയും രംഗപ്രവേശം ചെയ്തു. 2017-ല്‍ ഓഹരി വിപണിയില്‍ അരങ്ങേറി.
ഓഹരി വിശദാംശം
അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ ഓഹരികളില്‍ 75 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 8.83 ശതമാനവും ആഭ്യന്തകര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 6.77 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. അതേസമയം 2,55,498 കോടിയാണ് ഓഹരിയുടെ നിലവിലെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍. സമീപ കാലത്തൊന്നും കമ്പനി ഡിവിഡന്റ് നല്‍കിയിട്ടില്ല. ഓഹരിയുടെ കഴിഞ്ഞ 12 മാസക്കാലയളവിലെ പിഇ റേഷ്യോ 172.69 നിരക്കിലാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 188.09 രൂപ നിരക്കിലും ഇത് വിപണി വിലയുടെ 21 മടങ്ങുമാണ്.
പ്രതികൂല ഘടകം
ദീര്‍ഘകാല പദ്ധതികള്‍ക്കുള്ള ചെലവ് വര്‍ഷാവര്‍ഷം വര്‍ധിക്കുകയാണ്. അവന്യു സൂപ്പര്‍മാര്‍ട്ടിന്റെ (BSE: 540376, NSE: DMART) വിനിയോഗിച്ച മൂലധനത്തിന്മേലുളള ആദായം (RoCE) കഴിഞ്ഞ 2 വര്‍ഷമായി ഇടിവ് രേഖപ്പെടുത്തുന്നു. ഓഹരിയിന്മേലുള്ള ആദായവും (ROE) ആസ്തികളിന്മേലുള്ള ആദായവും (ROA) ഇതേ കാലയളവില്‍ താഴുകയാണ്. സമാനമായി ഓഹരി വില ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല മൂവിങ് ആവറേജുകള്‍ക്ക് താഴെയാണ് തുടരുന്നത്. രണ്ടാമത്തെ സപ്പോര്‍ട്ട് മേഖലയും തകര്‍ത്താണ് ഓഹരിയുടെ വീഴ്ചയെന്നതും തിരിച്ചടിയാണ്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ സാമ്പത്തിക സ്ഥിതി ശരാശരി നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനം 17.2 ശതമാനവും പ്രവര്‍ത്തന ലാഭം 8.8 ശതമാനവും അറ്റാദായം 10.9 ശതമാനം വീതവും വളര്‍ച്ച കൈവരിച്ചു. അതേസമയം നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം പാദാനുപാദത്തില്‍ 18.3 ശതമാനം ഇടിവോടെ 451 കോടിയും വരുമാനത്തില്‍ 5 ശതമാനം ഇടിവോടെ 8,766 കോടിയുമാകും എന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം.
ലക്ഷ്യവില 2,700
വെള്ളിയാഴ്ച 3,944 രൂപയില്‍ അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ ഓഹരികള്‍ ക്ലോസ് ചെയ്തു്. ഇതിനിടെയാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് ഈ ഓഹരികള്‍ക്ക് സെല്‍ (SELL) റേറ്റിങ് നല്‍കിയത്. അടുത്ത 12 മാസത്തിനകം അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ ഓഹരി വില 2,700 രൂപയിലേക്ക് ഇടിയാമെന്നാണ് ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചത്.
അതായത് ഓഹരിയുടെ വിപണി വിലയില്‍ നിന്നും 31 ശതമാനത്തിലധികം ഇടിയാമെന്ന് ചുരുക്കം. അതേസമയം ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം 5,900 രൂപയും താഴ്ന്ന വില 2,819 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?



Click it and Unblock the Notifications