തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക, അനുബന്ധ ചെറുകിട വ്യവസായ മേഖലകള്‍ക്കായി ദേശീയ കൃഷി ഗ്രാമ വികസന ബാങ്കിന്റെ (നബാര്‍ഡ്) സംസ്ഥാന ക്രെഡിറ്റ് പ്ലാന്‍ 1,62,927 കോടി രൂപയുടെ സാധ്യത കണക്കാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത് 1,52,924 കോടി രൂപയായിരുന്നു. 6.54 ശതമാനം വര്‍ദ്ധനയാണിത്. കാര്‍ഷിക അനുബന്ധ മേഖലകള്‍ക്ക് 77,135 കോടി രൂപയുടേയും സൂക്ഷ്മ ചെറുകിട ഇടത്തരം മേഖല (എം.എസ്.എം.ഇ) യ്ക്ക് 47,467 കോടി രൂപയുടേയും മറ്റ് മുന്‍ഗണനാ മേഖലകള്‍ക്ക് 38,325 കോടി രൂപയുടേയും വായ്പ സാധ്യതയാണ് കണക്കാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഇന്ന് (2021 ഫെബ്രുവരി 15 ന്) വീഡിയോ കോണ്‍ഫറന്‍സിലൂടെ നബാര്‍ഡ് സംഘടിപ്പിച്ച സംസ്ഥാന ക്രെഡിറ്റ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. 'കര്‍ഷകന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കാര്‍ഷിക ഉല്പാദനത്തിന്റെ കൂട്ടായ്മ' എന്നതാണ് ഈ വര്‍ഷത്തേ പ്രമേയം. ശാസ്ത്രീയ കൃഷി രീതികളേയും ശാസ്ത്രീയ മാനേജ്മെന്റ് സങ്കേതങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതില്‍ നബാര്‍ഡിന്റെ ശ്രമങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ (എഫ്പിഒ), ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍, കുടുംബശ്രീ, സ്വയം സഹായ ഗ്രൂപ്പുകള്‍ എന്നിവയിലൂടെ കാര്‍ഷിക, കാര്‍ഷിക ഉല്പാദന പ്രവര്‍ത്തനങ്ങളുടെ സംയോജനവും ശേഖരണവും സുസ്ഥിര വിപണന മാര്‍ഗങ്ങളും മെച്ചപ്പെട്ട വിലയും ഉറപ്പ് വരുത്തുന്നതിന് ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നബാര്‍ഡിന്റെ 1.5 കോടി രൂപ ധനസഹായത്തോടെ സംസ്ഥാന സഹകരണ ബാങ്ക് ആരംഭിച്ച പത്ത് മൊബൈല്‍ ഡെമോന്‍സ്ട്രേഷന്‍ വാനുകളുടെ പ്രവര്‍ത്തനം സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്. 2021-22 വേണ്ടി നബാര്‍ഡ് തയ്യാറാക്കിയ ഫോക്കസ് പേപ്പര്‍ പ്രകാശനം ചെയ്തു. നബാര്‍ഡ് തയ്യാറാക്കിയ ധനകാര്യ സാക്ഷരതാ വീഡിയോയുടെ പ്രകാശനം റിസര്‍വ് ബാങ്ക് മേഖലാ ഡയറക്ടര്‍ ശ്രീമതി റീനി അജിത്ത് നിര്‍വ്വഹിച്ചു.
സംസ്ഥാന ഗവണ്മെന്റ്, ബാങ്കുകള്‍, മറ്റ് പങ്കാളികള്‍ എന്നിവരുമായി കൂടിയാലോചിച്ച് നബാര്‍ഡ് 14 ജില്ലകള്‍ക്കുമായി തയ്യാറാക്കിയ സാധ്യതയുള്ള ലിങ്ക്ഡ് പ്ലാനുകളുടെ സംയോജനമാണ് സ്റ്റേറ്റ് ക്രെഡിറ്റ് പ്ലാന്‍.
നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ പി. ബാലചന്ദ്രന് അധ്യക്ഷനായിരുന്നു. ഡോ. പി സെല്‍വരാജ് സ്വാഗതവും നബാര്‍ഡ് ജനറല്‍ മാനേജര്‍ ആര്. ശങ്കര്‍ നാരായണ്‍ നന്ദിയും പറഞ്ഞു.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
