മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാറുണ്ടോ? ഉയർന്ന റിട്ടേൺ ആഗ്രഹിക്കുന്നവർക്ക് മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ എന്നും മികച്ച ഓപ്ഷനാണ്. എന്നാൽ മറ്റു നിക്ഷേപങ്ങളേക്കാൾ അപകട സാധ്യതയും കൂടുതലാണ്. അതിനാൽ പലരും മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുവാൻ ഭയക്കും. നിലവിൽ നിരവധി മ്യൂച്ചൽ ഫണ്ടുകളുണ്ട്.
തന്ത്രപരമായ നിക്ഷേപങ്ങൾക്ക് പലരും ചെയ്യുന്നത് മാർക്കറ്റ് ഇടിയുമ്പോൾ ഓഹരി വാങ്ങുന്നു. എന്നിട്ട് അവ ശേഖരിച്ചതിനു ശേഷം ഉയർന്ന വിലയ്ക്ക് വിറ്റ് ലാഭം ഉണ്ടാക്കുന്നു. ഈ രീതിയിലൂടെ ഓഹരി വാങ്ങിയാൽ വൻ റിട്ടേൺ നേടാനാവും. കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും കൂടുതൽ വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നത് ഒരു തരം മാർക്കറ്റ് രീതിയാണ്. എന്നാൽ ഓഹരി വിപണിയിൽ എപ്പോഴാണ് ഇടിവ് സംഭവിക്കുന്നതെന്ന് പ്രവചിക്കാൻ സാധിക്കില്ല.
അതിനാൽ തന്നെ ഇതിലൂടെ ലഭിക്കുന്ന ലാഭവും പ്രവചനാധീതമാണ്. മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ വിൽപന സംബന്ധിച്ച കാര്യങ്ങളിൽ തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നതാണ് എപ്പോഴും നല്ലത്. ഇല്ലെങ്കിൽ വീഴ്ച സംഭവിക്കാൻ സാധ്യതയുണ്ട്. ഇത്തരം നിക്ഷേപങ്ങൾ എപ്പോൾ അവസാനിപ്പിക്കാമെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ല.
മാർക്കറ്റിൽ നിന്ന് ഫണ്ട് ആക്സസ് ചെയ്യേണ്ട നിയമപരമായ സാഹചര്യങ്ങൾ ഉണ്ടാകാം. നിക്ഷേപിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? പരിശോധിക്കാം....
1. ലക്ഷ്യങ്ങൾ....
പെട്ടെന്ന് തന്നെ സാമ്പത്തിക ആവശ്യങ്ങൾ വന്നാൽ ഡി-റിസ്‌കിംഗ് എന്നറിയപ്പെടുന്ന ഒരു പ്രക്രിയയിലൂടെ ഇക്വിറ്റി ഫണ്ടുകളിൽ നിന്ന് ലിക്വിഡ് ഫണ്ടുകളിലേക്ക് നിങ്ങൾക്ക് മാറാം. എന്നാൽ ദീർഘകാലത്തേക്കുള്ള നിക്ഷേപങ്ങളായ വിദ്യാഭ്യാസത്തിനും റിട്ടയർമെന്റിനും വേണ്ടിയാണെങ്കിൽ രണ്ട് മൂന്ന് വർഷം മുൻപ് തന്നെ ഇക്വിറ്റി ഫണ്ടുകളിൽ നിന്ന് വ്യതിചലിക്കുന്നതാണ് നല്ലത്. ഇക്വിറ്റി മാർക്കറ്റുകളിൽ നിക്ഷേപിക്കുന്നതിനു പകരം ഹ്രസ്വകാല ലക്ഷ്യങ്ങൾക്ക് ലിക്വിഡ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ തന്നെ ഉപയോഗിക്കൂ.

2. പ്രകടനം വിലയിരുത്തുക
നിങ്ങളുടെ മ്യൂച്ചൽ ഫണ്ട് സ്കീമിന്റെ പ്രകടനം കൃത്യമായി മനസിലാക്കണം. ചില ആക്ടീവ് ഫണ്ടുകൾ മാർക്കറ്റിന്റെ സ്വഭാവം അനുസരിച്ചിട്ട് മോശം പ്രകടനം കാഴ്ചവെച്ചേക്കാം. അതിനാൽ അത്തരം ഫണ്ടുകളെ തിരിച്ചറിയുക. ചില മ്യൂച്ചൽ ഫണ്ടുകൾ വാങ്ങുന്ന സമയത്തെ വിലയേക്കാൾ സങ്കീർണമായിരിക്കും അത് വിൽക്കുമ്പോൾ. നിങ്ങളുടെ ഫണ്ടുകളുടെ പ്രകടനം മോശമാവുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത്.
3. ഫണ്ട് യൂണിറ്റുകൾ വിൽക്കുന്നത് ഒഴിവാക്കുക.
പലരും അവരുടെ ഇഷ്ടാനുസരണം വിവിധ ചിലവുകൾക്കായി മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വിൽക്കാറുണ്ട്. എന്നാൽ ഈ രീതി ഒഴിവാക്കണം. അത്യാവശ്യ സാമ്പത്തിക ആവശ്യങ്ങൾക്ക് മാത്രം ഈ ഫണ്ട് യൂണിറ്റുകൾ വിൽക്കാം, അതായത് മറ്റു സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതെയാവുമ്പോൾ മാത്രം. പക്ഷേ ആഡംബര ചിലവുകൾക്ക് വിൽക്കാതിരിക്കുക.
4. അപകട സാധ്യത പരിശോധിക്കുക
നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള യൂണിറ്റുകൾ മാത്രം വാങ്ങുക. ഒരുപക്ഷേ നിങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാത്ത ഫണ്ടുകൾ വാങ്ങിയാൽ അവ ഭാവിയിൽ കൂടുതൽ അപകട സാധ്യതയ്ക്ക് കാരണമായേക്കാം.
എങ്ങനെ നിക്ഷേപിക്കാം...?
വിപണി തകർച്ച സംഭവിക്കുമ്പോൾ സാധാരണയായി നിക്ഷേപകർ അവരുടെ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ ലിക്വിഡേറ്റ് ചെയ്യുകയും അത് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിലേക്ക് (എസ്.ഐ.പി) മാറ്റുകയും ചെയ്യാറുണ്ട്. എന്നാൽ വിപണി തകർച്ച ഒരിക്കലും നിരന്തരമല്ല, അതെല്ലാം താത്കാലികമാണ്. നിക്ഷേപങ്ങളിലെ മിച്ച പണം ഉണ്ടെങ്കിൽ ഇക്വിറ്റി മാർക്കറ്റുകളിലെ ഹ്രസ്വകാല ഏറ്റക്കുറച്ചിലുകളിൽ നിക്ഷേപിക്കാൻ അവസരമുണ്ട്. ഇത് കുറഞ്ഞത് ആറ് മുതൽ ഒമ്പത് മാസത്തേക്ക് നിങ്ങളുടെ പ്രതിമാസ ചെലവുകൾക്ക് സഹായിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
