രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തൊഴിൽ തേടിയും ഉന്നത വിദ്യാഭ്യാസത്തിനുമായുള്ള കുടിയേറ്റം ഇന്ന് പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്. ഇവിടെ കുറഞ്ഞ തൊഴില്ലായ്മ നിരക്കും മികച്ച സമ്പദ്‍വ്യവസ്ഥയുമുള്ള രാജ്യങ്ങളാണ് വ്യക്തിപരമായി വികസിക്കാൻ സാധിക്കുക.
വിദേശത്തേക്ക് തൊഴിൽ സാധ്യതകൾ അന്വേഷിക്കുമ്പോൾ തൊഴിൽ വിപണി, ശമ്പളം, വിസ നിയമങ്ങൾ, ഭാഷ തുടങ്ങിയ നിരവധി കാര്യങ്ങൾ നോക്കണം. യൂറോപ്പിൽ വിവിധ ബഹുരാഷ്ട്ര കമ്പനികളുടെ ആസ്ഥാനമായ മികച്ച സമ്പദ്‍വ്യവസ്ഥയും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുമുള്ള നെതർലാൻഡ്സിൽ ജോലി നോക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം.
നെതർലാൻഡ്സിലെ തൊഴിൽ വിപണി
തെർലാൻഡ്സിലെ തൊഴിലില്ലായ്മ കണക്കുകൾ യൂറോപ്യൻ യൂണിയനിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. 2023 മാർച്ചിൽ 3.5 ശതമാനമാണ് നെതർലാൻഡിലെ തൊഴിലില്ലായ്മ നിരക്ക്. യൂറോപ്പിൽ ഇത് 6 ശതമാനമാണ്. താരതമ്യേന സ്ഥിരതയുള്ള സമ്പദ്‍വ്യവസ്ഥയുള്ള നെതർലാൻഡ്‌സിൽ അനുകൂലമായ നികുതി വ്യവസ്ഥകൾ കാരണം ധാരാളം വിദേശ നിക്ഷേപമുണ്ട്. ഐഎൻജി ഗ്രൂപ്പ്, റോയൽ ഡച്ച് ഷെൽ ഗ്രൂപ്പ്, യൂണിലിവർ, ഫിലിപ്സ്, ഹൈനെകെൻ എന്നിങ്ങനെ വിവിധ ബഹുരാഷ്ട്ര കമ്പനികളുടെ ആസ്ഥാനവും നെതർലാൻസിലാണ്.

ഒഴിവുകൾ
കൃഷി, ക്രിയേറ്റീവ് ഇൻഡസ്ട്രി, കെമിക്കൽ, ഊർജ്ജം, ഐ.ടി, ഹെൽത്ത് കെയർ, ലോജിസ്റ്റിക്ക്സ്, സർവീസ് ആൻഡ് ഹോസ്പ്പിറ്റാലിറ്റി മേഖലകളിലാണ് നെതർലാൻഡ്സിൽ കൂടുതൽ തൊഴിലൽ വളർച്ചയുള്ളത്. 2022 അവസാനത്തോടെയുള്ള കണക്ക് പ്രകാരം നെതർലാൻഡിൽ 4,42,000 ജോലികൾ ലഭ്യമാണ്. ഇതിൽ 35,000 ത്തോളം പൊതുമേഖല അവസരങ്ങളുമുണ്ട്.
ശമ്പളം
നെതർലാൻഡിൽ 14.2 ശതമാനമാണ് ലിംഗ വേതന വ്യത്യാസം. അതായത് പുരുഷന്മാർക്ക് ലഭിക്കുന്നതിനേക്കാൾ 14.20 ശതമാനം കുറവ് ശമ്പളമാണ് സ്ത്രീകൾക്ക് നെതർലാൻസ്ഡിൽ ലഭിക്കുന്നത്. ഇത് ജോലികളുടെ ശരാശരി ശമ്പളത്തിലും പ്രതിഫലിക്കും. സെൻട്രൽ ബ്യൂറോ ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക് പ്രകാരം പുരുഷന്മാർ പ്രതിവർഷം ശരാശരി 47,930 യൂറോയാണ് സമ്പാദിക്കുന്നത്. സ്ത്രീകൾക്കാവട്ടെ പ്രതിവർഷത്തെ വരുമാനം 31,290 യൂറോ ആണ്.
നെതർലാൻസിൽ ഏറ്റവും ഉയർന്ന വാർഷിക ശമ്പളമുള്ള മേഖല ബാങ്കിംഗാണ്. 67,548 യൂറോയാണ് വാർഷിക ശമ്പളം. നിയമ മേഖലയിൽ 63,504 യൂറോയും കെമിക്കൽ, ഓയിൽ, പവർ സെക്ടരുകളിൽ 61,482 യൂറോയും ശമ്പളമായി ലഭിക്കും.
വിസ സൗകര്യം
യൂറോപ്യൻ യൂണിയൻ രാജ്യമായതിനാൽ തന്നെ നെതർലാൻഡ്സിൽ യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ നിന്നുള്ളവർക്കോ യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനിലെ രാജ്യങ്ങളിൽ നിന്നുള്ളവർക്കോ വർക്ക് വിസയോ റസിഡൻസ് പെർമിറ്റോ ആവശ്യമില്ലാതെ നെതർലാൻഡിൽ താമസിക്കാനും ജോലി ചെയ്യാനും സ്വാതന്ത്ര്യമുണ്ട്. മറ്റു വി നിന്നുള്ള വ്യക്തികളാണെങ്കിൽ തൊഴിലുടമ നൽകുന്ന വർക്ക് പെർമിറ്റ് ആവശ്യമാണ്. കൂടാതെ റസിഡൻസ് പെർമിറ്റും കൈവശം വയ്ക്കണം.
ഭാഷ
നെതർലാൻഡിൽ ജോലി ചെയ്യാനോ താമസിക്കാനോ ഡച്ച് ഭാഷ നിർബന്ധമില്ല. ഡച്ച് സംസാരിക്കാൻ കഴിയുന്നു എന്നത് ജോലി സാധ്യത വർധിപ്പിക്കുന്ന ഘടകമാണ്. യൂബർ, അഡിഡാസ് പോലുള്ള അന്താരാഷ്‌ട്ര കമ്പനിയിൽ ജോലി ചെയ്യുന്നതിന് ഭാഷ തടസമാകുന്നില്ല. ഒരു ചെറിയ കമ്പനിയിലാണ് ജോലി ചെയ്യുകയാണെങ്കിൽ ഡച്ച് ഭാഷ മനസ്സിലാക്കേണ്ടതുണ്ട്.
യോഗ്യത
നെതർലാൻഡ്സിൽ ജോലിക്കുള്ള വിദ്യാഭ്യാസ യോഗ്യത ഓരോ വിഭാഗത്തിലും വ്യത്യസപ്പെടും. ഒരു ബാച്ചിലേഴ്സ് ബിരുദമെങ്കിലും നേടിയിട്ടുണ്ടെങ്കിൽ നെതർലാൻഡിൽ ജോലി കണ്ടെത്താനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത നെതർലാൻഡിൽ അംഗീകാരമുള്ളതാണോ എന്നറിയാൻ ന്യുഫിക് വെബ്സൈറ്റ് സന്ദർശിക്കാം.
ജോലിക്കായുള്ള അഭിമുഖ സമയത്ത് യഥാർത്ഥ സർട്ടിഫിക്കറ്റുകളും മുൻ തൊഴിലുടമകളിൽ നിന്നുള്ള റഫറൻസുകളും ഹാജരാക്കണം. മുൻ തൊഴിൽദാതാവ് നെതർലാൻഡ്‌സിന് പുറത്തുള്ളവരാണെങ്കിൽ അവ ലിൻക്ഡ്ഇൻ വഴി അപ്‍ലോഡ് ചെയ്യാം.
ശ്രദ്ധിക്കാം
നെതർലാൻഡ്സിൽ ജോലി ആരംഭിക്കുന്നതിന് മുൻപ് സിറ്റിസൺ സർവീസ് നമ്പർ ആവശ്യമാണ്. ബാങ്ക് അക്കൗണ്ട് തുറക്കുന്നത് ഉൾപ്പെടെയുള്ള നെതർലാൻഡിലെ ഭൂരിഭാഗം ഔദ്യോഗിക കാര്യങ്ങൾക്കും ഈ നമ്പർ ആവശ്യമാണ്. നെതർലാൻഡ്സിൽ എത്തിയതിന് തൊട്ടുപിന്നാലെ ഇതിനായി അപേക്ഷിക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications