നിന്നുള്ള മിഡ് ക്യാപ് നവരത്‌ന കമ്പനിയായ എൻബിസിസി (ഇന്ത്യ) ലിമിറ്റഡ് മികച്ച പ്രകടനമാണ് വെള്ളിയാഴ്ച ഓഹരി വിപണിയിൽ നടത്തിയത്. 9 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ശ്രീനഗർ ഡെവലപ്‌മെൻ്റ് അതോറിറ്റിയിൽ നിന്ന് പുതിയ കരാർ ലഭിച്ചതായി കമ്പനി അറിയിച്ചതിനെത്തുടർന്നാണ് ഓഹരിയുടെ കുതിപ്പ്. കൺസ്ട്രക്ഷൻ കമ്പനിയായ എൻബിസിസിയിൽ ബ്രോക്കറേജുകൾ ബുള്ളിഷാണ്. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ അറിയാം.
15,000 കോടിയുടെ കരാർ
ശ്രീനഗർ വികസന അതോറിറ്റിയിൽ നിന്ന് 15,000 കോടി രൂപയുടെ പുതിയ കാരാറാണ് എൻബിസിസിക്ക് ലഭിച്ചത്. ശ്രീനഗർ (ജെ&കെ) ബെമിന, രാഖ്-ഇ-ഗുണ്ട് അക്ഷയിൽ 406 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന സ്ഥലത്തെ ടൗൺഷിപ്പിൻ്റെ വികസനമാണ് കരാർ. എൻബിസിസി പ്രോജക്ട് മാനേജ്‌മെൻ്റ്, മാർക്കറ്റിംഗ് കൺസൾട്ടൻ്റ് എന്നീ നിലകളിൽ പദ്ധതി നടപ്പാക്കും.
അഞ്ച് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി പദ്ധതി പൂർത്തീകരിക്കുമെന്നും എല്ലാ ആധുനിക സൗകര്യങ്ങളും സൗകര്യങ്ങളുമുള്ള റെസിഡൻഷ്യൽ പ്ലോട്ടുകൾ, വില്ലകളുടെ വികസനം, അപ്പാർട്ട്‌മെൻ്റുകൾ, വാണിജ്യ ഓഫീസുകൾ, ഇൻഡോർ സ്‌പോർട്‌സ് സെൻ്റർ, 5-നക്ഷത്ര റിസോർട്ടുകൾ എന്നിവ ഉൾപ്പെടുന്നതായിരിക്കും ടൗൺഷിപ്പ്.

മൾട്ടിബാഗർ ഓഹരി
ബിഎസ്ഇയിൽ 9.35 ശതമാനം നേട്ടത്തോടെ 184.70 രൂപ എന്ന നിലയിലാണ് വെള്ളിയാഴ്ച എൻബിസിസി ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. അഞ്ച് ദിവസത്തിനിടെ 8.81 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. അതേസമയം ഒരു മാസത്തിനിടെ 2.69 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. 125.82 ശതമാനമാണ് 2024-ൽ ഇതുവരെ ഓഹരി നേടിയ മുന്നേറ്റം.
കഴിഞ്ഞ ഒരു വർഷത്തിനിടെ 278.10 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും എൻബിസിസിക്ക് സാധിച്ചു. 198.25 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 46.61 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ഷെയർഹോൾഡിംഗ്
2024 ജൂൺ പാദത്തിൽ എഫ്ഐഐ ഓഹരി ഹോൾഡിംഗ്സ് 4.33 ശതമാനത്തിൽ നിന്ന് 4.43 ശതമാനം ആയി വർദ്ധിപ്പിച്ചു. 2024 ജൂൺ പാദത്തിൽ എഫ്ഐഐ നിക്ഷേപകരുടെ എണ്ണം 119ൽ നിന്ന് 155 ആയി ഉയർന്നു.
ടാർഗെറ്റ് വില
ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ എൻബിസിസി ഓഹരിക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. 205 രൂപയാണ് ടാർഗെറ്റ് വില. സ്റ്റോപ്പ് ലോസ് 145 രൂപ.

ഡിവിഡൻ്റ്
2012 ഓഗസ്റ്റ് 30 മുതൽ 14 തവണ എൻബിസിസി ലാഭവിഹിതം പ്രഖ്യാപിച്ചു. കഴിഞ്ഞ 1-വർഷത്തിൽ ഓഹരിക്ക് 0.54 രൂപ എന്ന ഇക്വിറ്റി ഡിവിഡൻ്റ് പ്രഖ്യാപിച്ചു. നിലവിലെ ഓഹരി വിലയായ 181.50 രൂപയിൽ കമ്പനി 0.30 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്യുന്നു.
എൻബിസിസി
കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര സിവില്‍ എന്‍ജിനീയറിങ് വ്യവസായ സ്ഥാപനമാണ് എന്‍ബിസിസി (ഇന്ത്യ) ലിമിറ്റഡ്. 60 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ പൊതുമേഖലാ സ്ഥാപനത്തിന് നവരത്‌ന പദവിയും ലഭിച്ചിട്ടുണ്ട്. ഉന്നത ഗുണനിലവാരവും നൂതന സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തന രീതിയാലും നിര്‍മാണ മേഖലയില്‍ കമ്പനിക്ക് പ്രധാന സ്ഥാനം നേടാനായി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് ഇനി എന്ത് സംഭവിക്കും?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?



Click it and Unblock the Notifications