തിരുവനന്തപുരം: 2020-21 സാമ്പത്തിക വര്‍ഷത്തില്‍ നബാര്‍ഡ് വഴി കേരളത്തിന് ലഭിച്ചത് 13,425 കോടി രൂപയുടെ സാമ്പത്തിക സഹായം. നബാര്‍ഡ് വഴി സംസ്ഥാനത്തിന് ലഭിക്കുന്ന എക്കാലത്തെയും ഉയര്‍ന്ന സാമ്പത്തിക സഹായമാണ് ഇതെന്നാണ് കേന്ദ്ര പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യറോ വാര്‍ത്താ കുറിപ്പിലൂടെ അറിയിക്കുന്നത്. പുനര്‍വായ്പയിലൂടെയും നേരിട്ടുള്ള വായ്പയിലൂടെയുമാണ് ഇത്രയും വലിയ തുക കേരളത്തില്‍ വിതരണം ചെയ്തത്.
2019-20 നെ അപേക്ഷിച്ച് 26 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്തവണയുണ്ടായ്.. ഇതില്‍ 12,847 കോടി രൂപ പുനര്‍വായ്പയായി സംസ്ഥാന സഹകരണ ബാങ്ക്, സംസ്ഥാന കാര്‍ഷിക ഗ്രാമീണ വികസന ബാങ്ക്, കേരളാ ഗ്രാമീണ്‍ ബാങ്ക്, വിവിധ വാണിജ്യ ബാങ്കുകള്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണനാ മേഖലയിലെ വായ്പകള്‍ക്കാണ് നല്‍കിയിട്ടുള്ളതെന്നും കേന്ദ്ര വൃത്തങ്ങള്‍ അറിയിക്കുന്നു.

9,252 കോടി രൂപ കാര്‍ഷിക മേഖലയിലെ വിള വായ്പ, എം.എസ്.എം.ഇ മേഖലയിലെ പ്രവര്‍ത്തന മൂലധനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഹ്രസ്വകാല വായ്പയായിട്ടാണ് നല്‍കിയിട്ടുള്ളത്. ബാക്കി തുകയായ 3,595 കോടി രൂപ ദീര്‍ഘകാല വായ്പയായി കാര്‍ഷിക, കാര്‍ഷികേതര അനുബന്ധ മേഖലകളിലും എം.എസ്.എം.ഇ മേഖലയിലും നല്കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നബാര്‍ഡ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍ (ആര്‍ഐഡിഎഫ്) നിന്നും 538 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കൈത്തറി മേഖലയുടെ പ്രോത്സാഹനത്തിന് രണ്ട് പ്രദര്‍ശനങ്ങള്‍, കര്‍ഷക ഉത്പാദക സംഘങ്ങളുടെ വളര്‍ച്ചയ്ക്കും സ്വയംപര്യാപ്തയ്ക്കും നല്കുന്ന ഗ്രാന്റ് സഹായം, സഹകരണ പരിശീലന സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് എന്നിവയും നബാര്‍ഡ് പിന്തുണ നല്കിയ മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും. ഈ സാമ്പത്തിക വര്‍ഷത്തിലും നബാര്‍ഡില്‍ നിന്നും വലിയ സാമ്പത്തിക സഹായം കേരളത്തിനുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications