ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ വിമുഖതയുള്ളവര്‍ക്കും ദീര്‍ഘകാലയളവില്‍ നേട്ടം കൊയ്യുന്നതിനൊപ്പം റിസ്‌ക് ലഘൂകരിക്കുന്നതിനുമുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. സാമ്പത്തിക വിശകലനത്തിലുള്ള സാധാരണക്കാരുടെ പരിചയക്കുറവ് മൂലമുണ്ടാകാവുന്ന നഷ്ടങ്ങളെ, താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നതിനുള്ള അവസരം കൂടിയാണ് ഇതിലൂടെ കൈവരുന്നത്. ഒരു കൂട്ടം നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുന്ന പണം, ഒന്നായി ചേര്‍ത്ത് സ്വരൂപിച്ച ശേഷം പ്രൊഫഷണല്‍ വൈദഗ്ധ്യമുളള ഫണ്ട് മാനേജരുടെ മേല്‍നോട്ടത്തില്‍ കൈകാര്യം ചെയ്യുന്ന രീതിയാണിത്.
ആംഫി (AMFI)
രാജ്യത്തെ മ്യൂച്ചല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന സമിതിയാണ് അസോസിയേഷന്‍ ഓഫ് മ്യൂച്ചല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ. മ്യൂച്ചല്‍ ഫണ്ട് വിപണിയിലെ സുതാര്യതയും ഗുണനിലവാര മാനദണ്ഡങ്ങളും പരിപാലിക്കുകയാണ് ആംഫിയുടെ പ്രധാന ചുമതലകള്‍. രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രകരായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (SEBI) കീഴില്‍ 1995-ലാണ് ആംഫി രൂപീകരിച്ചത്. നിലവിലെ മുഖ്യധാരാ മ്യൂച്ചല്‍ ഫണ്ട് സ്ഥാപനങ്ങള്‍ ആംഫിയിലെ അംഗങ്ങളാണ്.
അതേസമയം, ആറ് മാസം കൂടുമ്പോള്‍ ഓഹരികളുടെ കഴിഞ്ഞകാല പ്രകടനം വിലയിരുത്തി ആംഫി റേറ്റിങ് നല്‍കാറുണ്ട്. ഇത്തരത്തില്‍ ഈ വര്‍ഷം രണ്ടാമത്തെ പകുതിയില്‍ റേറ്റിങ് ഉയര്‍ത്തുന്നതും താഴ്ത്തുന്നതുമായ ഓഹരികളുടെ സാധ്യതാ പട്ടികയാണ് ചുവടെ ചേര്‍ക്കുന്നത്. ജൂലൈ ആദ്യ വാരത്തിലണ് ആംഫി, ഓഹരികളുടെ പട്ടിക ഔദ്യോഗികമായി പുറത്തുവിടുക. തുടര്‍ന്ന് 2022 ഓഗസ്റ്റ് മുതല്‍ 2023 ജനുവരി മാസം പൂര്‍ത്തിയാകുന്നത് വരെയും ഈ പട്ടിക നിലനില്‍ക്കും. അതിനാല്‍ ലാര്‍ജ് കാപ്, മിഡ് കാപ് വിഭാഗത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന ഓഹരികളിലേക്ക് കൂടുതല്‍ നിക്ഷേപമെത്താനുള്ള സാധ്യത വര്‍ധിക്കുകയും മറിച്ചായാല്‍ കുറയുകയും ചെയ്യാം.
ഉയര്‍ത്തപ്പെടുന്നവ
- മിഡ് കാപ് വിഭാഗത്തില്‍ നിന്നും അദാനി പവര്‍, ചോളമണ്ഡലം ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ്, ബാങ്ക് ഓഫ് ബറോഡ, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്, ബന്ധന്‍ ബാങ്ക്, പേജ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളേയും ലാര്‍ജ് കാപ് വിഭാഗത്തിലേക്ക് ഉയര്‍ത്തപ്പെടാമെന്ന് ബി&കെ സെക്യൂരിറ്റീസ് സൂചിപ്പിച്ചു.
- സമാനമായി സ്‌മോള്‍ കാപ് വിഭാഗത്തില്‍ നിന്നും ടാറ്റ ടെലിസര്‍വീസസ്, കെപിആര്‍ മില്‍സ്, തന്‍ല പ്ലാറ്റ്‌ഫോംസ്, പൂനാവാല ഫിന്‍കോര്‍പ്, ഫീനിക്‌സ് മില്‍സ്, എസ്‌കെഎഫ് ഇന്ത്യ, ചമ്പല്‍ ഫെര്‍ട്ടിലൈസര്‍ തുടങ്ങിയ ഓഹരികളെ മിഡ് കാപ് വിഭാഗത്തിലേക്ക് ഉയര്‍ത്തപ്പെടാം. മതേര്‍സണ്‍ സുമി ഓഹരികള്‍ക്കും മിഡ് കാപ്പിലേക്ക് പ്രവേശനം അനുവദിക്കാമെന് എഡല്‍വീസ് സൂചിപ്പിച്ചു.
താഴ്ത്തപ്പെടുന്നവ
- ടോറന്റ് ഫാര്‍മ, ഐഡിബിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി എഎംസി, ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്, സെയില്‍, സൈഡസ് ലൈഫ്‌സയന്‍സസ്, ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്‌സ്, പിബി ഫിന്‍ടെക് തുടങ്ങിയ ഓഹരികള്‍ ലാര്‍ജ് കാപ് വിഭാഗത്തില്‍ നിന്നും മിഡ് കാപ് വിഭാഗത്തിലേക്ക് തരം താഴ്ത്താം.
- സമാനമായി മിഡ് കാപ് വിഭാഗത്തില്‍ നിന്നും ആപ്റ്റസ് വാല്യൂ ഹൗസിങ്, ജില്ലെറ്റ് ഇന്ത്യ, അജന്ത ഫാര്‍മ, ആല്‍ക്കൈല്‍ അമീന്‍സ്, ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ്, ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സ്, ജിആര്‍ ഇന്‍ഫ്രാ, ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ്, നാറ്റ്‌കോ ഫാര്‍മ, യൂക്കോ ബാങ്ക്, ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി, നുവോകൊ വിസ്റ്റാസ് എന്നിവയെ സ്‌മോള്‍ കാപിലേക്കും താഴ്ത്താം.
പ്രവേശനം
പുതിയതായി ലിസ്റ്റ് ചെയ്യപ്പെട്ടതില്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ (എല്‍ഐസി), അദാനി വില്‍മര്‍ തുടങ്ങിയവ ഓഹരികള്‍ക്ക് നേരിട്ട് ലാര്‍ജ് കാപ് വിഭാഗത്തിലേക്ക് ഉള്‍പ്പെടുത്താം. അടുത്തിടെ അരങ്ങേറ്റം കുറിച്ച ഡെല്‍ഹിവെറി, വേദാന്ത് ഫാഷന്‍സ് എന്നിവയെ മിഡ് കാപ് വിഭാഗത്തിലേക്കും പരിഗണിക്കാം. കാമ്പസ് ആക്ടീവ്‌വെയര്‍, റെയിന്‍ബോ ചില്‍ഡ്രന്‍സ് മെഡികെയര്‍, പാരദീപ് ഫോസ്‌ഫേറ്റ്‌സ്, പ്രൂഡന്റ് കോര്‍പറേറ്റ് അഡൈ്വസറി, എഥോസ്, എജിഎസ് ട്രാന്‍സാക്ട്, വേദാന്ത ലേണിങ്, വീനസ് പൈപ്പ്‌സ് എന്നീ ഓഹരികളെ സ്‌മോള്‍ കാപ് വിഭാഗത്തിലേക്കും പരിഗണിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബി&കെ സെക്യൂരിറ്റീസ്, എഡല്‍വീസ് ആള്‍ട്ടര്‍നേറ്റീവ് റിസര്‍ച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications