ബോക്സോഫിസിൽ ബോളിവുഡ് സിനിമകളെ കടത്തി വെട്ടുന്ന രീതിയിലാണ് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമാ ഇൻഡസ്ട്രിയുടെ വളർച്ച. കഴിഞ്ഞ ഏതാനും വർഷങ്ങൾ നോക്കിയാൽ ബാഹുബലി, കെജിഎഫ് തുടങ്ങി വമ്പൻ ചിത്രങ്ങളാണ് തെന്നിന്ത്യയിൽനിന്നും ബോക്സോഫിസിൽ ചരിത്രം കുറിച്ചത്. തെന്നിന്ത്യൻ സിനിമാ ഇൻഡസ്ട്രിയുടെ ഈ വളർച്ച താരങ്ങളുടെ സമ്പത്തിലും പ്രതിഫലിച്ചിട്ടുണ്ട്. ബോളിവുഡ് താരങ്ങളെക്കാൾ സമ്പത്തിൽ ഏറെ മുന്നിലാണ് ചില തെന്നിന്ത്യൻ താരങ്ങൾ.
പണം വരുന്നതും പോകുന്നതും അറിയുന്നില്ലേ? ഈ നിസാര കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി നേട്ടമുണ്ടാക്കാം
തെലുങ്ക് സൂപ്പർതാരം നാഗാർജുന അക്കിനേനിയാണ് നിലവിൽ തെന്നിന്ത്യയിലെ ഏറ്റവും ധനികനായ നടൻ. മണികൺട്രോളിന്റെ കണക്കനുസരിച്ച്, നാഗാർജുനയുടെ ആസ്തി 410 മില്യൺ ഡോളറാണ് (3572 കോടിയിൽ കൂടുതൽ). ഇന്ത്യയിലെ ഏറ്റവും ധനികനായ നടന്മാരിൽ ഒരാളാണ് നാഗാർജുന. ഷാരൂഖിനും ജൂഹി ചൗളയ്ക്കും തൊട്ടുപിന്നിലാണ് അദ്ദേഹം. അമിതാഭ് ബച്ചൻ (3200 കോടി), ഹൃതിക് റോഷൻ (3100 കോടി), സൽമാൻ ഖാൻ (2900 കോടി), അക്ഷയ് കുമാർ (2700 കോടി), ആമിർ ഖാൻ (1900 കോടി) തുടങ്ങിയ ബോളിവുഡ് താരങ്ങളെയെല്ലാം പിന്നിലാക്കിയാണ് നാഗാർജുന പട്ടികയിൽ മുന്നിലെത്തിയത്.

നാഗാർജുനയ്ക്ക് തൊട്ടുപിന്നിൽ ചിരഞ്ജീവിയാണ്. അദ്ദേഹത്തിന്റെ ആസ്തി 1650 കോടിയെന്നാണ് റിപ്പോർട്ട്. രാം ചരൺ (1370 കോടി), കമൽ ഹാസൻ (600 കോടി), രജനീകാന്ത് (500 കോടി), ജൂനിയർ എൻടിആർ (500 കോടി), പ്രഭാസ് (250 കോടി) എന്നിവരാണ് അതിസമ്പന്നരായ മറ്റ് തെന്നിന്ത്യൻ താരങ്ങൾ.
തെലുങ്ക് സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് നാഗാർജുന എങ്കിലും സമ്പത്തിന്റെ കാര്യത്തിൽ മുന്നിലായിരുന്നില്ല. തെന്നിന്ത്യയിലെ ഏറ്റവും ധനികനായ നടൻ എന്ന പേര് ഏറ്റവും കൂടുതൽ കാലം ചിരഞ്ജീവിക്കായിരുന്നു. പിന്നീട്, ഈ നേട്ടം പ്രഭാസിനും രാം ചരണിനും ആയിരുന്നു. ബിസിനസിലൂടെയാണ് നാഗാർജുന സമ്പന്നരായ താരങ്ങളുടെ പട്ടികയിൽ മുന്നിലെത്തിയത്.
ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ? അപകടമാണ്, ഒരിക്കലും സമ്പത്തുണ്ടാക്കാൻ പറ്റില്ല
സിനിമകളിൽ നിന്ന് മാത്രമല്ല, റിയൽ എസ്റ്റേറ്റ്, സ്പോർട്സ് ഫ്രാഞ്ചൈസികൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ബിസിനസുകളിലെ നിക്ഷേപങ്ങളിലൂടെയും നാഗാർജുനയുടെ സമ്പത്ത് വർധിച്ചിട്ടുണ്ട്. ടോളിവുഡിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനികളിലൊന്നും സ്റ്റുഡിയോകളിലും ഒന്നായ അന്നപൂർണ്ണ സ്റ്റുഡിയോയുടെ ഉടമയാണ് നാഗാർജുന. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ N3 റിയൽറ്റി എന്റർപ്രൈസസും അദ്ദേഹത്തിന്റേതാണ്. നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റുകളുടെ ആകെ മൂല്യം ഏകദേശം 900 കോടിയാണ്. കൂടാതെ, ഒരു സ്വകാര്യ ജെറ്റ്, ആഡംബര കാറുകൾ എന്നിവയ്ക്കു പുറമേ, മൂന്ന് സ്‌പോർട്‌സ് ഫ്രാഞ്ചൈസികളും നാഗാർജുനയ്ക്ക് സ്വന്തമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
