ആദായനികുതി റിട്ടേണ്‍ ഫയലിംഗ്: അറിയണം പുതിയ 26AS ഫോമിലെ അധിക വിശദാംശങ്ങളെക്കുറിച്ച്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു നിശ്ചിത സാമ്പത്തിക വര്‍ഷത്തേക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് ശരിയായ രീതിയില്‍ പരിശോധിക്കേണ്ട ഒരു പ്രധാന രേഖയാണ് ഫോം 26AS. നിങ്ങളുടെ തൊഴിലുടമ/ വാടകക്കാരന്‍/ മറ്റ് വ്യാപാര പങ്കാളികള്‍ എന്നിവര്‍ നികുതി കുറച്ച വിശദാംശങ്ങളാണ് ഈ ഫോമില്‍ അടങ്ങിയിരിക്കുന്നത്. നിങ്ങളുടെ സ്ഥിര നിക്ഷേപ പലിശ വരുമാനത്തില്‍ ബാങ്കുകള്‍ കുറച്ച നികുതിയും ഇത് കാണിക്കുന്നു.

ഫോമില്‍ അടങ്ങിയിരിക്കുന്നു

നിങ്ങള്‍ അടച്ച എല്ലാ നികുതികളുടെയും ഒപ്പം റീഫണ്ടിന്റെ വിശദാംശങ്ങളും ഫോമില്‍ അടങ്ങിയിരിക്കുന്നു. നിലവിലെ മൂല്യനിര്‍ണയ വര്‍ഷമായ 2020-21 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഒരു പുതിയ ഫോം 26AS കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) അവതരിപ്പിച്ചിട്ടുണ്ട്. ഇത് ധാരാളം അധിക സാമ്പത്തിക വിവരങ്ങള്‍ നല്‍കുന്നു, കൂടാതെ നിലവിലെ മൂല്യനിര്‍ണയ വര്‍ഷത്തില്‍ ഐടിആര്‍ ഫയല്‍ ചെയ്യമ്പോള്‍ പ്രസ്തുത ഫോം ആവശ്യമാണ്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ചുവടെ നല്‍കുന്നു.

അധിക വ്യക്തിഗത വിശദാംശങ്ങള്‍

അധിക വ്യക്തിഗത വിശദാംശങ്ങള്‍

ഫോം 26AS -ന്റെ മുന്‍ പതിപ്പ് നിങ്ങളുടെ പേര്, വിലാസം എന്നിവ പോലുള്ള വ്യക്തിഗത വിശദാംശങ്ങള്‍ നല്‍കാനാണ് ഉപയോഗിച്ചിരുന്നത്. പുതിയ ഫോം നിങ്ങളുടെ മൊബൈല്‍ നമ്പറും ഇ-മെയില്‍ വിലാസവും മുകളിലുള്ള വിശദാംശങ്ങള്‍ക്കൊപ്പം നല്‍കും. കാരണം, ആദായനികുതി വകുപ്പ് ഇപ്പോള്‍ എല്ലാ ആശയവിനിമയങ്ങളും നടത്തുന്നത് എസ്എംഎസ് അല്ലെങ്കില്‍ ഇ-മെയിലുകള്‍ വഴിയാണ്. പുതിയ ഫോം 26AS -ല്‍ നല്‍കിയിട്ടുള്ള ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറും അപ്‌ഡേറ്റ് ചെയ്തവ അല്ലെന്ന് നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ഉടന്‍ തന്നെ അവ മാറ്റുക. അതുവഴി ഐടി വകുപ്പില്‍ നിന്നുള്ള ഒരു ആശയവിനിമയവും നിങ്ങള്‍ക്ക് നഷ്ടമാകില്ല.

ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നത് എന്തുകൊണ്ട്? വില ഇനി കുറയുമോ?ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നത് എന്തുകൊണ്ട്? വില ഇനി കുറയുമോ?

 

 

കുടിശ്ശികയുള്ള നികുതി ആവശ്യകതയെക്കുറിച്ചുള്ള വിശദാംശങ്ങള്‍

കുടിശ്ശികയുള്ള നികുതി ആവശ്യകതയെക്കുറിച്ചുള്ള വിശദാംശങ്ങള്‍

നിലവില്‍ ഫോം 26AS, ഒരു അസസ്സീയില്‍ നിന്ന് കുറച്ചതും ശേഖരിക്കുന്നതുമായ നികുതികളുടെ വിശദാശംങ്ങളും ഒപ്പം അടച്ച നികുതികളും (അഡ്വാന്‍സ് നികുതിയും സ്വയം വിലയിരുത്തല്‍ നികുതിയും) നല്‍കുന്നു. തന്റെ തൊഴിലുടമയോ ബാങ്കോ നികുതി അടയ്ക്കുന്നയാളോ വാസ്തവത്തില്‍ നിങ്ങളില്‍ നിന്ന് ശേഖരിച്ച നികുതി സര്‍ക്കാരില്‍ നിന്ന് നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഇത് വിലയിരുത്തുന്നയാളെ സഹായിക്കുന്നു. ഫോം 26AS -ല്‍ ഇത് ലഭ്യമല്ലെങ്കില്‍, നികുതിയിളവുമായി അസസ്സീയ്ക്ക് ഇക്കാര്യം ഏറ്റെടുക്കാം.

കൊറോണ വൈറസിന്റെ രണ്ടാം വരവുണ്ടായാല്‍ സമ്പദ്‌വ്യവസ്ഥ 7.3 ശതമാനം വരെ ചുരുങ്ങാം: ഒഇസിഡികൊറോണ വൈറസിന്റെ രണ്ടാം വരവുണ്ടായാല്‍ സമ്പദ്‌വ്യവസ്ഥ 7.3 ശതമാനം വരെ ചുരുങ്ങാം: ഒഇസിഡി

വിശദാശംങ്ങള്‍

പുതിയ ഫോമില്‍, മുകളിലുള്ള വിശദാശംങ്ങള്‍ക്ക് പുറമെ, കുടിശ്ശികയുള്ള നികുതി ആവശ്യങ്ങളും ആദായനികുതി വകുപ്പ് നല്‍കും. ഏതെങ്കിലും നികുതി ആവശ്യം യഥാര്‍ത്ഥത്തില്‍ കുടിശ്ശികയാണോ അതോ തര്‍ക്കമാണോ എന്ന് കണ്ടെത്താന്‍ ഇത് വിലയിരുത്തുന്നയാളെ സഹായിക്കും. ഇത് തര്‍ക്കവിഷയമാണെങ്കില്‍, ഒരു നികുതി വിദഗ്ധനെ സമീപിച്ച് നിങ്ങള്‍ക്ക് ഉചിതമായ നടപടികള്‍ കൈക്കൊള്ളാം. നികുതി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ആദായനികുതി നടപടികളുടെയും വിശദാംശങ്ങള്‍ പുതിയ ഫോം നല്‍കും. ആ വര്‍ഷത്തില്‍ പൂര്‍ത്തിയാക്കിയ നടപടികളുടെ വിശദാംശങ്ങളും ഇതില്‍ ഉള്‍പ്പെടും.

കേരളത്തിൽ ഇന്ന് സ്വർണത്തിന് ചരിത്ര വില; മഞ്ഞ ലോഹത്തിന്റെ എക്കാലത്തെയും ഉയർന്ന വിലകേരളത്തിൽ ഇന്ന് സ്വർണത്തിന് ചരിത്ര വില; മഞ്ഞ ലോഹത്തിന്റെ എക്കാലത്തെയും ഉയർന്ന വില

സാമ്പത്തിക ഇടപാട് വിശദാംശങ്ങള്‍

സാമ്പത്തിക ഇടപാട് വിശദാംശങ്ങള്‍

ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍, പേ ഓര്‍ഡറുകള്‍ എന്നിവ ലഭിക്കുന്നതിന് ബാങ്കുകള്‍ക്ക് നല്‍കിയ പേയ്‌മെന്റുകള്‍, ചില പരിധിക്കപ്പുറമുള്ള പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പുതിയ ഫോം 26AS -ല്‍ അടങ്ങിയിരിക്കും. നിങ്ങളുടെ സേവിംഗ്‌സ് ബാങ്കില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍, റെക്കറിംഗ് നിക്ഷേപം അല്ലെങ്കില്‍ ടേം നിക്ഷേപങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഐടിആറില്‍ പരാമര്‍ശിക്കേണ്ടതുണ്ട് എന്നതിനാല്‍ ഈ വിവരങ്ങള്‍ പുതിയ ഫോമില്‍ ലഭ്യമാകും.

English summary

new form 26as will have these additional details itr filing for ay 2020-21 | ആദായനികുതി റിട്ടേണ്‍ ഫയലിംഗ്: അറിയണം പുതിയ 26AS ഫോമിലെ അധിക വിശദാംശങ്ങളെക്കുറിച്ച്‌

new form 26as will have these additional details itr filing for ay 2020-21
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X