2025 ഫെബ്രുവരി 1നായിരുന്നു കേന്ദ്ര ബജറ്റ് നടന്നത്. നികുതി ആനുകൂല്യങ്ങളെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നടന്നെങ്കിലും പുതിയ ആദായനികുതി ബിൽ അവതരിപ്പിച്ചിരുന്നില്ല. പ്രതീക്ഷകൾക്ക് വിരാമമിട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി 13 വ്യാഴാഴ്ച പാർലമെന്റിൽ പുതിയ ആധായ നികുതി നിയമം അവതരിപ്പിക്കും. നാളെ പുതിയ നികുതി ബിൽ അവതരിപ്പിച്ചാൽ 2026 ഏപ്രിൽ മുതലാണ് ഇത് നടപ്പിലാക്കുന്നത്.
പുതിയ നിയമ പരിഷ്കരണത്തിൽ 536 സെക്ഷനുകളും 16 ഷെഡ്യൂളുകളും 23 അധ്യായങ്ങളും ഉൾപ്പെടുന്നു. ഇത് ഇന്ത്യയുടെ നികുതി വ്യവസ്ഥയിലെ ഒരു പ്രധാന മാറ്റത്തെ സൂചിപ്പിക്കുന്നു. നികുതി നിയമങ്ങൾ ലളിതമാക്കുവാനാണ് പുതിയ നികുതി ബില്ലില്ലൂടെ ലക്ഷ്യം വെക്കുന്നത്. മാത്രമല്ല നിലവിലുള്ള നികുതി സ്ലാബുകളിൽ മാറ്റം വരുത്തുകയോ നൽകിയിട്ടുള്ള നികുതി ഇളവുകൾ അവലോകനം ചെയ്യുകയോ ചെയ്യില്ല.
നികുതിദായകർക്ക് നികുതി വ്യവസ്ഥകൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ സെക്ഷനുകൾ പുനഃക്രമീകരിക്കുക എന്നതാണ് പുതിയ നികുതി നിയമത്തിന്റെ ഒരു പ്രധാന സവിശേഷത. ബില്ലിൽ പഴയ നികുതി വ്യവസ്ഥയെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ നികുതിദായകർക്ക് താത്പര്യമെങ്കിൽ പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാം.
പുതിയ ആദായ നികുതി ബിൽ ലോക്‌സഭയിൽ നാളെ അവതരിപ്പിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട 10 പ്രധാന കാര്യങ്ങൾ ഇതാ;

അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
1. 1961 ലെ ആദായനികുതി നിയമത്തിൽ 823 പേജുകളുണ്ട്, 2024 ൽ ഭേദഗതി ചെയ്തതനുസരിച്ച്, പുതിയ ആദായനികുതി ബിൽ 622 പേജുകളിലായി കുറച്ചിരിക്കുന്നു. അതായത് 201 പേജുകൾ ചുരുക്കി.
2. 536 സെക്ഷനുകളും 23 അധ്യായങ്ങളും 16 ഷെഡ്യൂളുകളും ഉണ്ട്.
3 നാളെ ഈ ബിൽ പാർലമെന്റിൽ പാസായാൽ അത് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് റഫർ ചെയ്യും, ശേഷം സ്റ്റാൻഡിംഗ് കമ്മിറ്റി കൂടിയാലോചന നടത്തും.
4. അനുമാന ആദായ നികുതി പരിധിക്ക് കീഴിൽ ഒരു പരിധി നൽകിയിട്ടുണ്ട്. ഇപ്പോൾ ഈ പരിധിക്കിടയിൽ നികുതി ഓഡിറ്റ് ബാധകമാണ്.
5. ബിസിനസുമായി ബന്ധപ്പെട്ട 44AD പരിധി 2 കോടിയിൽ നിന്ന് 3 കോടിയായി ഉയർത്തി. അതേസമയം പ്രൊഫഷണലുകൾക്ക് ഇത് 50 ലക്ഷത്തിൽ നിന്ന് 75 ലക്ഷമായി ഉയർത്തി.
6. ടാക്സ് ഓഡിറ്റ് ഫയലിംഗ് തീയതി സെപ്റ്റംബർ 30 ൽ നിന്ന് ഒക്ടോബർ 31 ലേക്ക് നീട്ടിയിട്ടുണ്ട്. കൂടാതെ നികുതി ആദായനികുതി ഫയലിംഗിനുള്ള അവസാന തീയതി ഒക്ടോബർ 31 ൽ നിന്ന് നവംബർ 30 തിയ്യതിയിലേക്ക് മാറ്റി.
7. ടാക്സ് ഓഡിറ്റിന്റെ പരിധിയിൽ സി.എസ്, സി.എം.എ എന്നിവ കൂടി ഉൾപ്പെടുത്തുമെന്ന ചർച്ചകൾ നടന്നിരുന്നു. എന്നാൽ സെക്ഷൻ 515 (3)(b) ൽ അക്കൗണ്ടന്റ് എന്നാൽ ചാർട്ടേഡ് അക്കൗണ്ടന്റ് എന്നാണ് അർത്ഥമാക്കുന്നതെന്ന് വ്യക്തമാക്കി. ഇത് ചാർട്ടേഡ് അക്കൗണ്ടന്റുകൾക്ക് ആശ്വാസം പകരുന്നു.
8. മുൻ വർഷം (ആദായനികുതി കണക്കാക്കുന്ന വർഷം), അസസ്‌മെന്റ് വർഷം (നികുതി കണക്കാക്കുന്ന വർഷം) എന്നിവ ഒഴിവാക്കുന്നു, പകരം ഇപ്പോൾ ഇത് നികുതി വർഷം എന്നറിയപ്പെടുന്നു.
9. ദീർഘകാല മൂലധന നേട്ടവും ( LTCG ) ഹ്രസ്വകാല മൂലധന നേട്ടവും (STCG) ഇതുവരെ അവതരിപ്പിച്ചതുപോലെ തന്നെ ഈ വർഷവും തുടരുന്നു.
10. 10 കോടി വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് ഓഡിറ്റിൽ ഇളവ് പ്രതീക്ഷിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
