സ്വര്‍ണ്ണവില വര്‍ദ്ധിച്ചതോടെ സ്വര്‍ണ്ണം പണയ വായ്പകളില്‍ കുതിച്ചുചാട്ടം ദൃശ്യമായി. 2025 നവംബര്‍ വരെയുള്ള സ്വര്‍ണ്ണവായ്പ മൂല്യം 15.6 ലക്ഷം കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനം വര്‍ദ്ധനവ്.

ഈ ട്രെന്റ് സ്വര്ണ്ണവായ്പാ കമ്പനികളുടെ പ്രകടനത്തിലും പ്രതിഫലിച്ചു. മികച്ച വരുമാന, ലാഭ വളര്‍ച്ചയാണ് ഇവ രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ പ്രമുഖ സ്വര്ണ്ണവായ്പാ കമ്പനി ഓഹരികളെ താരതമ്യം ചെയ്യുകയാണ് ആഗോള ബ്രോക്കറേജ് സ്ഥാപനം ജെഫറീസ്.
മുത്തൂറ്റ് ഫിനാന്‍സ്
മുത്തൂറ്റ് ഫിനാന്‍സ് ഓഹരി 4750 രൂപ ലക്ഷ്യവിലയില്‍ വാങ്ങാന്‍ ജെഫറീസ് നിര്‍ദ്ദേശിച്ചു. നിലവിലെ വിലയില്‍ നിന്നും 35 ശതമാനം കുതിച്ചുചാട്ടമാണിത്. ഈയിടെ ദൃശ്യമായ ഇടിവ് ഓഹരിയെ താങ്ങാവുന്നതാക്കി. അതുകൊണ്ടുതന്നെ നഷ്ട സാധ്യത കുറവാണ്.
കമ്പനി, വരുമാന വര്‍ദ്ധനവ് രേഖപ്പെടുത്തും. പുതിയ ലക്ഷ്യവില, കമ്പനി ആസ്തിയുടെ മൂന്നിരട്ടിയും വരുമാനത്തിന്റെ 13 മടങ്ങും പ്രതിഫലിപ്പിക്കുന്നു. മികച്ച വളര്‍ച്ചാ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഈ വില നിര്‍ണ്ണയം ന്യായമാണെന്ന് ബ്രോക്കറേജ് പറഞ്ഞു.
മണപ്പുറം ഫിനാന്‍സ്
മണപ്പുറം ഫിനാന്‍സ് ഓഹരി കൈവശം വയ്ക്കാനാണ് ജെഫറീസ് നിര്‍ദ്ദേശിക്കുന്നത്. ഓഹരിയ്ക്ക് വാങ്ങല്‍ റേറ്റിംഗ് നല്കാന് തയ്യാറായില്ലെന്ന് മാത്രമല്ല, ബ്രോക്കറേജ് നിശ്ചയിച്ച ലക്ഷ്യവില 285 രൂപയാണ്. നിലവിലെ വിലയില്‍ നിന്നും 3 ശതമാനം കുറവ്.
ലാഭ സ്ഥിരത കൈവരിക്കാന്‍ കമ്പനിയ്ക്ക് സാധിച്ചു. എന്നാല്‍ ഓഹരി വില ഉയരാന്‍, വളര്‍ച്ചാ പദ്ധതികള്‍ കാര്യക്ഷമമാകണം. ഓരോ ഇക്വിറ്റിയ്ക്കും ലഭ്യമാകുന്ന ആദായം (റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി) മെച്ചപ്പെടുത്താനാകുമെന്ന് തെളിയിക്കണം.
ഇതിനോടകം മികച്ച വളര്‍ച്ച നേടിയതിനാല്‍ ഇനിയൊരു കുതിപ്പ് മണപ്പുറം ഓഹരിയില്‍ പ്രതീക്ഷിക്കപ്പെടുന്നില്ല.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

ഇൻഡോ-എംഐഎം ഐപിഒ: വൻ നിക്ഷേപക പങ്കാളിത്തം; അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ വഴികൾ ഇതാ

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!



Click it and Unblock the Notifications