ദില്ലി: പുതിയ ബ്രോഡ്‌ബാൻഡ്, ലാൻഡ്‌ലൈൻ ഉപഭോക്താക്കൾക്ക് 4 ജി സിം കാർഡുകൾ സൗജന്യമായി നൽകാൻ ആരംഭിച്ച് ബിഎസ്എൻഎൽ. സൌജന്യ 4 ജി സിം കാർഡുകള്‍ നൽകുന്ന പദ്ധതി കഴിഞ്ഞ ആഴ്ച തമിഴ്‌നാട്ടിലെയും കേരളത്തിലെയും ടെലികോം സർക്കിളുകളിൽ ആരംഭിച്ചിരുന്നു. ഓഫർ 2021 മാർച്ച് 31 വരെയാണുണ്ടാകുക. പുതിയ ബിഎസ്‌എൻഎൽ ലാൻഡ്‌ലൈൻ അല്ലെങ്കിൽ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്ഷനായി സൈൻ അപ്പ് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമേ സൌജന്യ 4 ജി സിം കാർഡ് ഓഫർ ബാധകമാകൂ.
75 രൂപയുടെ ബിഎസ്‌എൻഎൽ പ്ലാൻ വൗച്ചറിൽ 60 ദിവസത്തേക്ക് 100 മിനിറ്റ് സൌജന്യ വോയ്‌സ് കോളുകളും 2 ജിബി ഡാറ്റയുമാണ് ലഭിക്കുക. സിം കാർഡ് വിൽപ്പന വർധിപ്പിക്കുന്നതിന് വേണ്ടിയാണ് ബിഎസ്എൻഎൽ ഈ ഓഫർ അവതരിപ്പിച്ചിരിക്കാമെന്ന് ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ ടെലികോം വിപണിയിൽ റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ എന്നീ കമ്പനികളുടെ മത്സരം വർധിച്ചതോടെ ബിഎസ്‌എൻഎൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

അടുത്ത കാലത്തായി, വയർഡ് ബ്രോഡ്‌ബാൻഡ് സേവന ദാതാക്കൾ പുതിയ കണക്ഷനുകൾക്കും ആവശ്യക്കാർ വർധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും 2020 മാർച്ചിൽ ലോക്ക്ഡൗൺ ആരംഭിച്ചതുമുതലാണ് ഈ പ്രവണത വർധിച്ച് വരുന്നത്. ബിഎസ്എൻഎല്ലിന്റ ഫൈബറിനും ഇക്കാലയളവിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രത്യേകിച്ച് തെക്കൻ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലാണ് പ്രചുരപ്രചാരം ലഭിച്ചത്. ടെലികോം ടോക്കിന്റെ അഭിപ്രായത്തിൽ ബിഎസ്‌എൻഎൽ എല്ലാ പുതിയ ബ്രോഡ്‌ബാൻഡും ലാൻഡ്‌ലൈൻ കണക്ഷനുമെടുക്കുന്ന എല്ലാവർ ഒരു സൌജന്യ 4 ജി സിം കാർഡ് നൽകുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
