തുടര്‍ച്ചയായ രണ്ടാം ദിവസവും ചുവപ്പണിഞ്ഞ് സൂചികകള്‍. നേട്ടത്തോടെയാണ് തുടങ്ങിയതെങ്കിലും ഇടവേളയിലെ കയറ്റിറക്കങ്ങള്‍ ഒടുവില്‍ പ്രധാന സൂചികകള്‍ നഷ്ടത്തോടെയാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. 17,400-ന് മുകളില്‍ പിടിച്ചു നില്ക്കാനായില്ലെങ്കിലും നിഫ്റ്റി നിര്‍ണായകമായ17,300 നിലവാരം കാത്തുസൂക്ഷിച്ചതും ശ്രദ്ധേയമായി. എഫ്ഒഎംസി യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവന്നതിന് പിന്നാലെ അമേരിക്കന്‍ സൂചികകളിലെ ഇടിവും ക്രൂഡ് ഓയില്‍ വില 94 ഡോളറിന് മുകളിലേക്ക് തിരികെയെത്തിയതും ആഭ്യന്തര വിപണിയെ സമ്മര്‍ദത്തിലാഴ്ത്തി.
ബാങ്ക്, ഐടി വിഭാഗം ഓഹരികളാണ് സൂചികകളെ പിറകോട്ടടിച്ചത്. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 17 പോയിന്റ് നഷ്ടത്തില്‍ 17,304-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 105 പോയിന്റ് ഇടിഞ്ഞ് 57,892-ലും ക്ലോസ് ചെയ്തു. അതേസമയം, എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 422 പോയിന്റ് നഷ്ടപ്പെടുത്തി 37,531-ലും വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയുടെ ഇന്നത്തെ ഉയര്‍ന്ന നിലവാരം 17,422-ലും താഴ്ന്ന നിലവാരം 17,235-ലും രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 17,322-ലായിരുന്നു ക്ലോസിങ്.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
നിഫ്റ്റി സൂചികയുടെ ടെക്നിക്കല്‍ ചാര്‍ട്ട് വിലയിരുത്തിയാല്‍ 'ലോവര്‍ ഹൈ ലോവര്‍ ലോ' പാറ്റേണ്‍ ദൃശ്യമാണ്. ഇത് വരുന്ന വ്യാപാരവേളയിലെ ദുര്‍ബലാവസ്ഥയെ സൂചിപ്പിക്കുന്നു. അതുപോലെ ബോളിഞ്ചര്‍ ബാന്‍ഡിന്റെ മധ്യഭാഗത്തിനും താഴേക്ക് സൂചിക എത്തിയതും ബെയറിഷ് ട്രെന്‍ഡിനെ അടിവരയിടുന്നു. സമാനമായി സൂചിക 21-ഡിഎംഎ, 50-ഡിഎംഎ നിലവാരങ്ങള്‍ക്ക് താഴെ വ്യാപാരം ചെയ്യപ്പെടുന്നതും ബെയറിഷ് സൂചന നല്കുന്നു. നിലവില്‍ നിഫ്റ്റിക്ക് 17,130-ല്‍ ശക്തമായ സപ്പോര്‍ട്ട് ലഭിക്കുന്നുണ്ട്. ഇവിടെ തകര്‍ന്നാല്‍ 17,000 മുതല്‍ 16,800 നിലവാരത്തിലേക്ക് വീഴാം. അതുപോലെ 17,500 നിലവാരത്തിലാണ് റെസിസ്റ്റന്‍സ് അനുഭവപ്പെടുക.
നേട്ടവും കോട്ടവും
എന്‍എസ്ഇയില്‍ ബാങ്ക് ഓഹരികളുടെ സൂചികകളിലാണ് പ്രധാനമായും വില്‍പ്പന സമ്മര്‍ദം ദൃശ്യമായത്. ഒരു ശതമാനത്തിലേറെ നഷ്ടം ബാങ്ക്-നിഫ്റ്റി നേരിട്ടു. ഐടി വിഭാഗം സൂചികയും 0.5 ശതമാനത്തോളം നഷ്ടം നേരിട്ടു. അതേസമയം, ഊര്‍ജ വിഭാഗത്തിലെ ഓഹരികളുടെ സൂചിക 2 ശതമാനത്തിലേറെ മുന്നേറി. ഹെവി വെയിറ്റ് ഇന്‍ഡക്സ് ഓഹരിയായ റിലയന്‍സ് ഒരു ശതമാനത്തിലേറെ മുന്നേറിയതും പ്രധാന സൂചികയുടെ നഷ്ടം കുറയ്ക്കാന്‍ സഹായിച്ചു. അതേസമയം, ബിഎസ്ഇയിലെ മിഡ് കാപ് സൂചിത 0.22 ശതമാനവും സ്മോള്‍ കാപ് വിഭാഗം സൂചിക 0.62 ശതമാനവും നഷ്ടത്തിലാണ് അവസാനിച്ചത്.
എഡി റേഷ്യോ
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,094 ഓഹരികളില്‍ 1,334 ഓഹരികളും നഷ്ടവും 709 എണ്ണത്തില്‍ വില വര്‍ധനയും രേഖപ്പെടുത്തി. ഇന്നത്തെ അഡ്വാന്‍സ്- ഡിക്ലെയിന്‍ (എഡി) റേഷ്യോ 0.53-ലേക്ക് ഇടിഞ്ഞു. വിപണിയിലെ പൊതുവികാരം ബെയറിഷാണെന്നാണ് എഡി റേഷ്യോ ഇത്രയും താഴ്ന്നതിലൂടെ വെളിവാകുന്നത്. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്സ് (VIX), 7 ശതമാനത്തോളം ഉയര്‍ന്ന് 22.01-ലേക്കെത്തി. വിക്സ് നിരക്കുകള്‍ 20 നിലവാരത്തിന് മുകളില്‍ തുടരുന്നത് വിപണിക്ക് ശുഭകരമല്ല.
മുഖ്യ ഓഹരികളുടെ പ്രകടനം
- നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് ഓഹരികളില്‍ 17 എണ്ണം ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് 2.76 ശതമാനവും എച്ച്ഡിഎഫ്സി 2.03 ശതമാനവും ഒഎന്‍ജിസി 1.90 ശതമാനവും റിലയന്‍സ് 1.27 ശതമാനവും എച്ച്ഡിഎഫ്സി ലൈഫ് 1.07 ശതമാനവും മുന്നേറി.
- നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 33 എണ്ണം വിലയിടിവ് രേഖപ്പെടുത്തി. അള്‍ട്രാടെക് സിമന്റ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, യുപിഎല്‍ എന്നീ ഓഹരികള്‍ ഒരു ശതമാനത്തിലേറെ ഇടിഞ്ഞു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications