മള്‍ട്ടിബാഗര്‍ സ്മോള്‍ കാപ്പ് ഓഹരി - നിയോജന്‍ കെമിക്കല്‍സ് - ചൊവാഴ്ച്ച 14 ശതമാനം നേട്ടം കയ്യടക്കിയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. തിങ്കളാഴ്ച്ച 1,409 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില ഒറ്റ ദിവസം കൊണ്ട് 1,609 രൂപയിലെത്തി.
ദിവസവ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ 1,660 രൂപ വരെയ്ക്കും ഉയരാന്‍ നിയോജന്‍ കെമിക്കല്‍സിന് സാധിച്ചിരുന്നു.

കമ്പനിയുടെ ഓഹരികള്ക്കെന്ത് പറ്റിയെന്നല്ലേ?
ജാപ്പനീസ് കമ്പനിയായ എംയു അയോണിക് സൊലൂഷന്‍സ് കോര്‍പ്പറേഷനുമായി (MUIS) നിയോജന്‍ കെമിക്കല്‍സ് സഹകരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഓഹരി വിലയിലെ കുതിപ്പ്. ഇന്ത്യയില്‍ ഇലക്ട്രോലൈറ്റുകള്‍ നിര്‍മിക്കാനുള്ള ടെക്നോളജി ലൈസന്‍സ് നിയോജെന്‍ കെമിക്കല്‍സ് പുതിയ കൂട്ടുകെട്ടിലൂടെ കൈവരിക്കും.
രാജ്യത്ത് ബ്രോമിന്, ലിഥിയം മൂലകങ്ങള്‍ അധിഷ്ഠിതമാക്കി സ്പെഷ്യാലിറ്റി കെമിക്കലുകള്‍ നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് നിയോജന്‍ കെമിക്കല്‍സ്.
ചൊവാഴ്ച്ച വിപണിയില്‍ കയ്യടി നേടിയ മറ്റൊരു സ്മോള്‍കാപ്പ് കമ്പനിയാണ് ബന്നാരി അമ്മന്‍ സ്പിന്നിങ് മില്‍സ്. 8 ശതമാനത്തിലേറെ ഉയര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തി. ഒരുഘട്ടത്തില്‍ 45.40 രൂപ വരെയ്ക്കും ഉയര്‍ന്ന കമ്പനിയുടെ ഓഹരി വില അവസാന മണി മുഴങ്ങുമ്പോള്‍ 43.70 രൂപയിലാണ് തിരശ്ശീലയിട്ടത്.

അടുത്തവാരം ധനസമാഹരണത്തിനുള്ള പദ്ധതി അവതരിപ്പിക്കുമെന്ന പ്രഖ്യാപനം ബന്നാരി അമ്മന്‍ സ്പിന്നിങ് മില്‍സിലേക്ക് നിക്ഷേപകരുടെ നോട്ടം വര്‍ധിപ്പിക്കാന്‍ ഇടയാക്കി. ഏപ്രില്‍ 19 -ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ധനസമാഹരണത്തിനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കുമെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു.
പറഞ്ഞുവരുമ്പോള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകരുടെ കാശ് വെള്ളത്തിലാക്കിയ ഓഹരികളില്‍ ഒന്നാണ് ബന്നാരി അമ്മന്‍ സ്പിന്നിങ് മില്‍സ്. 47 ശതമാനം വിലയിടിവ് ഓഹരികളില്‍ കാണാം. കഴിഞ്ഞമാസവും 5 ശതമാനം തകര്‍ച്ച സ്റ്റോക്കില്‍ സംഭവിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

ജി വി ഇലക്ട്രിക്കൽസ് ഐപിഒ ലിസ്റ്റിംഗ് ഇന്ന്: വൻ ഡിമാൻഡിന് പിന്നാലെ വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി വിദഗ്ധർ

188 ഇരട്ടി സബ്സ്ക്രിപ്ഷൻ; എംവി ഇലക്ട്രോസിസ്റ്റംസ് ഐപിഒ ഇന്ന് വിപണിയിൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications