പോയവാരം 25-50% വരെ നേട്ടം സമ്മാനിച്ച 13 സ്‌മോള്‍-കാപ്പ് ഓഹരികള്‍; പട്ടികയില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും!

വെള്ളിയാഴ്ച്ച രണ്ടു ശതമാനം നേട്ടം കുറിച്ചുകൊണ്ടാണ് വിപണി വാരാന്ത്യത്തിലേക്ക് കടന്നത്. ആഗോള വിപണികളില്‍ ഒമിക്രോണ്‍ ഭീതി പതിയെ കെട്ടടങ്ങുന്നതും റിസര്‍വ് ബാങ്കിന്റെ ഉദാരമായ വായ്പാ നയവും ഇന്ത്യയില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം കൂട്ടി. പോയവാരം ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 1090.21 പോയിന്റ് കൂട്ടിച്ചേര്‍ത്ത് 58,786.67 എന്ന നിലയ്ക്കാണ് വ്യാപാരം അവസാനിപ്പിച്ചത് (1.88 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 314.6 പോയിന്റ് ഉയര്‍ന്ന് 17,511.3 എന്ന നിലയിലും ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടു (1.82 ശതമാനം നേട്ടം).

വില സൂചികകൾ

വ്യവസായങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വില സൂചികകളില്‍ ബിഎസ്ഇ റിയല്‍റ്റി 5 ശതാനവും മെറ്റല്‍ 4.7 ശതമാനവും കാപ്പിറ്റല്‍ ഗൂഡ്‌സ് 3.3 ശതമാനവും വീതം മുന്നേറി. വിശാല സൂചികകളില്‍ ബിഎസ്ഇ മിഡ്-കാപ്പ് 2 ശതമാനവും സ്‌മോള്‍-കാപ്പ് 3 ശതമാനവും വീതമാണ് കയറിയത്. പോയവാരം 109 സ്‌മോള്‍-കാപ്പ് ഓഹരികള്‍ 10 മുതല്‍ 50 ശതമാനം വരെ നിക്ഷേപകര്‍ക്ക് ലാഭം സമ്മാനിച്ചു.

പട്ടികയിൽ ഇവർ

നെറ്റ്‌വര്‍ക്ക് 18 മീഡിയ, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ഹിന്ദുസ്താന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി, 63 മൂണ്‍സ് ടെക്‌നോളജീസ്, മഹാനഗര്‍ ടെലിഫോണ്‍ നിഗം, റാംകി ഇന്‍ഫ്രാസ്ട്രക്ചര്‍, ബിസിഎല്‍ ഇന്‍ഡസ്ട്രീസ്, ശ്രീ രേണുക ഷുഗര്‍സ് തുടങ്ങിയ കമ്പനികള്‍ ഈ നിരയിലുണ്ട്.

ഈ അവസരത്തില്‍ കഴിഞ്ഞവാരം 25 മുതല്‍ 50 ശതമാനം വരെ നേട്ടം കുറിച്ച സ്‌റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം.

 
സ്റ്റോക്കുകൾ
  • നെറ്റ്‌വര്‍ക്ക് 18 മീഡിയ & ഇന്‍വെസ്റ്റ്‌മെന്റ്‌സ് - 50.44 ശതമാനം
  • റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് - 48.97 ശതമാനം
  • ഹിന്ദുസ്താന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി - 47.13 ശതമാനം
  • 63 മൂണ്‍സ് ടെക്‌നോളജീസ് - 46.61 ശതമാനം
  • മഹാനഗര്‍ ടെലിഫോണ്‍ നിഗം - 35.71 ശതമാനം
  • റാംകി ഇന്‍ഫ്രസ്ട്രക്ചര്‍ - 31.15 ശതമാനം
  • ബിസിഎല്‍ ഇന്‍ഡസ്ട്രീസ് - 29.36 ശതമാനം
  • ശ്രീ രേണുക ഷുഗര്‍സ് - 28.68 ശതമാനം
  • ഐഎഫ്‌സിഐ - 28.60 ശതമാനം
  • ബ്രൈറ്റ്‌കോം ഗ്രൂപ്പ് - 27.51 ശതമാനം
  • രത്തന്‍ഇന്ത്യ പവര്‍ - 27.23 ശതമാനം
  • ടിപ്പ്‌സ് ഇന്‍ഡസ്ട്രീസ് - 27.01 ശതമാനം
  • ജെഎസ്ഡബ്ല്യു ഇസ്പാറ്റ് സ്‌പെഷ്യല്‍ പ്രോഡക്ട്‌സ് - 26.77 ശതമാനം
വീഴ്ച

മറുഭാഗത്ത് എന്‍എക്‌സ്ടി ഡിജിറ്റല്‍, എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസ്, പനേഷ്യ ബയോടെക്ക്, പ്രൈം ഫോക്കസ്, ആവാസ് ഫൈനാന്‍ഷ്യേഴ്‌സ്, ഇന്ദ്രപ്രസ്ഥ മെഡിക്കല്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനികള്‍ ബിഎസ്ഇ സ്‌മോള്‍-കാപ്പ് സൂചികയില്‍ കാര്യമായ തകര്‍ച്ച നേരിട്ടതും കാണാം.

'കഴിഞ്ഞവാരം മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത ചാഞ്ചാട്ടത്തിനാണ് ഓഹരി വിപണി സാക്ഷിയായത്. അമേരിക്ക പലിശ നിരക്ക്, പണലഭ്യത എന്നിവയില്‍ പിടിമുറുക്കാനൊരുങ്ങുന്നതും ഒമിക്രോണ്‍ ഭീതിയെത്തുടര്‍ന്ന് ലോകരാജ്യങ്ങള്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതും ഇന്ത്യന്‍ വിപണിയുടെ ചാഞ്ചാട്ടത്തിന് കാരണമായി', ബ്രോക്കറേജായ എംകെ വെല്‍ത്ത് മാനേജ്‌മെന്റിന്റെ റിസര്‍ച്ച് മേധാവി ജോസഫ് തോമസ് പറയുന്നു.

 
നേട്ടക്കാർ

വിപണി താഴേക്ക് പോയെങ്കിലും ഗുണനിലവാരമേറിയ സ്‌റ്റോക്കുകള്‍ മികച്ച വിലയില്‍ വാങ്ങാനുള്ള സുവര്‍ണാവസരമായാണ് നിക്ഷേപകര്‍ വീഴ്ച്ചയെ കണ്ടത്.

ബിഎസ്ഇ മിഡ്-കാപ്പ് സൂചികയില്‍ ഐഡിബിഐ ബാങ്ക്, വോഡഫോണ്‍ ഐഡിയ, ഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, എബിബി ഇന്ത്യ, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, കാനറ ബാങ്ക്, അദിത്യ ബിര്‍ല കാപ്പിറ്റല്‍ തുടങ്ങിയ സ്റ്റോക്കുകളാണ് പ്രധാന നേട്ടക്കാരായത്.

ഇവരും നിരയിൽ

പോയവാരം ബിഎസ്ഇ 500 സൂചിക 2 ശതമാനം ഉയര്‍ന്നു. ഈ നിരയില്‍ 34 സ്‌റ്റോക്കുകള്‍ 10 മുതല്‍ 50 ശതമാനം നേട്ടവും കണ്ടെത്തി. നെറ്റ്‌വര്‍ക്ക് 18 മീഡിയ, ഐഎഫ്‌സിഐ, ട്രൈഡന്റ്, എച്ച്എഫ്‌സിഎല്‍, ടിവി18 ബ്രോഡ്കാസ്റ്റ്, ജസ്റ്റ് ഡയല്‍, ടാന്‍ല പ്ലാറ്റ്‌ഫോംസ്, ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍, ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് കമ്പനികള്‍ നേട്ടക്കാരുടെ പട്ടികയിലുണ്ട്.

 
നിഫ്റ്റി സൂചിക എങ്ങോട്ട്?

നിഫ്റ്റി സൂചിക എങ്ങോട്ട്?

തിങ്കളാഴ്ച്ച മാക്രോഇക്കണോമിക് ഡാറ്റയിലേക്കായിരിക്കും മാര്‍ക്കറ്റുകള്‍ ഉറ്റുനോക്കുക. നടക്കാനിരിക്കുന്ന യുഎസ് ഫെഡറല്‍ യോഗത്തിലേക്ക് ആഗോള വിപണികള്‍ നോട്ടമുറപ്പിച്ചുകഴിഞ്ഞു. 17,300 - 17,400 സോണില്‍ പിടിച്ചുനിന്നാല്‍ മാത്രമേ കൂടുതല്‍ വീണ്ടെടുക്കല്‍ നിഫ്റ്റിയില്‍ സാധ്യമാവുകയുള്ളൂവെന്ന് റെലിഗേര്‍ ബ്രോക്കിങ് റിസര്‍ച്ച് വൈസ് പ്രസിഡന്റ് അജിത് മിശ്ര പറയുന്നു.

നോട്ടം

ആഭ്യന്തര പണപ്പെരുപ്പവും ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി യോഗവുമായിരിക്കും പുതിയ വാരം ഇന്ത്യന്‍ സൂചികകളുടെ ഗതി നിര്‍ണയിക്കുക. റിസര്‍വ് ബാങ്ക് പലിശ നിരക്ക് കൂട്ടാത്ത സാഹചര്യത്തില്‍ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ മുന്നോട്ടുള്ള നിലപാടുകളിലേക്കാണ് നിക്ഷേപകര്‍ ഇനി ഉറ്റുനോക്കുന്നത്, സാംകോ സെക്യുരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് മേധാവി യേഷ ഷാ അറിയിക്കുന്നു.

അപ്ട്രെൻഡ്

അപ്‌ട്രെന്‍ഡ് തുടരും. എന്നാല്‍ പുതിയ ബ്രേക്കൗട്ടിന് മുന്‍പ് മാര്‍ക്കറ്റ് 17,350 - 17,600 റേഞ്ചില്‍ മാര്‍ക്കറ്റില്‍ ഏകീകരണം നടക്കാം. ഇതിന് മുകളിലേക്ക് സൂചിക കടന്നാല്‍ 17,700 - 17,850 നിലവാരം വരെയും പ്രയാണം തുടരും. ഇതേസമയം 17,350 പോയിന്റ് നിലയ്ക്ക് താഴേക്ക് പോയാല്‍ വീണ്ടുമൊരു തിരുത്തലിന് സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ 17,300 - 17,260 നിലയിലേക്ക് സൂചിക തിരിച്ചുവരാം, കൊട്ടാക്ക് സെക്യുരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അമോല്‍ അത്താവാലെ പറയുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X