മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വെള്ളിയാഴ്ച 10 ശതമാനം ഇടിവ് നേരിട്ട് 3597 രൂപയിലെത്തി. ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പറയുന്നതനുസരിച്ച് ഇത് ഓഹരി വാങ്ങാന്‍ പറ്റിയ സമയമാണ്.

ജെഫറീസ്
ഓഹരി 4750 രൂപ വരെ ഉയരുമെന്നും ഇപ്പോള്‍ വാങ്ങിയാല്‍ മികച്ച നേട്ടം കീശയിലാക്കാമെന്നും ആഗോള ബ്രോക്കറേജ് സ്ഥാപനം ജെഫറീസ് പ്രവചിച്ചു. അറ്റാദായം പ്രതീക്ഷിച്ചതിനേക്കാള്‍ 98 ശതമാനം ഉയര്‍ന്ന് 27 ബില്യണ്‍ രൂപയായത് അവര്‍ ചൂണ്ടിക്കാട്ടി.
ഉയരുന്ന സ്വര്‍ണ്ണവില, കൂടുതല്‍ സ്വര്‍ണ്ണം സ്വീകരിച്ച് കുറഞ്ഞ പണം വായ്പയായി നല്‍കുക(എല്‍ടിവി), ബ്രാഞ്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കല്‍ എന്നിവയുടെ പിന്‍ബലത്തില്‍ വായ്പ മൂല്യം (എയുഎം) വര്‍ദ്ധിക്കും. ഈ സാഹചര്യം ഓഹരിയെ ഉയര്‍ത്തും, ബ്രോക്കറേജ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
സിഎല്‍എസ്എ
4600 രൂപ ലക്ഷ്യവിലയില്‍ ഔട്ട്പെര്‍ഫോം റേറ്റിംഗാണ് സിഎല്‍എസ്എ ഓഹരിയ്ക്ക് നല്‍കുന്നത്. സ്വര്‍ണ്ണ വായ്പ മേഖലയിലെ മറ്റ് ഓഹരികളെ മറികടക്കുന്ന പ്രകടനമാണ് ഇത്. പലിശയില്‍ നിന്നുള്ള വരുമാനം (എന്‍ഐഐ), വായ്പ നഷ്ടത്തിന് പണം വകയിരുത്തുന്നതിന് മുന്‍പുള്ള ലാഭം (പിപിഒപി), അറ്റാദായം എന്നിവ പ്രതീക്ഷിച്ചതിനേക്കാള്‍ 6-8 ശതമാനം ഉയര്‍ന്നു.
വായ്പാ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ 2 ശതമാനം ഉയര്‍ത്തിയ കമ്പനി ചെലവ് നിയന്ത്രിക്കുന്നതിലും വിജയിച്ചിട്ടുണ്ട്. ബിസിനസ് വികസിക്കുമ്പോഴും ചെലവ് ഉയരുന്നില്ലെന്ന് ബ്രോക്കറേജ് നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ വരും പാദങ്ങളില്‍ ശക്തമായ ലാഭവളര്‍ച്ച പ്രതീക്ഷിക്കാം.
നുവാമ
മാനേജ്മെന്റിന് കീഴിലുള്ള വായ്പ (എയുഎം), പലിശ വരുമാനം, വായ്പാ ചെലവ് എന്നീ ഘടകങ്ങള്‍ മെച്ചപ്പെട്ടതായി ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനം നുവാമ പറഞ്ഞു. 4000 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാനാണ് നിര്‍ദ്ദേശം. കമ്പനിയുടെ അറ്റ മൂല്യം, ഓഹരിയൊന്നിന് 4.2 മടങ്ങ് വര്‍ദ്ധിക്കുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.
മൂന്നാംപാദ ഫലങ്ങള്‍
കേരളം ആസ്ഥാനമായ സ്വര്‍ണ്ണ വായ്പ, ബാങ്കിതര സ്ഥാപനം (എന്‍ബിഎഫ്സി ) ഫെബ്രുവരി 12 നാണ് മൂന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചത്. 2656 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.
ഇത് മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 94.9 ശതമാനം അധികമാണ്. അറ്റ പലിശ വരുമാനം (എന്‍ഐഐ) 64 ശതമാനം ഉയര്‍ന്ന് 4467 കോടി രൂപയിലെത്തിയപ്പോള് മൊത്തം വായ്പാ മൂല്യം (എയുഎം) 48 ശതമാനം ഉയര്‍ന്ന് 164720 കോടി രൂപ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications